/indian-express-malayalam/media/media_files/uploads/2021/06/Donald-Trump-on-India-Covid-FI.jpg)
Coronavirus India Highlights: ന്യൂഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയെ തകര്‍ത്തെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരവാദികളായ ചൈന അമേരിക്കക്ക് പത്ത് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആശങ്കയായ കോവിഡിന്റെ ഡെല്‍റ്റ വകഭേഗം ഇംഗ്ലണ്ടില്‍ വ്യാപിക്കുന്നു. 11 ദിവസം കൂടുമ്പോള്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് പഠനങ്ങള്‍.
2.18 കോടിയിലധികം (2,18,28,483) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ. കൂടാതെ, 56,70,350 -ത്തിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടുത്ത മൂന്ന് ദിവസങ്ങളിലായി നൽകും. കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 27.28 കോടിയിലധികം വാക്സിൻ ഡോസുകൾ (27,28,31,900) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 67,208 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,330 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2.97 കോടിയായി ഉയർന്നു. ഇതുവരെ 3.81 ലക്ഷം പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്.
13,270 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8.26 ലക്ഷമായി കുറഞ്ഞു. 71 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അതേസമയം, മുതിർന്ന കോവിഡ് രോഗികൾക്ക് നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളായ, ഐവർമെക്റ്റിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഫെവിപിരാവിർ, ആൻറിബയോട്ടിക്കുകൾ, ഡോക്സിസൈക്ലിൻ, അസിട്രോമിസൈൻ എന്നിവ കുട്ടികളെ ചികിത്സിക്കാൻ ശുപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞു.
Read Also: കേരളം അൺലോക്കായി; ഇളവുകൾ ഇങ്ങനെ
മുതിർന്നവരിൽ ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ ഭൂരിഭാഗവും കുട്ടികളിൽ കോവിഡ് അണുബാധ തടയുന്നതിനോ ചികിത്സിക്കുന്നതിനോ പരീക്ഷിച്ചിട്ടില്ലാത്തതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ പറഞ്ഞു.
- 23:02 (IST) 17 Jun 2021കോവിഡ് മഹാമാരി ഇന്ത്യയെ തകര്‍ത്തു: ഡോണള്‍ഡ് ട്രംപ്
ന്യൂഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയെ തകര്‍ത്തെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരവാദികളായ ചൈന അമേരിക്കക്ക് പത്ത് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
- 22:25 (IST) 17 Jun 2021ഇടവേളയ്ക്കുശേഷമുള്ള ആദ്യ ദിനം ഹിറ്റ്; മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ അടച്ച മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ 51 ദിവസത്തിനുശേഷം തുറന്നതോടെ വന്‍ തിരക്ക്. രാവിലെ ഒന്‍പതിന് വില്‍പ്പന ആരംഭിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതിനു മുന്‍പ് തന്നെ ധാരാളം ആളുകള്‍ ക്യൂവില്‍ ഇടംപിടിച്ചു. പലയിടങ്ങളിലും വൈകുന്നേരം വരെയും വലിയ ക്യൂ തുടര്‍ന്നു.
- 22:03 (IST) 17 Jun 2021സ്വകാര്യ ബസുകൾക്ക് നാളെ മുതൽ സർവിസ് ആരംഭിക്കാം: ഗതാഗത മന്ത്രി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് ബസുകള്‍ ഓടേണ്ടതെന്നും നിര്‍ദേശം.
- 21:42 (IST) 17 Jun 2021കോവിഡ് മരണങ്ങള്‍ കുറയുന്നു
കേരളത്തില്‍ കോവിഡ് മരണങ്ങളില്‍ കുറവ് രേഖപ്പെടുത്തി. 88 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ നിരക്ക് 11,743 ആയി ഉയര്‍ന്നു.
- 20:44 (IST) 17 Jun 2021ഡല്‍ഹിയില്‍ ആവശ്യമായ വാക്സിനുണ്ട്, ആം ആദ്മി എംഎല്‍എ
ഡല്‍ഹിയില്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും, 18-44 വിഭാഗക്കാര്‍ക്കും നല്‍കാനുള്ള വാക്സിന്‍ സ്റ്റോക്കുണ്ടെന്ന് ആം ആദ്മി എംഎല്‍എ അതിഷ്ടി.
Delhi’s Vaccination Bulletin for 17th June. pic.twitter.com/wGOW8qsirR
— Atishi (@AtishiAAP) June 17, 2021 - 20:12 (IST) 17 Jun 202113,614 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
- 19:53 (IST) 17 Jun 2021കോവിഡ് ഡെല്‍റ്റ വകഭേദം ഇംഗ്ലണ്ടില്‍ വ്യാപിക്കുന്നു
ആശങ്കയായ കോവിഡിന്റെ ഡെല്‍റ്റ വകഭേഗം ഇംഗ്ലണ്ടില്‍ വ്യാപിക്കുന്നു. 11 ദിവസം കൂടുമ്പോള്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് പഠനങ്ങള്‍.
- 18:55 (IST) 17 Jun 2021അതിതീവ്ര മേഖലകളില്‍ കോവിഡ് പരിശോധന പത്തിരട്ടിയായി വര്‍ധിപ്പിക്കും, മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും. പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്.
- 18:37 (IST) 17 Jun 2021ഡല്‍ഹിയില്‍ 10 കോവിഡ് മരണം
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 158 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 10 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.20 ശതമാനമായി കുറഞ്ഞു.
- 18:18 (IST) 17 Jun 2021നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4261 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 41 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
- 18:01 (IST) 17 Jun 202112,469 പുതിയ കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- 17:15 (IST) 17 Jun 2021കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്
അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
- 15:50 (IST) 17 Jun 20212.18 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്രം
2.18 കോടിയിലധികം (2,18,28,483) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ. കൂടാതെ, 56,70,350 -ത്തിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടുത്ത മൂന്ന് ദിവസങ്ങളിലായി നൽകും. കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 27.28 കോടിയിലധികം വാക്സിൻ ഡോസുകൾ (27,28,31,900) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ട്.
- 14:59 (IST) 17 Jun 2021തമിഴ് നടനും ഛായാഗ്രാഹകനായുമായ ശമൻ മിത്രൂ കോവിഡ് ബാധിച്ചു മരിച്ചു
തമിഴ് നടനും ഛായാഗ്രാഹകനായുമായ ശമൻ മിത്രൂ അന്തരിച്ചു. കോവിഡ് ബാധിച്ചു സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എതിർ എൻ ത്രി എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി അരങ്ങേറിയ ശമൻ തൊരടി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
- 14:07 (IST) 17 Jun 2021സോണിയ ഗാന്ധി രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചു
സോണിയ ഗാന്ധി കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചതായി കോൺഗ്രസ്സ് വ്യാഴാഴ്ച പറഞ്ഞു. ബിജെപിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ബിജെപി അനാവശ്യമായ പ്രേശ്നങ്ങൾ സൃഷ്ടിക്കാതെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകാനുള്ള രാജ്യ ധർമം ചെയ്യണമാണെന്നും കോൺഗ്രസ്സ് പറഞ്ഞു.
- 13:22 (IST) 17 Jun 2021രാജ്യത്ത് ഇന്നലെ പരിശോധിച്ചത് 19.31 ലക്ഷം സാമ്പിളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 19.31 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 38.52 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.
#IndiaFightsCOVID19
— Dr Harsh Vardhan (@drharshvardhan) June 17, 2021
India continues testing for #COVID19 at an augmented pace!
🧪More than 19.31 lakh samples tested on June 16
🧪Over 38.52 crore tests conducted so far across the country@PMOIndia@MoHFW_INDIA#Unite2FightCorona#IndiaFightsCoronapic.twitter.com/sEYxbutVSP - 11:39 (IST) 17 Jun 2021ഡെൽറ്റ വകഭേദം 'ആശങ്ക ഉയർത്തുന്ന വകഭേദം' എന്ന് യുഎസ് സിഡിസി
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ വ്യാപന ശേഷി കൂടുതലായ കോവിഡ് 19 വൈറസ് വകഭേദമായ ഡെൽറ്റ വകഭേദം 'ആശങ്ക ഉയർത്തുന്ന വകഭേദ'മാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു.
- 10:50 (IST) 17 Jun 2021ലോക്ക്ഡൗൺ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
- 10:12 (IST) 17 Jun 2021കർണാടകയിൽ കോവിഡ് ബാധിച്ച കുട്ടികളിലെ ജീൻ വ്യതിയാനങ്ങൾ ശാസ്ത്രജ്ഞർ പഠിക്കുന്നു
കർണാടകയിലെ ശാസ്ത്രജ്ഞർ കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച കുട്ടികളിലെ സാർസ്-കോവ്-2 വൈറസിന്റെ ജീൻ സീക്വൻസുകളുടെ പഠനം ആരംഭിച്ചു, വൈറസിന്റെ നിലവിലുള്ള വകഭേദമാണോ പുതിയ വകഭേദമാണോ കോവിഡ് ബാധക്ക് കാരണമായതെന്ന് അറിയാനാണ് പഠനം.
- 09:42 (IST) 17 Jun 2021കേരളം അൺലോക്കായി; ഇളവുകൾ ഇങ്ങനെ
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തില്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.
- 09:33 (IST) 17 Jun 2021രാജ്യത്ത് 67,208 പുതിയ രോഗികൾ; 2,330 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 67,208 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,330 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2.97 കോടിയായി ഉയർന്നു. ഇതുവരെ 3.81 ലക്ഷം പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. 13,270 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8.26 ലക്ഷമായി കുറഞ്ഞു. 71 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us