Coronavirus India Highlights: മുതിർന്ന കോവിഡ് രോഗികൾക്ക് നൽകുന്ന മിക്ക മരുന്നുകളും കുട്ടികൾക്ക് ശുപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്രം

Kerala Coronavirus (Covid-19) News Highlights: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 2.96 കോടിയായി ഉയര്‍ന്നു

Covid-19,Covid-19 india, covid-19 children, covid-19 children in india, india covid vaccination, covid vaccination children, covaxin children, pfizer children, Zydus Cadila, ZyCov-D, ie malayalam

Coronavirus India Highlights: ന്യൂഡൽഹി: മുതിർന്ന കോവിഡ് രോഗികൾക്ക് നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളായ, ഐവർമെക്റ്റിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഫെവിപിരാവിർ, ആൻറിബയോട്ടിക്കുകൾ, ഡോക്സിസൈക്ലിൻ, അസിട്രോമിസൈൻ എന്നിവ കുട്ടികളെ ചികിത്സിക്കാൻ ശുപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞു.

മുതിർന്നവരിൽ ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ ഭൂരിഭാഗവും കുട്ടികളിൽ കോവിഡ് അണുബാധ തടയുന്നതിനോ ചികിത്സിക്കുന്നതിനോ പരീക്ഷിച്ചിട്ടില്ലാത്തതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 2.96 കോടിയായി ഉയര്‍ന്നു. 1.07 ലക്ഷം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.65 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, 2,542 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 3.79 ലക്ഷം പേര്‍ക്കാണ് മഹാമാരി മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. ഇന്നലെ 28 ലക്ഷം പേരാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ വാക്സിന്‍ സ്വീകരിച്ചവര്‍ 26 കോടിയിലധികമായി.

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. 30 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ തുടരുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.

Also Read: കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്; നടപടികള്‍ സുതാര്യമായതുകൊണ്ടെന്ന് അധികൃതര്‍

Live Updates
7:22 (IST) 16 Jun 2021
ലോക്ക്ഡൗൺ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ക്ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ക്ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.

6:48 (IST) 16 Jun 2021
ഡൽഹിയിൽ 212 പേർക്ക് കോവിഡ്; 25 മരണം

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 516 പേർ രോഗമുക്തി നേടി.

6:05 (IST) 16 Jun 2021
കേരളത്തിൽ 13,270 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-16-515930/

3:50 (IST) 16 Jun 2021

കോവിഷീൽഡിന്റെ രണ്ട് വാക്സിനുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം. ഇത് സുതാര്യമായ രീതിയിൽ കൈക്കൊണ്ട തീരുമാനമാണെന്നും എൻടിഎജി ചെയർ എൻ കെ അറോറ ചൊവ്വാഴ്ച പറഞ്ഞു.

രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിലെ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റിൽ പറയുന്നു.

കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശ അംഗീകരിച്ചതായും കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ദൂരം 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി നീട്ടിയതായും സർക്കാർ മെയ് 13 ന് വ്യക്തമാക്കിയിരുന്നു.

Decision to increase the gap between administering 2 doses of #covishield has been taken in a transparent manner based on scientific data.

India has a robust mechanism to evaluate data.

It's unfortunate that such an important issue is being politicised!https://t.co/YFYMLHi21L
— Dr Harsh Vardhan (@drharshvardhan) June 16, 2021
2:55 (IST) 16 Jun 2021
കോവിഷീല്‍ഡ് വാക്‌സിൻ ഇടവേള വര്‍ധിപ്പിച്ചതിൽ വിശദീകരണവുമായി കേന്ദ്രം

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയില്‍നിന്ന് 12 ആഴ്ചയായി വര്‍ധിപ്പിച്ചിരുന്നു.

1:29 (IST) 16 Jun 2021
കോവിഡ്-19 മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കവുമായി ഡൽഹി സർക്കാർ

കോവിഡ്-19 മൂന്നാം തരംഗത്തെ നേരിടാൻ 5,000 യുവാക്കളെ ഹെൽത്ത് അസിസ്റ്റന്റുമാരായി പരിശീലിപ്പിക്കുന്നതിനുളള നടപടികൾ ഡൽഹി സർക്കാർ തുടങ്ങി.

11:28 (IST) 16 Jun 2021
പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ: തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കേണ്ടതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

11:04 (IST) 16 Jun 2021
പഞ്ചാബില്‍ അധ്യാപകര്‍ക്ക് വാക്സിനേഷന്‍

പഞ്ചാബില്‍ 18-45 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാര്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ജൂണ്‍ 21 മുതല്‍ കുത്തിവയ്പ്പ് ആരംഭിക്കാനാണ് ഉത്തരവ്.

10:31 (IST) 16 Jun 2021
ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. 30 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ തുടരുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.

https://malayalam.indianexpress.com/kerala-news/kerala-unlocking-process-starts-from-thursday-515606/

10:10 (IST) 16 Jun 2021
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്. ജൂണ്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 11,340 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരണപ്പെട്ടത്. തിരുവനന്തപുരത്ത് മാത്രം 2,401 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.

https://malayalam.indianexpress.com/kerala-news/capital-district-accounts-for-21-percentage-of-kerala-covid-deaths-515625/

9:49 (IST) 16 Jun 2021
2,542 മരണം

അതേസമയം, 2,542 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 3.79 ലക്ഷം പേര്‍ക്കാണ് മഹാമാരി മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. ഇന്നലെ 28 ലക്ഷം പേരാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ വാക്സിന്‍ സ്വീകരിച്ചവര്‍ 26 കോടിയിലധികമായി.

9:31 (IST) 16 Jun 2021
രാജ്യത്ത് 62,224 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 2.96 കോടിയായി ഉയര്‍ന്നു. 1.07 ലക്ഷം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.65 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 16

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express