Coronavirus India Highlights: ദീര്‍ഘകാലാടിസ്ഥാനത്തില്‍ 150 രൂപയ്ക്ക് കോവാക്സിന് കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ലെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. അതിനാൽ ചിലവ് നികത്തുന്നതിനായി സ്വകാര്യ മേഖലയ്ക്ക് വിതിരണം ചെയ്യുന്ന വാക്സിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കി. ഇതുവരെ വാക്സിന് നിര്‍മാണത്തിനായി 500 കോടി രൂപയാണ് കമ്പനി സ്വയം നിക്ഷേപിച്ചിരിക്കുന്നതെന്നും ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക് . മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1.17 ലക്ഷം പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 9.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
2,726 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന് നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 3.77 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2.95 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25.9 കോടി ജനങ്ങള്‍ വാക്സിന് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
കേരളത്തില്‍ കോവിഡ് മരണങ്ങള് നിര്‍ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മരണങ്ങള് സ്ഥിരീകരിക്കുന്നത്. കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനവും ആരംഭിക്കും.
ഇനിമുതല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ, ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനോ ആയിരിക്കും മെഡിക്കല്‍ ബുള്ളറ്റില്‍ തയാറാക്കേണ്ട ചുമതല. ഡി.എം.ഒ പരിശോധിച്ച ശേഷമായിരിക്കും ജില്ലാ തലത്തിലുള്ള റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് കൈമാറുക.
അധിക നിയന്ത്രണങ്ങളോടെ ജൂൺ 21 ലോക്ക്ഡൗൺ നീട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ജൂൺ 14 മുതൽ പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.
ലോക്ക്ഡൗൺ നീട്ടുന്നതിനായി തിങ്കളാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പാർക്കുകൾ, പൂന്തോട്ടങ്ങൾ, സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സ്, ഓഡിറ്റോറിയം, മ്യൂസിയം, ലൈബ്രറികൾ എന്നിവ അടച്ചിരിക്കും. ഏതെങ്കിലും രൂപത്തിലുള്ള സമ്മേളനങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മുക്തിനേടിയ പോസ്റ്റ് കോവിഡ് രോഗികളില്‍ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിലെ കാലതാമസം വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്തരായ രോഗികളില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ 150 രൂപയ്ക്ക് കോവാക്സിന് കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ലെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. അതിനാൽ ചിലവ് നികത്തുന്നതിനായി സ്വകാര്യ മേഖലയ്ക്ക് വിതിരണം ചെയ്യുന്ന വാക്സിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കി. ഇതുവരെ വാക്സിന് നിര്‍മാണത്തിനായി 500 കോടി രൂപയാണ് കമ്പനി സ്വയം നിക്ഷേപിച്ചിരിക്കുന്നതെന്നും ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്ത് വിദേശത്തേക്ക് പോകുന്നവര്‍ക്ക് വേണ്ടിയായി പ്രത്യേക വാക്സിനേഷന് കേന്ദ്രം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ക്രമീകരണം തയാറാക്കിയിരിക്കുന്നത്. 18-44 വയസ് വിഭാഗത്തിനും വിദേശത്തേയ്ക്ക് പോകുന്നവര്‍ക്കുമാണ് വാക്സിന് വിതരണം ചെയ്യുന്നത്. കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നതെന്ന് പിആര്‍ഒ വിജിത് വി നായര്‍ പറഞ്ഞു.
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വ്യക്തമാക്കി കേരളത്തിലെ മരണനിരക്ക് സംബന്ധിച്ച കണക്കുകള്‍. 371 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് ആദ്യ 5500 മരണങ്ങളുണ്ടായതെങ്കില്‍ ശേഷിച്ച അത്രയും മരണങ്ങള് സംഭവിച്ചത് വെറും 40 ദിവസം കൊണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്തിയ ശേഷം സ്കുളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍. പ്ലസ് വണ്ണിലേക്കുള്ള അഡ്മിഷന് സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 11 ജില്ലകളില്‍ അഡ്മിഷന് നടപടികള്‍ ആരംഭിച്ചിട്ടില്ല.
ബിഹാറിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതിഷ് കുമാര്‍. അടുത്ത ഒരാഴ്ചത്തേയ്ക്കാണ് ഇളവുകള്‍. സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകള്‍ക്ക് വൈകിട്ട് അഞ്ച് മണി വരേയും, കടകള്‍ക്ക് ആറ് വരെയും തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രി കര്‍ഫ്യു.
കര്‍ണാടകയില്‍ 6,835 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് മഹാമാരി മൂലം ജീവന് നഷ്ടമായി.
ന്യൂഡല്‍ഹി: വാക്സിന് വേണ്ടി കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്കായി കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സി.എസ്.സി) ഉപയോഗിക്കണമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശം വന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ആകെ റജിസ്ട്രേഷന്റെ 0.5 ശതമാനം മാത്രമാണ് മൂന്ന് ലക്ഷം സി.എസ്.സി അക്കൗണ്ട് വഴി നടന്നിട്ടുള്ളത്.
https://malayalam.indianexpress.com/news/only-0-5-sign-up-for-vaccines-via-rural-centers-515041/
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുക ഓണ്‍ലൈന്‍ വഴി. കോവിഡ് മരണങ്ങള് നിര്‍ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. നിലവില്‍ ലോകാരോഗ്യ സംഘടനയുടേയും, ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മരണങ്ങള് സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 8,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 200 മരണവും സംഭവിച്ചു. നിലിവില്‍ 1.47 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയില്‍ 8,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 200 മരണവും സംഭവിച്ചു. നിലിവില്‍ 1.47 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാകും ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
2,726 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 3.77 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2.95 കോടി പേര്‍ക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. 25.9 കോടി ജനങ്ങള്‍ വാക്സിന് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ് ബാധിച്ചു. മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1.17 ലക്ഷം പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 9.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.