Latest News

Coronavirus India Highlights: കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഓണ്‍ലൈന്‍ സംവിധാനം

Kerala Coronavirus (Covid-19) News Highlights: ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, കൊറോണ വൈറസ്, കോവിഡ് 19 കേരളം, കൊറോണ വൈറസ് വാക്‌സിന്‍, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, കോവിഡ്-19 വാക്‌സിന്‍ കേരളം,കോവിഡ് വാര്‍ത്തകള്‍, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍,കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, മലയാളം വാര്‍ത്തകള്‍, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, ie malayalam, ഐഇ മലയാളം

Coronavirus India Highlights: തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.

റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.

ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

കോവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിംഗ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 72 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം ഇത്രയധികം കുറയുന്നത്. 1.19 ലക്ഷം പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9.73 ലക്ഷമായി.

3,921 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. ഇതില്‍ 2,800 മരണവും മഹാരാഷ്ട്രയിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 2,300 മരണവും പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധിച്ചത്. രാജ്യത്ത് ഇതുവരെ 3.74 ലക്ഷം പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.

കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. കടയില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. ബാര്‍ബര്‍ ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാം.

Also Read: ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം

ഡല്‍ഹിക്ക് പുറമെ തമിഴ്നാട്ടിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 27 ജില്ലകളില്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത 11 ജില്ലകളില്‍ നിയന്ത്രണം തുടരും.

Live Updates
4:17 (IST) 14 Jun 2021
കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്.

2:47 (IST) 14 Jun 2021
കോവാക്സിൻ: ആറ് മുതൽ 12 വരെ പ്രായമുള്ളവരുടെ ക്ലിനിക്കൽ ട്രയലിനുള്ള റിക്രൂട്ട്മെന്റ് നാളെ മുതൽ

രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിനിന്റെ ആറ് മുതൽ 12 വരെ പ്രായമുള്ള കുട്ടികളിലുള്ള ക്ലിനിക്കൽ ട്രയലിലേക്കുള്ള റിക്രൂട്ട്മെന്റ് നാളെ ആരംഭിക്കും. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് റിക്രൂട്ട്മെന്റ്. ഇതിനു പിറകെ 2മുതൽ 6 വരെ വയസ് പ്രായമുള്ള കുട്ടികളുടെ റിക്രൂട്ട്മെന്റും നടക്കും. 12മുതൽ18 വരെ വയസ് പ്രായമുള്ള സന്നദ്ധപ്രവർത്തകരുടെ റിക്രൂട്ട്മെന്റ് നേരത്തെ പൂർത്തിയായിരുന്നു. അവർക്ക് ഇതിനകം തന്നെ കോവാക്സിൻ ആദ്യ ഡോസ് നൽകുകയും ചെയ്തിരുന്നു.

1:54 (IST) 14 Jun 2021
ഗോവയിൽ 253 പേർക്ക് കോവിഡ്

ഗോവയിൽ ഇന്ന് 253 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Goa reports 253 new COVID cases, 720 recoveries and 9 deaths in the last 24 hours.

Active cases: 4,406
Total recoveries: 1,55,378
Death toll: 2,937 pic.twitter.com/iGdhliqguR
— ANI (@ANI) June 14, 2021
1:07 (IST) 14 Jun 2021
ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരും

സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതികളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ പ്രാദേശികമായി നിയന്ത്രണങ്ങൾ ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടണോ എന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും. ബുധനാഴ്ച വരെയാണ് നിലവിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

https://malayalam.indianexpress.com/kerala-news/cmpinarayi-vijayan-pressmeet-on-covid-and-lockdown-in-kerala-514753/

1:07 (IST) 14 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-14-514744/

11:06 (IST) 14 Jun 2021
ഡൽഹിയിൽ 131 പേർക്ക് കോവിഡ്

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 0.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 355 പേർ രോഗമുക്തി നേടി. 16 മരണങ്ങളും സ്ഥിരീകരിച്ചു.

Delhi reports 131 new COVID cases (positivity rate – 0.22%), 355 recoveries, and 16 deaths in the last 24 hours

Active cases: 3,226
Total recoveries: 14,03,205
Death toll: 24,839 pic.twitter.com/e7D0V1iOxn
— ANI (@ANI) June 14, 2021
9:57 (IST) 14 Jun 2021
‘ലോക്ഡൗണില്‍ ഇളവു നല്‍കി ജനജീവിതം സുഗമമാക്കണം;’ മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ കത്തുനല്‍കി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

https://malayalam.indianexpress.com/kerala-news/kerala-covid-lockdown-restrictions-opposition-leader-vd-satheeshan-writes-to-cm-pinarayi-vijayan-514657

8:59 (IST) 14 Jun 2021
മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം.

https://malayalam.indianexpress.com/kerala-news/third-wave-covid-action-plan-by-health-department-514616/

8:46 (IST) 14 Jun 2021
10 പഞ്ചായത്തുകൾകൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പത്തു പഞ്ചായത്തുകളെക്കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.

അതിയന്നൂർ, ചെറുന്നിയൂർ, കടയ്ക്കാവൂർ, മണമ്പൂർ, പനവൂർ, പെരുങ്കടവിള, പോത്തൻകോട്, വാമനപുരം, വെള്ളറട, വിളപ്പിൽ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അഴൂർ, ഇടവ, കഠിനംകുളം, കല്ലിയൂർ, കാരോട്, കിഴുവിലം, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, വെട്ടൂർ, അഞ്ചുതെങ്ങ്, ബാലരാമപുരം, കുളത്തൂർ, പൂവാർ, ചെമ്മരുതി, ഒറ്റൂർ, ആര്യങ്കോട്, കാഞ്ഞിരംകുളം, പള്ളിച്ചൽ, കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകളെ നേരത്തേ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

8:42 (IST) 14 Jun 2021
ലഡാക്കില്‍ 17 പുതിയ കേസുകള്‍

ലഡാക്കില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 105 പേര്‍ രോഗമുക്തി നേടി. 17 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

7:33 (IST) 14 Jun 2021
അരുണാചല്‍ പ്രദേശില്‍ 134 പേര്‍ക്ക് കോവിഡ്

അരുണാചല്‍ പ്രദേശില്‍ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി 134 പേര്‍ക്ക് മാത്രമാണ് രോഗം പോസിറ്റിവായത്. ഞായറാഴ്ച 298 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രണ്ട് മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണശംഖ്യ 145 ആയി ഉയര്‍ന്നു.

7:00 (IST) 14 Jun 2021
പൊലിസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം

തിരുവനന്തപുരത്ത് പൊലിസുകാർക്കിടയിൽ വീണ്ടും കൊവിഡ് വ്യാപനം. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ ഏഴ് പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ ആറ് പേർക്കും കൊവിഡ് പോസിറ്റിവായി.

6:33 (IST) 14 Jun 2021
ആന്‍ഡമാനില്‍ 18 കേസുകള്‍

ആന്‍ഡമാന്‍ നിക്കോബാറില്‍ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ദ്വീപില്‍ രോഗം ബാധിച്ചവരുടെ എണ്ണം 7,261 ആയി ഉയര്‍ന്നു. പുതിയ മരണങ്ങള്‍ സംഭവിച്ചില്ല എന്നത് ആശ്വസകരമാണ്.

6:12 (IST) 14 Jun 2021
സര്‍ക്കാര്‍ അധ്യാപകര്‍ക്ക് വാക്സിന്‍

സര്‍ക്കാര്‍ അധ്യാപകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ നല്‍കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് കാലത്ത് അധ്യാപകര്‍ ജനക്ഷേമത്തിനായ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് വാക്സിന്‍ വിതരണം. എല്ലാ അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ ഒരുക്കി.

5:46 (IST) 14 Jun 2021
താനെയില്‍ 26 കോവിഡ് മരണം

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 409 പുതിയ കോവി‍ഡ് കേസുകള്‍ സ്ഥിരീകരിച്ചു. 26 മരണവും ജില്ലയില്‍ മഹാമാരി മൂലം സംഭവിച്ചു. ഇതുവരെ ജില്ലയില്‍ 5.25 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

5:22 (IST) 14 Jun 2021
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന

പൂനെ: രാജ്യത്ത് കോവിഡ് ശാന്തമാകുമ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയോളം വര്‍‍ദ്ധിച്ചു. ചില സംസ്ഥാനങ്ങളില്‍ മരണസംഖ്യ നാല് മടങ്ങോളവുമാണ് ഉയര്‍ന്നത്.

https://malayalam.indianexpress.com/news/covid-death-toll-doubled-in-four-states-in-last-six-weeks-514398/

4:48 (IST) 14 Jun 2021
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) താഴുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗത്തിലായിരിക്കും തീരുമാനം എടുക്കുക. അതേസമയം, എറണാകുളത്ത് വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കും.

https://malayalam.indianexpress.com/kerala-news/covid-kerala-lockdown-more-relaxations-514389/

4:30 (IST) 14 Jun 2021
3,921 മരണം

3,921 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. ഇതില്‍ 2,800 മരണവും മഹാരാഷ്ട്രയിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 2,300 മരണവും പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധിച്ചത്. രാജ്യത്ത് ഇതുവരെ 3.74 ലക്ഷം പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.

4:13 (IST) 14 Jun 2021
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 72 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം ഇത്രയധികം കുറയുന്നത്. 1.19 ലക്ഷം പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9.73 ലക്ഷമായി.

Web Title: Covid india coronavirus kerala live updates june 14

Next Story
സ്ഥിരതയോടെ മുന്നേറി ഇന്ധനവില; ഇന്നും കൂട്ടിPetrol, Diesel, Oil Price
The moderation of comments is automated and not cleared manually by malayalam.indianexpress.com