scorecardresearch
Latest News

Coronavirus India Highlights: ഡൽഹിക്ക് പുറമെ തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഇളവുകൾ

Kerala Coronavirus (Covid-19) News Highlights: ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

Coronavirus India Highlights: തമിഴ്നാട്ടിൽ 27 ജില്ലകളിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ജൂൺ 14 മുതൽ ചായക്കടകൾ തുറക്കുന്നത് അടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്. 11 ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഇളവുകൾ ബാധകമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.

ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

അതേസമയം അസമിലും ഇളവുകൾ പ്രഖ്യാപിച്ചു. രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ച എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച മുതൽ ഓഫീസുകളിൽ ഹാജരാവാൻ അസം സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തൊട്ടാകെയുള്ള ഭാഗിക ലോക്ക്ഡൗൺ തുടരും.

ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രാര്‍ഥനാലയങ്ങള്‍ക്കും തുറക്കാം, എന്നാല്‍ പൊതുജനത്തിന് പ്രവേശനമില്ല. വിവാഹ ചടങ്ങുകള്‍ വീടുകളില്‍ നടത്താം, 20 പേരെയെ പങ്കെടുപ്പിക്കാവു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1.32 ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 10.26 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,303 മരണവും സംഭവിച്ചു. ഇതോടെ ആകെ മരണ നിരക്ക് 3.7 ലക്ഷമായി ഉയര്‍ന്നു.

ഇതുവരെ രാജ്യത്ത് 2.94 കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 2.8 കോടി ആളുകള്‍ രോഗമുക്തരായി. വാക്സിനേഷന്‍ പ്രക്രിയയും രാജ്യത്ത് പുരോഗമിക്കുകയാണ്. 25 കോടിയിലധികം പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ കോവിഡ് സാഹചര്യം കൂടുതല്‍ ഭയപ്പെടുത്തിയതിന് പിന്നിലെ പ്രധാന കാരണം ഓക്സിജന്‍ ക്ഷാമം ആയിരുന്നു. ഇതിന്റെ ആഘാതം കണക്കിലെടുത്ത് ദ്രാവക മെ‍ഡിക്കല്‍ ഓക്സിജന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കര്‍മ പദ്ധതികള്‍ തയാറാക്കി നല്‍കി.

Also Read: മൂന്നാം തരംഗം: ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍

ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 50 ശതമാനം കേസുകളും 41 ശതമാനം മരണവും പ്രസ്തുത സംസ്ഥാനങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.

Live Updates
18:23 (IST) 13 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-13-514232/

17:12 (IST) 13 Jun 2021
ലോക്ക്ഡൗൺ ഇളവ്: ഡൽഹിയിലെ കമ്പോളങ്ങളിൽ ആൾത്തിരക്ക്

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഡൽഹിയിലെ പ്രധാന കമ്പോളങ്ങളിൽ തിരക്ക്.

Delhi: People throng markets in the national capital after lockdown restrictions were eased; visuals from Sarojini Nagar.”We're happy that govt permitted shops to reopen after #covid lockdown. Customers have started coming to market. Hoping for more footfall,” says a shop owner pic.twitter.com/S4RGMeQQuO— ANI (@ANI) June 13, 2021
16:05 (IST) 13 Jun 2021
ഡൽഹിയിൽ 255 പുതിയ രോഗബാധകൾ

ഡൽഹിയിൽ 255 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. 23 മരണങ്ങളും സ്ഥിരീകരിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

14:53 (IST) 13 Jun 2021
പുതുച്ചേരിയില്‍ 402 കോവിഡ് കേസുകള്‍

പുതുച്ചേരിയില്‍ പുതുതായി 402 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1.12 ലക്ഷമായി ഉയര്‍ന്നു.

14:24 (IST) 13 Jun 2021
മഹാരാഷ്ട്രയില്‍ 7,600 തടവുകാര്‍ക്ക് വാക്സിന്‍ നല്‍കി

മഹാരാഷ്ട്രയിലെ 46 ജയിലുകളിലായി കഴിയുന്ന 7,600 തടവുകാര്‍ കോവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. തടവുകാര്‍ക്കിടയിലെ രോഗവ്യാപനത്തിനും കുറവുണ്ട്. സജീവ കേസുകള്‍ 45 ആയി ചുരുങ്ങി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 150 പിന്നിട്ടിരുന്നു.

13:33 (IST) 13 Jun 2021
സ്പുട്നിക് വാക്സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍

റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക്ക് V ജൂണ്‍ 15-ാം തിയതി മുതല്‍ ഡല്‍ഹി ഇന്ദ്രപ്രസ്ത അപ്പോളോ ആശുപത്രിയില്‍ ലഭ്യമാകും.

12:51 (IST) 13 Jun 2021
ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രാര്‍ഥനാലയങ്ങള്‍ക്കും തുറക്കാം, എന്നാല്‍ പൊതുജനത്തിന് പ്രവേശനമില്ല. വിവാഹ ചടങ്ങുകള്‍ വീടുകളില്‍ നടത്താം, 20 പേരെയെ പങ്കെടുപ്പിക്കാവു.

12:30 (IST) 13 Jun 2021
വാക്സിനേഷന്‍ ഭയന്ന് ആദിവാസി മേഖലകള്‍; പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ആരോഗ്യവകുപ്പ്

ഷോളയൂര്‍ പഞ്ചായത്തിലെ ഇരുള വിഭാഗത്തില്‍ 85 കുടുംബങ്ങളാണുള്ളത്. ഇതുവരെ ഊര് മൂപ്പന്‍ ഉള്‍പ്പടെ രണ്ട് കോവി‍ഡ് മരണവും 63 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഭൂരിഭാഗവും രണ്ടാം തരംഗത്തിന്റെ ഭാഗമായാണ്. മാര്‍ച്ച് ഒന്നിന് വാക്സിനേഷന്‍ രാജ്യത്ത് ആരംഭിച്ചങ്കിലും ഇവര്‍ക്ക് ആദ്യ ഡോസ് ലഭിച്ചത് ജൂണ്‍ പത്താം തിയതിയാണ്.

https://malayalam.indianexpress.com/kerala-news/how-an-awareness-drive-fought-back-in-tribal-areas-of-kerala-514139/

11:57 (IST) 13 Jun 2021
26 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി

കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 26 കോടിയിലധികം വാക്സിൻ ഡോസുകൾ (26,64,84,350) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ട്.

ഇതിൽ പാഴായതുൾപ്പടെ 25,12,66,637 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).

1.53 കോടിയിലധികം (1,53,79,233) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, 4 ലക്ഷത്തിൽ അധികം (4,48,760) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടുത്ത മൂന്ന് ദിവസങ്ങളിലായി ലഭിക്കുന്നതാണ്.

11:41 (IST) 13 Jun 2021
ഉത്തര്‍ പ്രദേശില്‍ കോവിഡ് വ്യാപനം കുറയുന്നു

ഉത്തര്‍ പ്രദേശില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെയെത്തി. 524 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 1,757 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

11:12 (IST) 13 Jun 2021
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.25 ശതമാനം

രാജ്യത്തെ കോവിഡ് കേസുകള്‍ ഇന്നും ഒരു ലക്ഷത്തില്‍ താഴെ. 80,834 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 71 ദിവസത്തിന് ശേഷമാണ് പ്രതിദിന നിരക്ക് ഇത്രയും കുറയുന്നത്.

10:33 (IST) 13 Jun 2021
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സമ്പൂര്‍ണ നിയന്ത്രണം ഇന്നും തുടരും. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി തുടരും. ഇന്നലെ മാത്രം അയ്യായിരത്തോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

https://malayalam.indianexpress.com/kerala-news/covid-restrictions-kerala-lockdown-sunday-update-514036/

10:18 (IST) 13 Jun 2021
മൂന്നാം തരംഗം: ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ കോവിഡ് സാഹചര്യം കൂടുതല്‍ ഭയപ്പെടുത്തിയതിന് പിന്നിലെ പ്രധാന കാരണം ഓക്സിജന്‍ ക്ഷാമം ആയിരുന്നു. ഇതിന്റെ ആഘാതം കണക്കിലെടുത്ത് ദ്രാവക മെ‍ഡിക്കല്‍ ഓക്സിജന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കര്‍മ പദ്ധതികള്‍ തയാറാക്കി നല്‍കി.

https://malayalam.indianexpress.com/news/ten-states-send-oxygen-ramp-up-plan-to-centre-514044/

09:58 (IST) 13 Jun 2021
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്‍ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1.32 ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 10.26 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,303 മരണവും സംഭവിച്ചു. ഇതോടെ ആകെ മരണ നിരക്ക് 3.7 ലക്ഷമായി ഉയര്‍ന്നു.

Web Title: Covid india coronavirus kerala live updates june 13