scorecardresearch
Latest News

Live

Coronavirus India Highlights: ആരോഗ്യപ്രവർത്തകർക്ക് രണ്ടാം വാക്സിൻ; ഫലവത്തായ പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം

Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി 11.67 ലക്ഷം ആളുകളാള്‍ ചികിത്സയില്‍ കഴിയുന്നത്

covid vaccine wastage, vaccine wastage, covid vaccine wastage kerala, jharkhand vaccine, west bengal, kerala, negative vaccine wastage, covid19 updates, covid news, covid-19 news,ie malayalam

Coronavirus India Highlights: രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഫലവത്തായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യപ്രവർത്തകർക്കും മുൻനിര തൊഴിലാളികൾക്കുമുള്ള വാക്സിൻ വിതരണത്തിലെ, പ്രത്യേകിച്ച് രണ്ടാം ഡോസ് വിതരണത്തിലെ കുറഞ്ഞ നിരക്ക് കടുത്ത ആശങ്കയുയർത്തുന്നുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഈ മുൻ‌ഗണനാ ഗ്രൂപ്പുകളിൽ‌ പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിൽ, ആരോഗ്യ പ്രവർത്തകരിൽ (എച്ച്സിഡബ്ല്യു) ആദ്യത്തെ ഡോസ് വാക്സിൻ നൽകിയതിന്റെ ദേശീയ ശരാശരി 82 ശതമാനമാണെന്ന് പറയുന്നു. രണ്ടാമത്തെ ഡോസിന്റെ ശരാശരി 56 ശതമാനം മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. –

ഇന്റർനെറ്റ് ഇല്ലാത്തവർക്കും ജീവിക്കാൻ അവകാശമുണ്ട്; വാക്സിൻ നയത്തിൽ രാഹുൽ ഗാന്ധി

വാക്സിനേഷന്‍ സെന്ററുകളില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് വാക്സിന്‍ എത്തിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പോരാടുന്നത്. പ്രത്യേകിച്ച് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത ഗ്രാമ മേഖലകളില്‍ ഉള്ളവര്‍ക്ക്. കോവിന്‍ പോര്‍ട്ടലില്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക് രേഖപ്പെടുത്തി. 6,148 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. 1.51 ലക്ഷം നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 11.67 ലക്ഷം ആളുകളാള്‍ ചികിത്സയില്‍ കഴിയുന്നത്.

വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിലനിര്‍ണയത്തില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കും, സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി വില സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് സാധ്യത. നിലവില്‍ ഒരു ഡോസിന് കമ്പനികള്‍ക്ക് 150 രൂപയാണ് നല്‍കുന്നത്. എന്നാല്‍ പുതിയ നയത്തിന് ശേഷം വില നിശ്ചയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Also Read: വാക്സിന്‍ വില പുനക്രമീകരിക്കാന്‍ കേന്ദ്രം; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

കോവാക്സിന്റെ മൂന്നാം വട്ട ട്രയല്‍സിന്റെ വിശദ വിവരങ്ങള്‍ ജൂലൈയോടെ പുറത്തു വിടുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ട്രയല്‍സിന്റെ വിവരങ്ങള്‍ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനായിരിക്കും ആദ്യം നല്‍കുക. മൂന്നാം ഘട്ട പരീക്ഷണത്തില്‍ കോവാക്സിന്‍ തീവ്ര കോവിഡിനെതിരെ 100 ശതമാനം ഫലപ്രാപ്തി കാണിച്ചതായി ഭാരത് ബയോടെക് അറിയിച്ചിരുന്നു.

Live Updates
20:30 (IST) 10 Jun 2021
വാക്‌സിൻ ഉപയോഗം: നേട്ടം കൊയ്ത് കേരളം

മേയില്‍ കോവിഡ് വാക്‌സിന്‍ ഒട്ടും പാഴാക്കാതെ കേരളവും പശ്ചിമബംഗാളും. ഇരു സംസ്ഥാനങ്ങളുടെയും വേസ്‌റ്റേജ് നെഗറ്റീവ് രേഖപ്പെടുത്തിയപ്പോള്‍ ഝാര്‍ഖണ്ഡ് വാക്‌സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാമതമായി. ഝാര്‍ഖണ്ഡ് പാഴാക്കിയത് 33.95 ശതമാനം വാക്‌സിന്‍. കേരളത്തിന്റെ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് നെഗറ്റീവ് 6.37 ശതമാനമാണ്. പശ്ചിമ ബംഗാളിന്റേത് നെഗറ്റീവ് 5.48 ശതമാനവും. വാക്‌സിന്‍ ഉപയോഗത്തില്‍ സൂക്ഷ്മ പുലര്‍ത്തിയതോടെ കേരളം 1.10 ലക്ഷവും പശ്ചിമബംഗാള്‍ 1.61 ലക്ഷവും ഡോസുകള്‍ ലാഭിച്ചു. കൂടുതൽ വായിക്കാം:

20:00 (IST) 10 Jun 2021
ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറി മാത്രം

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഹോട്ടലുകളിൽ നിന്നുള്ള ടേക്ക് എവേ / പാഴ്സലുകൾ 12, 13 (ശനി, ഞായർ) തീയതികളിൽ അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നതിന് മാത്രമാണ് ഈ ദിവസങ്ങളിൽ ഹോട്ടലുകൾക്ക് അനുമതിയുണ്ടാവുക.

Read More: വെള്ളിയാഴ്ച മൊബൈൽ ഷോപ്പുകൾ തുറക്കും; ശനി, ഞായർ ഹോട്ടലിൽ ടേക്ക് എവേ അനുവദിക്കില്ല

19:59 (IST) 10 Jun 2021
മൊബൈൽ ഷോപ്പുകൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് മൊബൈൽ ഫോണുകൾ റിപ്പയർ ചെയ്യുന്നതിനായി മൊബൈൽ ഷോപ്പുകൾ വെള്ളിയാഴ്ച തുറക്കാൻ അനുമതി നൽകിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. അറ്റകുറ്റപണികൾ ചെയ്യുന്ന സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതിയുടെ ഭാഗമായാണ് മൊബൈൽ ഷോപ്പുകൾക്കും അനുമതി നൽകിയത്.

https://malayalam.indianexpress.com/kerala-news/kerala-lockdown-restrictions-mobile-shops-to-open-friday-and-take-away-or-parcel-not-allow-in-512920/

18:10 (IST) 10 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-10-512879

17:12 (IST) 10 Jun 2021
ഡൽഹിയിൽ 305 പേർക്ക് കോവിഡ്

ഡൽഹിയിൽ വ്യാഴാഴ്ച 305 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, 44 മരണങ്ങൾ സ്ഥിരീകരിച്ചു. 0.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് .

16:08 (IST) 10 Jun 2021
37,21,98,253 കോവിഡ് പരിശോധനകൾ പൂർത്തിയാക്കി

രാജ്യത്ത് ജൂൺ 9 വരെ 37,21,98,253 കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം. 20,04,690 സാമ്പിളുകളാണ് ജൂൺ 9ന് പരിശോധിച്ചത്

#coronavirusupdates:#covid19 testing status update:@ICMRDELHI stated that 37,21,98,253 samples tested upto June 9, 202120,04,690 samples tested on June 9, 2021#indiafightscorona #unite2fightcorona #staysafe @DBTIndia pic.twitter.com/pu01I6Ldh6— #indiafightscorona (@COVIDNewsByMIB) June 10, 2021
14:48 (IST) 10 Jun 2021
തമിഴ്നാട്ടില്‍ വാക്സിന്‍ ക്ഷാമം രൂക്ഷം

സംസ്ഥാനത്തിന് കേവലം 1,060 ഡോസ് വാക്സിന്‍ മാത്രമേ സ്റ്റോക്കൊള്ളു എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യന്‍. ചെന്നൈയില്‍ മാത്രമാണ് നിലവില്‍ വാക്സിനുള്ളത്. 36 ജില്ലകളിലും ഒരു ഡോസ് വാക്സിന്‍ പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

14:07 (IST) 10 Jun 2021
രാജ്യത്തെ കോവിഡ് മരണസംഖ്യ എന്തുകൊണ്ടാണ് പെട്ടെന്ന് ഉയര്‍ന്നത്?

കോവിഡ് മഹാമാരി വ്യാപനത്തിന്റെ തുടക്കം മുതലുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറിലെ, മുന്‍പ് കണക്കില്‍പ്പെടാത്ത നാലായിരത്തോളം മരണങ്ങള്‍ കൂടി ഇന്നലെ ഉള്‍പ്പെടുത്തിയതാണ് രാജ്യത്തെ പ്രതിദിന മരണസംഖ്യ ഇത്രയും ഉയരാന്‍ ഇടാക്കിയത്.

https://malayalam.indianexpress.com/explained/why-the-death-count-has-jumped-all-of-a-sudden-512703/

13:01 (IST) 10 Jun 2021
പുതുച്ചേരിയില്‍ രോഗവ്യാപനത്തില്‍ കുറവ്

പുതുച്ചേരില്‍ പുതുതായി 507 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ വൈറസ് ബാധയെതുടര്‍ന്ന് മരിച്ചു. 1,657 ആണ് പുതുച്ചേരിയിലെ ആകെ മരണനിരക്ക്.

12:39 (IST) 10 Jun 2021
ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; വാക്സിന്‍ നയത്തില്‍ രാഹുല്‍ ഗാന്ധി

വാക്സിനേഷന്‍ സെന്ററുകളില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് വാക്സിന്‍ എത്തിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പോരാടുന്നത്. പ്രത്യേകിച്ച് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത ഗ്രാമ മേഖലകളില്‍ ഉള്ളവര്‍ക്ക്. കോവിന്‍ പോര്‍ട്ടലില്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

12:18 (IST) 10 Jun 2021
കോവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍സ്

കോവാക്സിന്റെ മൂന്നാം വട്ട ട്രയല്‍സിന്റെ വിശദ വിവരങ്ങള്‍ ജൂലൈയോടെ പുറത്തു വിടുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ട്രയല്‍സിന്റെ വിവരങ്ങള്‍ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനായിരിക്കും ആദ്യം നല്‍കുക. മൂന്നാം ഘട്ട പരീക്ഷണത്തില്‍ കോവാക്സിന്‍ തീവ്ര കോവിഡിനെതിരെ 100 ശതമാനം ഫലപ്രാപ്തി കാണിച്ചതായി ഭാരത് ബയോടെക് അറിയിച്ചിരുന്നു.

11:22 (IST) 10 Jun 2021
മിസോറാമില്‍ 347 പേര്‍ക്ക് കോവിഡ്

മിസോറാമില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി. 347 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 14,534 പേര്‍ക്ക് രോഗം ബാധിച്ചു.

11:03 (IST) 10 Jun 2021
ബിഹാറില്‍ കോവിഡ് മരണങ്ങളില്‍ വന്‍ വര്‍ദ്ധനവ്

ബീഹാറിലെ കോവിഡ് മരണങ്ങളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 9,429 പേര്‍ക്ക് കോവിഡില്‍ ജീവന്‍ നഷ്ടമായി എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്നലെ വരെ മരണനിരക്ക് 5,500 മാത്രമായിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 3,951 മരണങ്ങള്‍കൂടി ഉള്‍പ്പെടുത്തിയതോടെയാണ് വര്‍ദ്ധനവ്.

10:38 (IST) 10 Jun 2021
ഒഡിഷയില്‍ 6,000 കടന്ന് കേസുകള്‍

ഒഡിഷയില്‍ 6,097 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 8,032 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 44 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 69,333 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

10:15 (IST) 10 Jun 2021
കുട്ടികളുടെ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍

കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡിന് ഉപയോഗിക്കുന്ന റെംഡെസിവർ മരുന്ന് കുട്ടികള്‍ക്ക് ശുപാർശ ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡി.ജി.എച്ച്.എസ്) പുറപ്പെടുവിച്ച ഉത്തരവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും, തീവ്രത കുറഞ്ഞ കേസുകളിലും സ്റ്റിറോയ്ഡിന്റെ ഉപയോഗം ദോഷകരമാണെന്നും പറയുന്നു.

09:57 (IST) 10 Jun 2021
വാക്സിന്‍ വില പുനക്രമീകരിക്കാന്‍ കേന്ദ്രം

വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിലനിര്‍ണയത്തില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കും, സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി വില സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് സാധ്യത. നിലവില്‍ ഒരു ഡോസിന് കമ്പനികള്‍ക്ക് 150 രൂപയാണ് നല്‍കുന്നത്. എന്നാല്‍ പുതിയ നയത്തിന് ശേഷം വില നിശ്ചയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

https://malayalam.indianexpress.com/news/central-government-may-renegotiate-vaccine-prices-with-sii-and-bharat-biotech-512521/

09:43 (IST) 10 Jun 2021
രാജ്യത്ത് 6,148 കോവിഡ് മരണം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക് രേഖപ്പെടുത്തി. 6,148 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. 1.51 ലക്ഷം നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 11.67 ലക്ഷം ആളുകളാള്‍ ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 10