Coronavirus India Highlights: കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ മുഴുവൻ വിവരങ്ങളും ജൂലൈയിൽ പരസ്യമാക്കുമെന്ന് മരുന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.
ഡാറ്റ ആദ്യം സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് സമർപ്പിക്കുമെന്നും തുടർന്ന് പ്രസിദ്ധീകരണത്തിനായി മൂന്ന് മാസം ജേണലുകളിൽ പ്രസിദ്ധീകരിച്ച് വിശകലനം ചെയ്യുമെന്നും കമ്പനി അറിയിച്ചു. മൂന്നാം ഘട്ട ഡാറ്റയുടെ അന്തിമ വിശകലനം ലഭിച്ചുകഴിഞ്ഞാൽ, കോവാക്സിൻ പൂർണ്ണ ലൈസൻസിനായി അപേക്ഷിക്കുമെന്നും ഭാരത് ബയോടെക് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
രാജ്യത്ത് സജീവ കേസുകള്‍ കുറയുന്നു; 92,596 പുതിയ രോഗബാധിതര്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1.62 ലക്ഷം പേർ രോഗമുക്തരായി. ഇതുവരെ 2.9 കോടി പേർക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12.31 ലക്ഷമായി കുറഞ്ഞു. ഏറ്റവും ഒടുവിലായി 2219 മരണം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 3.53 ലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ, തമിഴ്നാട്ടിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത്, 18,000. കേരളത്തില്‍ ഇന്നലെ 15,567 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ പുതിയ കേസുകൾ പതിനൊന്നായിരത്തിൽ താഴെയാണ്.
18 വയസിനു മുകളിലുള്ളവര്‍ക്കു സൗജന്യ വാക്സിന് നല്കുമ്പോള് പ്രതീക്ഷിച്ചതിനേക്കാള്‍ 15,000 കോടി രൂപ അധികം ചിലവാകുമെന്നാണ് വിലയിരുത്തല്‍. ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപയ്ക്ക് പുറമെയാണിത്. “വിവിധ നിര്‍മാതാക്കള്‍ പല വില നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൃത്യമായൊരു തുക പറയാനാകില്ല. എങ്കില്‍ ഈ വര്‍ഷം വാക്സിനായി 45,000-50,000 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: സംസ്ഥാനങ്ങള്‍ റജിസ്ട്രേഷന് ഉറപ്പാക്കണം; 44 കോടി വാക്സിന് ഡോസിന് ഓര്‍ഡര്‍ നല്കി കേന്ദ്രം
സൗജന്യ വാക്സിന് പ്രഖ്യാപനത്തിനു പിന്നാലെ 44 കോടി വാക്സിന് ഡോസുകള്‍ക്കു മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതില്‍ 25 കോടി ഡോസുകള്‍ കോവിഷീല്‍ഡും 19 കോടി കോവാക്സിനുമായിരിക്കും. ഓര്‍ഡറിന്റെ 30 ശതമാനം തുകയും നിര്‍മാതാക്കള്‍ക്ക് നല്‍കിയതായി കേന്ദ്രം വ്യക്തമാക്കി. പുതിയ വാക്സിന് നയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്നണി പോരാളികള്‍ക്കുമായിരിക്കും പ്രധാന്യം നല്‍കുക.
കർണാടകയിൽ ബുധനാഴ്ച 10,959 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 192 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 20,246 പേർ രോഗമുക്തി നേടി. ബെംഗളൂരുവിൽ മാത്രം 2,395 പുതിയ രോബാധകൾ റിപ്പോർട്ട് ചെയ്തു.
#karnataka: 10,959 new #covid19 infections across state, 2,395 in #bengaluru. Test Positivity Rate: 6.68. 192 more deaths linked to pandemic. 20,246 recoveries. @IndianExpress pic.twitter.com/sfjU2bEftE— Express Bengaluru (@IEBengaluru) June 9, 2021
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഝാർഖണ്ഡിൽ ശനിയാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ സമ്പൂർണമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതായി സ്ഥാന ആരോഗ്യമന്ത്രി പ. “അവശ്യ സേവനങ്ങളെ ലോക്ക്ഡൗണിഷ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജംഷദ്പൂർ ഒഴികെയുള്ള ജില്ലകളിൽ ഷോപ്പുകൾ തുറക്കുന്നതിനുള്ള സമയം രണ്ട് മണിക്കൂർ ദീർഘിപ്പിച്ചു. ഇപ്പോൾ 23 ജില്ലകളിൽ വൈകുന്നേരം 4 മണി വരെ കടകൾ തുറക്കാൻ അനുവദിക്കും.” ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സിനുകളെ താരതമ്യം ചെയ്ത് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടിൽ ഒട്ടേറെ പിഴവുകളുള്ളതായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്.“കോവാക്സിനേക്കാൾ കൂടുതൽ ആന്റിബോഡികൾ കോവിഷീൽഡ് നിർമ്മിക്കുന്നു എന്ന് പറയുന്ന,” റിപ്പോർട്ടിൽ പിഴവുകളുണ്ടെന്നാണ് ഭാരത് ബയോടെക് പറഞ്ഞത്.
“ഇത് സമഗ്രമായി അവലോകനം ചെയ്ത റിപ്പോർട്ടല്ല. സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയുള്ളതോ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത പഠനമോ അല്ല. പഠനമില്ലാതെ നടത്തിയ ഒരു താൽക്കാലിക വിശകലനത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ, പഠനം സിടിആർഐ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ല, അല്ലെങ്കിൽ സിഡിഎസ്കോയും എസ്ഇസിയും അംഗീകരിച്ചിട്ടില്ല. ” ഭാരത് ബയോടെക് അഭിപ്രായപ്പെട്ടു.
ഝാര്‍ഖണ്ഡില്‍ പുതുതായി 603 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 13 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 ജില്ലകളില്‍ 19 ഇടത്തും പുതിയ മരണങ്ങള് സംഭവിച്ചിട്ടില്ല.
കോവിഡ് നെഗറ്റീവ് ആയതിന് മാസങ്ങള്‍ക്ക് ശേഷവും പലരിലും രോഗലക്ഷണങ്ങളും അസ്വസ്ഥതകളും വിട്ടുമാറാതെ കണ്ടു വരുന്നു. ക്ഷീണവും ബലഹീനതയുമാണ് പൊതുവായി കാണപ്പെടുന്നത്. എന്നാല്‍ ചിലര്‍ കോവിഡിന് ശേഷം വിഷാദവും അനുഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം തേടാത്തവരായി ഉണ്ടാകില്ല.
1.33 കോടിയിലധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 25 കോടി വാക്സിന് ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
രോഗശമനത്തിന്റെ സൂചനകള്‍ക്ക് ശേഷം വീണ്ടും പൂനെയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. 1300 പേര്ക്കാര് രോഗം പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ന്യൂഡൽഹി: കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അച്ചടിച്ച പേര്, ജനന വർഷം, ലിംഗഭേദം എന്നിവയിലെ പിശകുകൾ പരിഹരിക്കാൻ അവസരമൊരുക്കി കേന്ദ്രം. കോവിൻ വെബ്സൈറ്റിൽ ഇതിനുളള പുതിയ അപ്ഡേറ്റ് വരുത്തിയതായി സർക്കാർ അറിയിച്ചു.
ഡോക്ടറിനെ അക്രമിച്ച വ്യക്തിക്കെതിരെ നിയമപരമായ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് ഹൂഗ്ലി പാണ്ടുവാ റൂറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വാരണാസിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജനത്തിരക്ക്. ചിത്രങ്ങള്‍
അവസാനത്തെ മൂന്ന് കോവിഡ് ബാധിതരും രോഗമുക്തി നേടി. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിക്ക് സമീപമുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ആളോഴിഞ്ഞു.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പരമാവധി വാക്സിന് കേന്ദ്രം സംഭരിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മൂന്നാം തരംഗം കുട്ടികളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം
18 വയസിനു മുകളിലുള്ളവര്‍ക്കു സൗജന്യ വാക്സിന് നല്കുമ്പോള് പ്രതീക്ഷിച്ചതിനേക്കാള്‍ 15,000 കോടി രൂപ അധികം ചിലവാകുമെന്നാണ് വിലയിരുത്തല്‍. ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപയ്ക്ക് പുറമെയാണിത്. “വിവിധ നിര്‍മാതാക്കള്‍ പല വില നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൃത്യമായൊരു തുക പറയാനാകില്ല. എങ്കില്‍ ഈ വര്‍ഷം വാക്സിനായി 45,000-50,000 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള ഓരോ പൗരനും സൗജന്യമായി വാക്സിനേഷൻ ലഭിക്കും. എന്നാൽ, സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ ഈ സൗജന്യ വാക്സിനേഷൻ ലഭ്യമാകൂ.
മിസോറാമില്‍ റിപ്പോര്‍ട്ട് ചെയ്ത 203 പുതിയ കേസുകളില്‍ 52 രോഗബാധിതരും കുട്ടികള്‍. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 14,196 ആയി ഉയര്‍ന്നു. 3,214 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റിവിറ്റി റേറ്റ് 6.31.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗജന്യ വാക്സിന് പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി വാക്സിന് ഡോസുകള്‍ക്ക് മുന്‍കൂട്ടി ഓര്‍ഡര്‍ നല്കി ആരോഗ്യമന്ത്രാലയം. ഇതില്‍ 25 കോടി ഡോസുകള്‍ കോവിഷീല്‍ഡും 19 കോടി കോവാക്സിനുമായിരിക്കും. ഓര്‍ഡറിന്റെ 30 ശതമാനം തുകയും നിര്‍മാതാക്കള്‍ക്ക് നല്‍കിയതായി കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1.62 ലക്ഷം പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12.31 ലക്ഷമായി കുറഞ്ഞു. 2219 മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണനിരക്ക് 3.53 ലക്ഷമായി ഉയര്‍ന്നു.