Coronavirus India Highlights: രാജ്യത്ത് കോവിഡ് വാക്സിൻ നയത്തിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സർക്കാറിന്റെ കോവിഡ് -19 വാക്സിനേഷൻ നയത്തിൽ മാറ്റം വരുത്തുകയാണെന്നും 18 വയസ്സിനു മുകളിലുള്ളവർക്കായി സംസ്ഥാനങ്ങൾക്ക് വാക്സിനേഷൻ സൗജന്യമായി നൽകുമെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങളാണ് സർക്കാർ ഇന്ന് പുറത്തിറക്കിയത്.
Read More: സ്വകാര്യ ആശുപത്രികളിലെ വാക്സിന് വില നിശ്ചയിച്ച് കേന്ദ്രം
വാക്സിൻ സംഭരണം കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുകയും വാക്സിൻ വാങ്ങിയതും വിതരണം ചെയ്തതും സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്ന് ചോദ്യങ്ങളുയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം നയം മാറ്റിയത്.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സംസ്ഥാന ക്വാട്ടയുടെ 25 ശതമാനം ഉൾപ്പെടെ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് 75 ശതമാനം ഡോസുകൾ കേന്ദ്രം വാങ്ങുകയും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുകയും വേണം. പ്രധാനമന്ത്രി തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ പറഞ്ഞതുപോലെ, ഒരു സംസ്ഥാന സർക്കാരും വാക്സിൻ സംഭരണത്തിനായി പണം ചെലവഴിക്കേണ്ടതില്ല.
Read More: 18 വയസ്സ് കഴിഞ്ഞവർക്കുള്ള സൗജന്യ വാക്സിനേഷൻ: സംശയങ്ങൾക്കുള്ള മറുപടികൾ അറിയാം
“ഡോസുകളുടെ വിഹിതം സംസ്ഥാനങ്ങളിലെ ജനസംഖ്യ, വാക്സിൻ പാഴാക്കൽ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും എന്ന് സർക്കാർ വ്യക്തമാക്കി. ജനസംഖ്യ, രോഗബാധിതരുടെ കണക്ക്, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കും. വാക്സിൻ പാഴാക്കുന്നത് വിഹിതത്തെ പ്രതികൂലമായി ബാധിക്കും,” മാർഗനിർദേശങ്ങൾ സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നു.
ആഭ്യന്തര വാക്സിൻ നിർമ്മാതാക്കൾക്ക് സ്വകാര്യ ആശുപത്രികളിൽ നേരിട്ട് വാക്സിനുകൾ നൽകാനുള്ള അവസരം നൽകും. സ്വകാര്യ ആശുപത്രികൾക്ക് സർവീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാൻ അനുവാദമുണ്ട്. കൂടാതെ, സംസ്ഥാനങ്ങൾക്ക് എത്ര ഡോസുകൾ നൽകുമെന്ന് മുൻകൂട്ടി അറിയിക്കും.
70 കോടി കോവിഡ് വാക്സിന് കൂടി ഓർഡർ നൽകി കേന്ദ്രം
കൂടുതൽ കോവിഡ് വാക്സിന് കേന്ദ്രം ഓർഡർ നൽകിയതായി വി.കെ പോൾ. 25 കോടി കോവിഷീൽഡ് വാക്സിനും 19 കോടി കോവിഡ് വാക്സിനും കേന്ദ്രം ഓർഡർ നൽകിയതായി നീതി അയോഗ് അംഗം വി.കെ പോൾ പറഞ്ഞു. ഇതുകൂടാതെ 30 കോടി ബയോളജിക്കൽ ഇ വാക്സിനും കേന്ദ്രം ഓർഡർ നൽകിയതായി അദ്ദേഹം പറഞ്ഞു. ഇത് സെപ്റ്റംബറോടെ ലഭ്യമാകും.
അതേസമയം, കോവിഡ് വാക്സിനേഷന് പരിപാടിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതു ജൂണ്‍ 21 മുതല്‍ നിലവില്‍ വരും. ജനസംഖ്യ, രോഗഭാരം, വാക്സിനേഷന്റെ പുരോഗതി എന്നിവ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്സിനേഷന് ഡോസുകള്‍ സൗജന്യമായി നല്‍കും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെത്തുന്നത്. 1.82 ലക്ഷം പേര് രോഗമുക്തി നേടി. മരണനിരക്കിലും കുറവുണ്ട്. 2,123 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മഹാമാരി ബാധിച്ച് മരിച്ചത്. മൊത്തം മരണം 3,51,309 ആയി. ഇതുവരെ 2.89 കോടി പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 2.73 കോടി പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Also Read: ചെറുകിട സ്വകാര്യ ആശുപത്രകളിലും വാക്സിന് വിതരണം; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം
ബിഹാറില്‍ ലോക്ക് ഡൗണിൽ ഒരാഴ്ചത്തേക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രികാല കര്‍ഫ്യൂ വൈകിട്ട് ഏഴു മുതല്‍ രാവിലെ അഞ്ചു വരെ തുടരും. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരുമായി വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം.
ഉത്തര്‍പ്രദേശില്‍ എല്ലാ ജില്ലകളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ തുടരും.
അതേസമയം, പുതുച്ചേരിയില്‍ ലോക്ക് ഡൗണ്‍ 14 വരെ നീട്ടി. എന്നാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ പൊതുഗതാഗത സേവനങ്ങള്‍ അനുവദിക്കും. അത്രയും സമയം മദ്യക്കടകള്‍ തുറക്കാം.
കേസുകള്‍ കുറയുന്നതോടെ, ഡല്‍ഹി, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും കര്‍ഫ്യൂകളും ക്രമേണ ലഘൂകരിച്ച് ‘അണ്‍ലോക്ക്’ പ്രക്രിയ ആരംഭിച്ചു. അതേസമയം, ലോക്ക് ഡൗണ്‍ തുടരാനാണ് കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗോവ,െ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരുമാനം.
തമിഴ്നാട്ടില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. രോഗവ്യാപനത്തില്‍ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. പുതുതായി 19,448 കേസുകള്‍ സ്ഥിരീകരിച്ചു. 351 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പിലേക്ക് സംസ്ഥാനം കടന്നു.
കര്‍ണാടകയില്‍ 11,958 പേര്‍ക്കാണ് രോഗം ബാധിച്ചത്. 340 മരണവും സംഭവിച്ചു. എന്നാല്‍ രോഗമുക്തി നിരക്ക് വര്‍ധിക്കുന്നുണ്ട്. 27,299 പേരാണ് ഇന്നലെ മാത്രം ആശുപത്രി വിട്ടത്. ബെംഗളുരു നഗരത്തിൽ മാത്രം 199 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,992 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഇന്നലെ 9313 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 21,921 പേര് രോഗമുക്തി നേടി. 1,47,830 പേരാണ് ഇനി ചികിത്സയിലുള്ളത്. ആകെ 24,83,992 പേര് രോഗമുക്തി നേടി. ഇന്നലെ 221 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 10,157 ആയി.
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി.
കോവിഡ് വാക്സിനേഷന് പരിപാടിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതു ജൂണ്‍ 21 മുതല്‍ നിലവില്‍ വരും. ജനസംഖ്യ, രോഗഭാരം, വാക്സിനേഷന്റെ പുരോഗതി എന്നിവ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്സിനേഷന് ഡോസുകള്‍ സൗജന്യമായി നല്‍കും.
Govt of India releases revised guidelines for national COVID vaccination program, to be implemented from June 21"Vaccine doses to be allocated to States/UTs based on population, disease burden & vaccination' progress. Wastage will affect allocation negatively," guidelines say pic.twitter.com/rUsm0MZmwN
— ANI (@ANI) June 8, 2021
ബിഹാറില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി നിതിഷ് കുമാര്‍ അറിയിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ അഞ്ച് വരെയുള്ള രാത്രി കര്‍ഫ്യു തുടരും. സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകള്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
യുപിയില്‍ കോവിഡ് കര്‍ഫ്യു ഒഴിവാക്കി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു നിയന്ത്രണങ്ങള്‍. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, വാരാന്ത്യ നിയന്ത്രിണങ്ങല് സംസ്ഥാനത്ത് തുടരും.
പുതിച്ചേരില് കോവിഡ് ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെ നിയന്ത്രണങ്ങള്‍ തുടരും. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍
ഒന്നര മാസത്തെ അടച്ചിടലിന് ശേഷം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 50 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
67 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗോവന്‍ സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 5/8/2020 മുതല്‍ 22/05/2021 വരെ സംഭവിച്ച 67 കോവിഡ് മരണങ്ങള് സ്വകാര്യ ആശുപത്രിയില്‍ സംഭവിച്ചു. പുതിയ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഴചയില്‍ ശക്തമായ നടപടി സ്വീകരിക്കും.
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷം രാജ്യം കണ്ടത്ത് കോവിഡിന്റെ രണ്ട് തരംഗങ്ങള്‍. അനാഥരായത് 3,621 കുട്ടികള്‍. 26,176 പേര്‍ക്ക് മതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടമായി. ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡ് മൂലവും അല്ലാതെയും അനാഥരായ കുട്ടികളുടെ ആകെ കണക്കാണിത്.
https://malayalam.indianexpress.com/news/over-three-thousand-children-orphaned-during-covid-511425/
വാക്സിന് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കാന്‍ സാധ്യത. നിലവില്‍ കേന്ദ്രം വാക്സിന് വിതരണം നടത്തുന്നത് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും, കുത്തിവയ്പ്പിലെ സുതാര്യതയും അനുസരിച്ചാണ്. ഇത് തുടരും. 18-44 വിഭാഗങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കായിരിക്കും.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെ രേഖപ്പെടുത്തുന്നത്. 1.82 ലക്ഷം പേര് രോഗമുക്തി നേടി. മരണനിരക്കിലും കുറവുണ്ട്. 2,123 പേരാണ് മഹാമാരി ബാധിച്ച് മരണപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലായി 13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.