Coronavirus India Highlights: ഡൽഹിയിൽ 231 പേർക്ക് കോവിഡ്; മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

Kerala Coronavirus (Covid-19) News Highlights: ഇതോടെ ഡൽഹിയിലെ പ്രതിദിന പോസിറ്റീവ് നിരക്ക് 0.36 ശതമാനമായി കുറഞ്ഞു

covid 19, coronavirus, covid 19 in india, coronavirus in india, covid 19 cases in india, covid 19 deaths in india, covid 19 death cases, covid 19 deaths numbers, coronavirus deaths, coronavirus death numbers in india, coronavirus cases in india, കൊറോണ, കോവിഡ്, കോവിഡ് മരണം, malayalam news, malayalam latest news, news malayalam, latest news malayalam, latest news in malayalam, news in malayalam, ie malayalam

Coronavirus India Highlights: ഡൽഹിയിൽ തിങ്കളാഴ്ച 231 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധാ നിരക്കാണിത്. 36 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ പ്രതിദിന പോസിറ്റീവ് നിരക്ക് 0.36 ശതമാനമായി കുറഞ്ഞു. 876 പേർ രോഗമുക്തി നേടി.

Read More: എല്ലാവർക്കും സൗജന്യ വാക്സിൻ: പ്രധാനമന്ത്രി

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം-മാംസം, വഴിയോര കച്ചവടങ്ങള്‍, പൂക്കടകള്‍ എന്നിവയ്ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. രോഗ വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ ഇളവുകള്‍ ഇല്ല.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2427 മരണമാണ് സ്ഥിരീകരിച്ചത്. 1.74 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 14 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചെപ്പെടുകയാണ്. കഴിഞ്ഞ ആറാഴ്ചയായി ശരാശരി മരണനിരക്ക് മൂവായിരത്തില്‍ താഴെയെത്തി. മേയ് 21-ാം തിയതി നാലായിരത്തി ഇരുനൂറോളം മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിന്നാണ്, ശരാശരി 2,970 ആയി കുറഞ്ഞത്. മേയ് ആറാം തിയതിയാണ് കേസുകളുടെ എണ്ണം 4.14 ലക്ഷത്തിലെത്തിയത്. എന്നാല്‍ പ്രതിദിന രോഗബാധിതരും രണ്ട് ലക്ഷത്തിന് താഴെയാണ് നിലവില്‍.

മഹാമാരി ഏറ്റവും ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയില്‍ 15 മാസത്തെ കാലയളവില്‍ ഒരു ലക്ഷം കോവിഡ് മരണങ്ങളാണുണ്ടായത്. 2020 മാര്‍ച്ച് ഒന്‍പതിനാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജര്‍മനി, അര്‍ജന്റീന, സ്പെയിന്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ കൂടുതലാണ് മഹാരാഷ്ട്രയില്‍. രണ്ടാം തരംഗത്തി 50,609 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Also Read: സംസ്ഥാനങ്ങള്‍ ആവശ്യം ശക്തമാക്കുന്നു; വാക്സിന്‍ നയത്തില്‍ പുനര്‍ചിന്തയുമായി കേന്ദ്രം

രണ്ടാം തരംഗം ശമിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ ഇന്ന് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫീസുകള്‍ക്കും ഇളവുകളുണ്ട്. 50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രൊ സര്‍വീസ് പുനരാരംഭിക്കും. മഹാരാഷ്ട്രയിലെ മുംബൈയില്‍ ബസ് സര്‍വീസ് ഉണ്ടാകും.

Live Updates
2:39 (IST) 7 Jun 2021
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More: വാക്സിൻ നയം: പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

1:04 (IST) 7 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: ഇന്ന് 9313 പേര്‍ക്ക് കോവിഡ്; 221 മരണങ്ങൾ സ്ഥിരീകരിച്ചു

12:16 (IST) 7 Jun 2021
18 വയസിനു മുകളിലുള്ള എല്ലാ ജനങ്ങൾക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാ ജനങ്ങൾക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ നേരിട്ടു വാങ്ങി സംസ്ഥാങ്ങൾക്ക് നൽകും. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ ബുദ്ധിമുട്ട് മനസിലായത് കൊണ്ടാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read More: എല്ലാവർക്കും സൗജന്യ വാക്സിൻ: പ്രധാനമന്ത്രി

11:50 (IST) 7 Jun 2021
ഓക്സിജന്റെ ആവശ്യം പ്രതീക്ഷിച്ചിട്ടില്ലാത്തത്ര വർധിച്ചു

രണ്ടാമത്തെ കോവിഡ് തരംഗത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം പ്രതീക്ഷിച്ചിട്ടില്ലാത്തത്ര വർധിച്ചുവെന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഇത്രയധികം അനുഭവപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനായി, യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

11:48 (IST) 7 Jun 2021
100 വർഷത്തിനിടയിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി: നരേന്ദ്ര മോദി

കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയാണ് കോവിഡ്-19 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.”കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയാണ് കോവിഡ് -19. ആധുനിക ലോകം ഇത്തരം ഒരു മഹാമാരിയെ കണ്ടിട്ടില്ല. നമ്മുടെ രാജ്യം ഈ മഹാമാരിയെ പല തലങ്ങളിൽ നേരിട്ടിട്ടുണ്ട്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

11:44 (IST) 7 Jun 2021
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത അഭിസംബോധന ചെയ്യുന്നു

10:54 (IST) 7 Jun 2021
മുലായം സിംഗ് യാദവ് വാക്സിൻ സ്വീകരിച്ചു

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് തിങ്കളാഴ്ച ലഖ്‌നൗവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് കോവിഡ് -19 വാക്സിൻ സ്വീകരിച്ചതായി പാർട്ടി അറിയിച്ചു.

आज समाजवादी पार्टी के संस्थापक, पूर्व रक्षा मंत्री, पूर्व मुख्यमंत्री, आदरणीय नेताजी जी ने लगवाई कोरोना वैक्सीन। pic.twitter.com/DfZzcXMGAk
— Samajwadi Party (@samajwadiparty) June 7, 2021
9:52 (IST) 7 Jun 2021
ഡോക്ടർമാർക്കെതിരായ ആക്രമണം തടയാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഐഎംഎ

കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഡോക്ടർമാർക്കെതിരായ ആക്രമണം തടയാനും പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) .

വൈറസ് ബാധിച്ച് 1,400 ഡോക്ടർമാരെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ഐ‌എം‌എ, “വാക്സിനുകളുമായി ബന്ധപ്പെട്ട് അവിശ്വാസവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ചില ആളുകൾ തുടർച്ചയായി ശ്രമിക്കുന്നത് കണ്ട് വേദനിക്കുന്നു” എന്നും പറഞ്ഞു.

9:20 (IST) 7 Jun 2021
മഹാമാരിയുടെ 15 മാസം, നഷ്ടമായത് ഒരു ലക്ഷം ജീവന്‍

മഹാമാരി ഏറ്റവും ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയില്‍ 15 മാസത്തെ കാലയളവില്‍ ഒരു ലക്ഷം കോവിഡ് മരണങ്ങളാണുണ്ടായത്. 2020 മാര്‍ച്ച് ഒന്‍പതിനാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജര്‍മനി, അര്‍ജന്റീന, സ്പെയിന്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ കൂടുതലാണ് മഹാരാഷ്ട്രയില്‍. രണ്ടാം തരംഗത്തി 50,609 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

9:03 (IST) 7 Jun 2021
ലക്ഷദ്വീപിൽ കൊവിഡ് കർഫ്യു പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ലോക്ഡൗണും നീട്ടി.

8:25 (IST) 7 Jun 2021
ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗണ്‍ നീട്ടി

ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജൂണ്‍ 15 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങല്‍ ഉണ്ടായിരിക്കും. അതേസമയം ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള 20 പേര്‍ക്ക് വിവാഹ ചടങ്ങള്‍ പങ്കെടുക്കാം.

8:08 (IST) 7 Jun 2021
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

7:48 (IST) 7 Jun 2021
ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം, പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎംഎ

കോവിഡ് വ്യാപനം സംബന്ധിച്ചുള്ള തെറ്റായ പ്രചാരണത്തിനും, ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണവും അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതുവരെ കോവിഡില്‍ 1,400 ലധികം ഡോക്ടര്‍മാരാണ് മരണമടഞ്ഞത്.

7:18 (IST) 7 Jun 2021
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം-മാംസം, വഴിയോര കച്ചവടങ്ങള്‍, പൂക്കടകള്‍ എന്നിവയ്ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. രോഗ വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ ഇളവുകള്‍ ഇല്ല.

6:59 (IST) 7 Jun 2021
ഓക്സിജന്റെ വില വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ലന്ന് സർക്കാർ ഹൈക്കോടതിയില്‍. വില വർധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

6:11 (IST) 7 Jun 2021
മഹാരാഷ്ട്രയില്‍ ഇളവുകള്‍

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പൂനയില്‍ ജിംനേഷ്യവും, സലൂണുകളും പ്രവര്‍ത്തനം ആരംഭിച്ചു.

5:51 (IST) 7 Jun 2021
അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തുന്നു

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്തേക്ക് അതിഥി തൊഴിലാളികള്‍ മടങ്ങി എത്തുന്നു.

5:24 (IST) 7 Jun 2021
പുതിയ കോവിഡ് വകഭേദം

ഒരു ദശലക്ഷത്തിലധികം കോവിഡ് ജനിതകഘടനയുടെ വിശകലനത്തിന് ശേഷം പുതിയ വകഭേദത്തെ കണ്ടെത്തി. കഴിഞ്ഞ കുറച്ചാഴ്ചകളായി മെക്സിക്കോയിലും, യൂറോപ്പില്‍ പ്രസ്തുത വൈറസ് വ്യാപിക്കുന്നുണ്ട്.

T478K എന്നാണ് വൈറസിന്റെ ശാസ്ത്രീയ നാമം. ബോളോഗ്ന യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജിസ്റ്റുകളാണ് വകഭേദം കണ്ടെത്തിയത്. വൈറസിനെപ്പറ്റി വിശദീകരിച്ചുള്ള ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

5:08 (IST) 7 Jun 2021
വാക്സിന്‍ സ്വീകരിച്ചവര്‍ 23 കോടി

രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23 കോടി കവിഞ്ഞു. ഒരു ഡോസ് മാത്രം സ്വീകരിച്ചവരും, രണ്ട് കുത്തിവയ്പ്പും എടുത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 2.71 കോടിയായി ഉയര്‍ന്നു.

4:45 (IST) 7 Jun 2021
ലോക്ക്ഡൗണില്‍ തീരുമാനം ഇന്ന്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരണോ എന്നതില്‍ തീരുമാനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനം എടുക്കുക. തുടര്‍ച്ചയായ മൂന്ന് ദിവസം ടിപിആര്‍ 15 ശതമാനത്തിന് താഴെയെത്തിയാള്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

4:29 (IST) 7 Jun 2021
ലോക്ക്ഡൗണ്‍ ഇളവുകളുമായി സംസ്ഥാനങ്ങള്‍

രണ്ടാം തരംഗം ശമിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ ഇന്ന് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫീസുകള്‍ക്കും ഇളവുകളുണ്ട്. 50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രൊ സര്‍വീസ് പുനരാരംഭിക്കും. മഹാരാഷ്ട്രയിലെ മുംബൈയില്‍ ബസ് സര്‍വീസ് ഉണ്ടാകും.

4:15 (IST) 7 Jun 2021
വാക്സിന്‍ നയത്തില്‍ പുനര്‍ചിന്തയുമായി കേന്ദ്രം

നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെടുന്നു, സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങളും ഉയരുന്നു. വാക്സിന്‍ സംഭരണത്തില്‍ നിലപാട് മാറ്റാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. മേയ് ഒന്നാം തിയതിയാണ് രാജ്യത്ത് 18-44 വയസ് വിഭാഗങ്ങള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചത്. പിന്നാലെ വില കൂട്ടുകയും വേര്‍തിരിവുകള്‍ ഉണ്ടാകുകയും ചെയ്തു.

https://malayalam.indianexpress.com/news/as-states-step-up-chorus-centre-to-take-over-vaccine-procurement-510874/

4:01 (IST) 7 Jun 2021
രണ്ടാം തരംഗം ശമിക്കുന്നു; രാജ്യത്ത് ഒരു ലക്ഷം പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2427 മരണമാണ് സ്ഥിരീകരിച്ചത്. 1.74 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 14 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 07

Next Story
സംസ്ഥാനങ്ങൾ ആവശ്യം ശക്തമാക്കുന്നു; വാക്സിൻ നയത്തിൽ പുനർചിന്തയുമായി കേന്ദ്രംcovid vaccine, covid 19
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express