Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Coronavirus India Highlights: 1.63 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ട്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി 14.77 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid Vaccine, Covishield, Covaccine

Coronavirus India Live Updates: 1.63 കോടിയിലധികം വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24.60 കോടി വാക്സിനാണ് സൗജന്യമായും അല്ലാതെയും വിതരണം ചെയ്തിട്ടുള്ളത്. 22.96 കോടി വാക്സിന്‍ വാക്സിന്‍ ജനങ്ങള്‍ക്ക് കുത്തിവയ്പിനായി ഉപയോഗിച്ചു.

ഇന്ത്യയില്‍ പുതുതായി 1.14 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 2,677 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായി. 1.89 ലക്ഷം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 14.77 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

തമിഴ്നാട്ടില്‍ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ വ്യാപനത്തിന് ശമനമില്ല. 21,410 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്ക് 443 ആയി കുറഞ്ഞു. അതേസമയം രോഗമുക്തി നിരക്ക് അനുദിനം കൂടുന്നത് ആശ്വസകരമാണ്. 32,472 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്.

കര്‍ണാടകയിലും സമാനസാഹചര്യമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 13, 800 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ കേരളത്തിനെ മാതൃകയാക്കണമെന്നവശ്യപ്പെട്ട് കര്‍ണാടകയിലെ വ്യാപാരികള്‍ സര്‍ക്കാരിനെ സമീപിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോളും കുറച്ച് സമയമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് അപേക്ഷ. വ്യാപര മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായും അവര്‍ ചൂണ്ടിക്കാണിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ 13,659 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു.1.88 ലക്ഷം പേരാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 300 മരണങ്ങളും കോവിഡ് മൂലം സ്ഥിരീകരിച്ചു. 1.71 ശതമാനമാണ് മരണനിരക്ക്. മുംബൈയില്‍ 866 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

Live Updates
1:24 (IST) 6 Jun 2021
ഗോവയിൽ 403 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗോവയിൽ 403 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 1449 പേർ രോഗമുക്തി നേടി. 16 മരണങ്ങളും രേഖപ്പെടുത്തി.

12:37 (IST) 6 Jun 2021
കേരളത്തിൽ 14,672 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.

11:08 (IST) 6 Jun 2021
ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.5%; മാർച്ച് 9ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്

ഏകദേശം മൂന്ന് മാസത്തിനു ശേഷം ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 76,857 ആളുകളെ പരിശോധിച്ചതിൽ 381 പേരാണ് പോസിറ്റീവായത്. ഇതിനു മുൻപ് മാർച്ച് 9ന് പോസിറ്റിവിറ്റി നിരക്ക് 0.48 ശതമാനമായിരുന്നു. അന്ന് 320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

10:17 (IST) 6 Jun 2021
ഡൽഹിയിൽ 381 പേർക്ക് കോവിഡ്

ഡൽഹിയിൽ 381 പേർക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു. 34 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. 1,189 പേർ കഴിഞ്ഞ ദിവസം ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയി. ഡൽഹിയിൽ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് -0.50 ശതമാനത്തിൽ താഴെയാണ്.

9:40 (IST) 6 Jun 2021
തെലങ്കാന സര്‍ക്കാരിന്റെ മന്ത്രിസഭായോഗം ജൂണ്‍ എട്ടിന്

ലോക്ക്ഡൗണിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ ജൂണ്‍ എട്ടിനാണ് യോഗം. ലോക്ക്ഡൗണിന് ശേഷമുള്ള കോവിഡ് സാഹചര്യം, കൃഷി, സാമ്പത്തിക സാഹചര്യം എന്നിവയെക്കുറിച്ചും ചര്‍ച്ചചെയ്യും.

8:45 (IST) 6 Jun 2021
രാജ്യത്തെ കോവിഡ് വ്യാപനം

രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

8:04 (IST) 6 Jun 2021
മൂന്നാം തരംഗത്തിന് തയാറെടുപ്പുമായി ഡല്‍ഹി

കോവിഡ് മൂന്നാം തരംഗത്തിന് തയാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. പ്രതിദിന കേസുകള്‍ 37,000 വരെ എത്തിയാലും പ്രതിരോധിക്കാനൊരുങ്ങുകയാണ് രാജ്യ തലസ്ഥാനം.

7:44 (IST) 6 Jun 2021
1.63 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ട് കേന്ദ്രം

1.63 കോടിയിലധികം വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24.60 കോടി വാക്സിനാണ് സൗജന്യമായും അല്ലാതെയും വിതരണം ചെയ്തിട്ടുള്ളത്. 22.96 കോടി വാക്സിന്‍ വാക്സിന്‍ ജനങ്ങള്‍ക്ക് കുത്തിവയ്പിനായി ഉപയോഗിച്ചു.

7:11 (IST) 6 Jun 2021
കോവിഡ് വ്യാപനം തീവ്രമായ സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടിക

6:50 (IST) 6 Jun 2021
ഉത്തര്‍പ്രദേശില്‍ സജീവ കേസുകള്‍ കുറയുന്നു

ഏപ്രിലിന് ശേഷം ആദ്യമായി ഉത്തര്‍ പ്രദേശില്‍ സജീവ കേസുകളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെയെത്തി. 1092 കേസുകള്‍ മാത്രമാണ് പുതുതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3.10 ലക്ഷമായിരുന്നു ഏപ്രില്‍ അവസാനം ചികിത്സയില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം.

6:19 (IST) 6 Jun 2021
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 42 പൊലിസുകാര്‍ മരിച്ചു

കോവിഡ് രണ്ടാം തരംഗത്തില്‍ മഹാമാരി ബാധിച്ച് ഡല്‍ഹിയില്‍ ജീവന്‍ നഷ്ടമായത് 42 പൊലീസുകാര്‍ക്ക്. ഇതുവരെ 5,981 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 77 പൊലീസുകാരാണ് കോവി‍ഡ് മൂലം മരണമടഞ്ഞത്.

5:33 (IST) 6 Jun 2021
രാജ്യത്ത് ടിപിആര്‍ 6 ശതമാനത്തിന് താഴെ

തുടര്‍ച്ചയായ 24-ാം ദിവസം പ്രതിദിന കേസുകളേക്കാല്‍ രാജ്യത്ത് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 93.67 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.62 ആയി കുറഞ്ഞു.

5:15 (IST) 6 Jun 2021
പശ്ചിമ ബംഗാളില്‍ 118 കോവിഡ് മരണം

പശ്ചിമ ബംഗാളില്‍ 7,682 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 118 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 44,441 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

5:03 (IST) 6 Jun 2021
കൂടുതല്‍ മരണം മഹാരാഷ്ട്രയില്‍

രാജ്യത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നത് മഹാരാഷ്ട്രയില്‍. 750 പേര്‍ക്കാണ് സംസ്ഥാനത്താകെ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 2,677 മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

4:32 (IST) 6 Jun 2021
തമിഴ്നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ വ്യാപനം

തമിഴ്നാട്ടില്‍ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പടിഞ്ഞാറന്‍ ജില്ലകളില്‍ വ്യാപനത്തിന് ശമനമില്ല. 21,410 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്ക് 443 ആയി കുറഞ്ഞു. അതേസമയം രോഗമുക്തി നിരക്ക് അനുദിനം കൂടുന്നത് ആശ്വസകരമാണ്. 32,472 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്.

4:15 (IST) 6 Jun 2021
1.14 ലക്ഷം പുതിയ കേസുകള്‍; രണ്ട് മാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന നിരക്ക്

ഇന്ത്യയില്‍ പുതുതായി 1.14 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 2,677 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായി. 1.89 ലക്ഷം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 14.77 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 06

Next Story
മലയാളം സംസാരിക്കുന്നതില്‍ വിലക്ക്; വിചിത്ര ഉത്തരവ് പിന്‍വലിച്ച് ആശുപത്രി അധികൃതര്‍Delhi Nurse, GIPMER, Kerala Nurse
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express