Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

Coronavirus India Highlights: തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

Kerala Coronavirus (Covid-19) News Highlights: വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതി രൂപീകരിക്കും

CBSE, Plus Two Exam

Coronavirus India Live Updates: ചെന്നൈ: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബോർഡിന് കീഴിലുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയാണെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സമിതി രൂപീകരിക്കുമെന്നും തമിഴ്നാട് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഹിമാചൽ പ്രദേശ് സർക്കാരും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഹിമാചൽ പ്രദേശിൽ ‘കൊറോണ കർഫ്യൂ’ ജൂൺ 14 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് താക്കൂർ പറഞ്ഞു.

ഡൽഹിയിൽ മാർക്കറ്റുകളും മാളുകളും തുറക്കും; 50% യാത്രക്കാരുമായി മെട്രോ സർവീസ്

ന്യൂഡൽഹി: ഡൽഹിയിലെ മാർക്കറ്റുകളും മാളുകളും തുറക്കാൻ സർക്കാർ അനുമതി നൽകി. ഒറ്റ ഇരട്ട അടിസ്ഥാനത്തിൽ രാവിലെ 8 മണി മുതൽ രാത്രി 10 മണിവരെ മാർക്കറ്റുകൾക്കും മാളുകൾക്കും ജൂൺ 7 മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം യാത്രക്കാരുമായി മെട്രോ സർവീസും തുടങ്ങും. 50 ശതമാനം ജീവനക്കാരനുമായി പ്രവർത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,20,529 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 3,380 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,86,94,879 ആയി. ഇതുവരെ കോവിഡ് മൂലം 3,44,082 പേർക്കാണ് ജീവൻ നഷ്ടമായത്.

ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 15,55,248 ലക്ഷമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. 22,78,60,317 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതേസമയം, പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി കേരളത്തിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്ന് മുതൽ ജൂൺ 9 വരെ അഞ്ചു ദിവസത്തേക്കാണ് കർശന നിയന്ത്രണങ്ങൾ തുടരുക. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മുതല്‍ 9 വരെ പ്രവര്‍ത്തനാനുമതിയുള്ളൂ.

Read Also: കുട്ടികൾക്ക് വാക്സിൻ നൽകുന്നത് പരിശോധിച്ചു കൊണ്ടിരിക്കുന്നു: വി.കെ പോൾ

ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ നിർമ്മിച്ചതിന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സൊസൈറ്റിയിലെ ശാസ്ത്രജ്ഞരെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. പുറത്തുള്ളവർ നേടിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യ വർഷങ്ങളോളം കാത്തിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ ശാസ്ത്രജ്ഞർ അതേ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

Live Updates
3:56 (IST) 5 Jun 2021
ഹിമാചൽ പ്രദേശിൽ പരീക്ഷ റദ്ദാക്കി

ഹിമാചൽ പ്രദേശ് സർക്കാർ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഹിമാചൽ പ്രദേശിൽ ‘കൊറോണ കർഫ്യൂ’ ജൂൺ 14 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് താക്കൂർ പറഞ്ഞു.

3:55 (IST) 5 Jun 2021
തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബോർഡിന് കീഴിലുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയാണെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും തമിഴ്നാട് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

2:17 (IST) 5 Jun 2021
ചണ്ഡീഗഡിൽ 98 പേർക്ക് കോവിഡ്

ചണ്ഡീഗഡിൽ ഇന്ന് 98 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

COVID19 | Chandigarh reports 98 new cases, 3 deaths and 175 recoveries today; the number of active cases in the Union Territory is 925 pic.twitter.com/CQHqxcD9Mp
— ANI (@ANI) June 5, 2021
2:16 (IST) 5 Jun 2021
ഗോവയിൽ 567 പേർക്ക് കോവിഡ്

ഗോവയിൽ 567 പേർക്ക് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

Goa #covid19 update: No. of active cases now at 8,216. Positivity rate at 13.72% with 567 of 4,131 samples tested in last 24 hrs found positive. 17 deaths and 1,433 recoveries reported today. @IndianExpress
— Mayura Janwalkar (@mayura) June 5, 2021
12:36 (IST) 5 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തിൽ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: മരണസംഖ്യ വീണ്ടും 200ന് മുകളിൽ: 17,328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

11:36 (IST) 5 Jun 2021
മഹാരാഷ്ട്രയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കും

മഹാരാഷ്ട്രയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ജൂൺ 7 മുതൽ ലഘൂകരിക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രതിവാര പോസിറ്റിവിറ്റി നിരക്കും ഓക്സിജൻ കിടക്കകളുടെ എണ്ണവും അടിസ്ഥാനമാക്കി സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള പഞ്ച തല പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

10:49 (IST) 5 Jun 2021
40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15 നകം ആദ്യ ഡോസ് വാക്സിന്‍ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. Read More

10:07 (IST) 5 Jun 2021
ഡൽഹിയിൽ 400 ഓളം പുതിയ കോവിഡ് -19 കേസുകളെന്ന് കെജ്‌രിവാൾ

ഡൽഹിയിൽ ശനിയാഴ്ച 400 ഓളം പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച ഡൽഹിയിൽ 523 പുതിയ കോവിഡ് -19 കേസുകളും 50 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. പോസിറ്റീവിറ്റി നിരക്ക് 0.68 ശതമാനമാണ്.

9:41 (IST) 5 Jun 2021
അമേരിക്കയിലേക്കാൾ കൂടുതൽ ആളുകൾക്ക് ഇന്ത്യ കോവിഡ് വാക്സിൻ നൽകി: വികെ പോൾ

ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളിയെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ പോൾ. “കണക്കുകൾ പ്രകാരം, കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരുടെ എണ്ണം 17.2 കോടിയാണ്. അതായത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണത്തിൽ നമ്മൾ അമേരിക്കയെ പിന്തള്ളി” വി.കെ പോൾ പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

9:04 (IST) 5 Jun 2021
ഇന്ത്യയിൽ നിന്നും കോവാക്സിനും റഷ്യയിൽ നിന്ന് സ്പുട്നിക് വിയും ഇറക്കുമതി ചെയ്യാൻ ബ്രസീൽ

ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്സിനായ കോവാക്സിനും, റഷ്യ നിർമ്മിക്കുന്ന സ്പുട്നിക് വാക്സിനും ബ്രസീലിൽ ഇറക്കുമതി ചെയ്യാൻ ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആൻവിസ അനുമതി നൽകി.

8:30 (IST) 5 Jun 2021
കോവോവാക്സ് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ ജൂൺ പകുതിയോടെ

പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന രണ്ടാമത്തെ കോവിഡ് -19 വാക്സിനായ കോവോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള പ്രോട്ടോക്കോളിലെ പുനരവലോകനത്തിന് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നൽകി. വായിക്കാം

8:11 (IST) 5 Jun 2021
ഒഡിഷയിൽ കോവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു

പുതുതായി 7,395 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഒഡിഷയിലെ ആകെ രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു. 40 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ മരണസംഖ്യ 2,952 ആയി.

7:38 (IST) 5 Jun 2021
മൂന്നാം തരംഗത്തെ നേരിടാൻ തയ്യാർ: അരവിന്ദ് കേജ്‌രിവാൾ

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ സജ്ജമായെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മൂന്നാം തരംഗം നേരിടുന്നതിനായി പീഡിയാട്രിക്സ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗം പ്രതീക്ഷിച്ചു കൊണ്ട് 420 ടണ്ണിന്റെ ഓക്സിജൻ സംഭരണ ശേഷി തയ്യാറാക്കുന്നതായും അദ്ദേഹം പറഞ്ഞു.

7:18 (IST) 5 Jun 2021
തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ജൂൺ 14 വരെയാണ് നീട്ടിയത്. ലോക്ക്ഡൗൺ നീട്ടിയെങ്കിലും ഏതാനും ഇളവുകളും നൽകിയിട്ടുണ്ട്. കൂടുതൽ കേസുകളുള്ള പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ ജില്ലകളെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്, ഇതനുസരിച്ച് ഇളവുകൾ ഏർപ്പെടുത്തും.

പോസിറ്റീവ് കേസുകൾ കൂടുതലുളള കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഇ റോഡ്, സേലം, കരൂർ, നമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുറൈ എന്നിങ്ങനെ 11 ജില്ലകൾ ഉൾപ്പെടുന്നതാണ് ആദ്യ കാറ്റഗറി. ബാക്കി ജില്ലകളെല്ലാം രണ്ടാമത്തെ കാറ്റഗറിയിലാണ്. കൂടുതൽ വായിക്കാം.

6:50 (IST) 5 Jun 2021
ജൂൺ 7 മുതൽ ഡൽഹിയിൽ മാർക്കറ്റുകൾ തുറക്കും; 50% യാത്രക്കാരുമായി മെട്രോ സർവീസും

ഡൽഹിയിൽ ഒറ്റ ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തിൽ രാവിലെ 8 മുതൽ രാത്രി 10 മണി വരെ മാർക്കറ്റുകൾ തുറക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 50 ശതമാനം യാത്രക്കാരുമായി മെട്രോ സർവീസ് നടത്താനും അനുമതി നൽകി.

6:18 (IST) 5 Jun 2021
കോവിഡ് കുറയുന്നു; ഡൽഹിയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

കോവിഡ് കേസുകൾ കുറയുന്ന ഡൽഹിയിൽ അടുത്ത ആഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത. ജൂൺ 7 മുതൽ മാർക്കറ്റുകൾ തുറക്കാൻ അനുമതി നല്കാൻ സാധ്യതയുണ്ടെന്ന് സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

5:53 (IST) 5 Jun 2021
ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

പരിശോധന, വിശകലനം എന്നിവയ്ക്കായി ചില നിബന്ധനകളോടെ സ്പുട്നിക് കോവിഡ്-19 വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ്ഐഐ) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നൽകി. പൂനെ ആസ്ഥാനമായുള്ള കമ്പനി റഷ്യയിലെ മോസ്കോയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി സഹകരിച്ചാണ് വാക്സിൻ നിർമിക്കുന്നത്. പൂനെയിലെ ഹഡാപ്സറിലുള്ള കേന്ദ്രത്തിൽ വച്ചാവും നിർമാണം. കൂടുതൽ വായിക്കാം.

5:31 (IST) 5 Jun 2021
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് പരിശോധിച്ചു കൊണ്ടിരിക്കുന്നു: വി.കെ.പോൾ

കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യം നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ.പോൾ. കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചാൽ എല്ലാ കുട്ടികൾക്കും ആ സമയത്ത് തന്നെ വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാൻ അനുമതി ലഭിച്ച ഫൈസർ എംആർഎൻഎ വാക്സിൻ വാങ്ങാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, ”കുട്ടികൾക്ക് വാക്സിൻ നൽകാൻ ഇന്ത്യക്ക് ഏകദേശം 25-26 കോടി ഡോസ് വാക്സിൻ വേണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ വായിക്കാം

4:54 (IST) 5 Jun 2021
രാജ്യത്ത് 1.20 ലക്ഷം പുതിയ രോഗികൾ; 3,380 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,20,529 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 3,380 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,86,94,879 ആയി. ഇതുവരെ കോവിഡ് മൂലം 3,44,082 പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 15,55,248 ലക്ഷമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. 22,78,60,317 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Web Title: Covid india coronavirus kerala live updates june 05

Next Story
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് പരിശോധിച്ചു കൊണ്ടിരിക്കുന്നു: വി.കെ.പോൾDr VK Paul on children covid vaccination, India covid vaccination for children, India covid vaccination news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com