Coronavirus India Highlights: കോവിഡ് വാക്സിൻ വികസിപ്പിച്ചതിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രശംസിച്ച് പ്രധാനമന്ത്രി

Kerala Coronavirus (Covid-19) News Highlights: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1.32 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

covid, covid vaccine, ie malayalam

Coronavirus India Highlights: ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ നിർമ്മിച്ചതിന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സൊസൈറ്റിയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. പുറത്തുള്ളവർ നേടിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യ വർഷങ്ങളോളം കാത്തിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ ശാസ്ത്രജ്ഞർ അതേ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1.32 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.07 ലക്ഷം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,713 പേര്‍ക്ക് മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 16.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

വാക്സിനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചു. ജൂണ്‍ അവസാനത്തോടെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലേക്കും വാക്സിന്‍ നല്‍കുമെന്ന് കമല ഹാരിസ് അറിയിച്ചു. പിന്തുണയ്ക്കും സഹായത്തിനും അമേരിക്കന്‍ സര്‍ക്കാരിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നിലവില്‍ രാജ്യത്ത് 22 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.

Also Read: കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; തീവ്രത കുറഞ്ഞതായി വിദഗ്ധര്‍

ഏപ്രില്‍ നാലാം തിയതിയാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് രോഗ വ്യാപനം തീവ്രമാവുകയും മേയ് ആറാം തിയതി രാജ്യത്ത് 4.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിത്തു. 1.76 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നതിന് ശേഷം മഹാമാരി ശമിച്ചു തുടങ്ങിയതായാണ് വിദഗ്ധരുടെ അഭിപ്രായം.

Live Updates
10:59 (IST) 4 Jun 2021
രോഗമുക്തി നിരക്കിൽ സ്ഥിരതയുള്ള വർധനവുള്ളതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ തുടർച്ചയായ വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇത് 93.1 ശതമാനമാണ്. ദിവസേന നൂറിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തിൽ തുടർച്ചയായി കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

9:59 (IST) 4 Jun 2021
ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി പ്രശംസിച്ചു

ഒരു വർഷം മാത്രമെടുത്ത് ഇന്ത്യയിൽ കോവിഡ് വാക്സിൻ നിർമിച്ചതിന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സൊസൈറ്റിയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

“പുറത്തുള്ളവർ നേടിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യ വർഷങ്ങളോളം കാത്തിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ ശാസ്ത്രജ്ഞർ അതേ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നു, ”മോദി പറഞ്ഞു.

8:31 (IST) 4 Jun 2021
കോവിഡ് വാക്‌സിനേഷന്‍: എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്ന് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ഗവേഷണം തുടങ്ങുമെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കി വച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും. അതിനായി 1000 കോടി രൂപ മാറ്റിവയ്ക്കുതായും വാക്‌സിനായി എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

https://malayalam.indianexpress.com/kerala-news/kerala-budget-finance-minister-on-covid-vaccination-509685/

8:19 (IST) 4 Jun 2021
കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്ത് കേജ്‌രിവാൾ

കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ യോഗങ്ങൾ വിളിച്ചു. മുഖ്യമന്ത്രി 11 ന് വിദഗ്ദ്ധ സമിതിയുമായും 3 ന് തയ്യാറെടുപ്പ് സമിതിയുമായും ചർച്ച നടത്തും.

7:37 (IST) 4 Jun 2021
മൂന്നാം തരംഗത്തിന് തയാറെടുപ്പുമായി ഡല്‍ഹി

കോവിഡ് മൂന്നാം തരംഗത്തിന് തയാറെടുക്കുന്നതിനായി യോഗം വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. വിദഗ്ധ സമിതിയുമായി രണ്ട് യോഗങ്ങളാണ് ഇന്ന് നടക്കുക. മേയ് 27-ാം തിയതി പ്രതിരോധ പദ്ധതികള്‍ രൂപികരിക്കുന്നതിനായി പ്രത്യേക സമിതിയെ രൂപികരിച്ചിരുന്നു.

7:03 (IST) 4 Jun 2021
20,000 കോടിയുടെ കോവിഡ് പാക്കേജ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 20,000 കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. 1,500 കോടി രൂപ സൗജന്യ വാക്സിനും, അനുബന്ധ ഉപകരണങ്ങള്‍ക്കുമായി മാറ്റി വയ്ക്കു. വാക്സിന്‍ നിര്‍മാണം ആരംഭിക്കാനും പദ്ധതിയുണ്ട്. വാക്സിന്‍ ഗവേഷണ കേന്ദ്രത്തിനായി 10 കോടി രൂപ വകയിരുത്തും

6:33 (IST) 4 Jun 2021
രോഗ്യവ്യാപനം തീവ്രമാകാന്‍ കാരണം ബി.1.617 വകഭേദം

രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാകാനുള്ള കാരണം ബി. 1.617 വകഭേദമെന്ന് പഠനം. ബി.1.1.7 വകഭേദത്തേക്കാള്‍ 50 ശതമാനം വ്യാപന സാധ്യത കൂടുതലാണിതിന്. ഐ.എന്‍.എസ്.സി.ഒ.ജിയും, എന്‍.സി.ഡി.സിയും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

6:04 (IST) 4 Jun 2021
കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; തീവ്രത കുറഞ്ഞതായി വിദഗ്ധര്‍

പൂനെ: ഏപ്രില്‍ നാലാം തിയതിയാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് രോഗ വ്യാപനം തീവ്രമാവുകയും മേയ് ആറാം തിയതി രാജ്യത്ത് 4.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിത്തു. 1.76 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നതിന് ശേഷം മഹാമാരി ശമിച്ചു തുടങ്ങിയതായാണ് വിദഗ്ധരുടെ അഭിപ്രായം.

https://malayalam.indianexpress.com/news/second-wave-of-covid-19-still-visible-but-its-worst-over-509483/

5:38 (IST) 4 Jun 2021
മഹാരാഷ്ട്രയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു

ഇന്നലെ 650 പേര്‍ക്ക് കൂടി മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായതോടെ മഹാരാഷ്ട്രയില്‍ ആകെ മരണ നിരക്ക് ഒരു ലക്ഷം കടന്നു. കൃത്യമായ കണക്കുകളനുസരിച്ച് 100,233 പേരാണ് മരിച്ചത്. ഇതില്‍ പകുതിയോളം സംഭവിച്ചത് രണ്ടാം തരംഗത്തിലാണ്.

5:33 (IST) 4 Jun 2021
ജൂൺ അവസാനത്തോടെ ഇന്ത്യയ്ക്ക് വാക്സിൻ നൽകുമെന്ന് യുഎസ്

മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയ്ക്കും ജൂൺ അവസാനത്തോടെ വാക്സിൻ നൽകുമെന്ന് യുസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്.

4:40 (IST) 4 Jun 2021
ടിപിആര്‍ കുറയ്ക്കുക ലക്ഷ്യം; സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നത് സഹായിച്ചെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് സംസ്ഥാനത്തിന് ആശങ്കയായി തുടരുകയാണ്. ടിപിആര്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതല്‍ അഞ്ച് ദിവസം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പല ജില്ലകളിലും ടിപിആര്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

https://malayalam.indianexpress.com/kerala-news/more-restriction-from-tomorrow-in-kerala-509475/

4:27 (IST) 4 Jun 2021
രാജ്യത്ത് 1.32 ലക്ഷം പുതിയ കേസുകള്‍; 2,713 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1.32 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.07 ലക്ഷം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,713 പേര്‍ക്ക് മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 16.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates june 04

Next Story
കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; തീവ്രത കുറഞ്ഞതായി വിദഗ്ധർCovid 19, Covid Death
The moderation of comments is automated and not cleared manually by malayalam.indianexpress.com