Coronavirus India Highlights: ന്യൂഡൽഹി: തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,513 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ നിരക്ക് ആശങ്കയായി തുടരുകയാണ്. 490 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നെതര്‍ലന്‍ഡ് പിന്‍വലിച്ചു.
കോവിഡ് വാക്സിനുകള്‍ സംയോജിപ്പിച്ച് നല്‍കുന്നതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഓരേ വാക്സിന് തന്നെയായിരിക്കും രണ്ട് ഡോസിനും ഉപയോഗിക്കുക. കോവാക്സിനും, കോവിഷീല്‍ഡുമാണ് നിലവില്‍ രാജ്യത്ത് വാക്സിനേഷന് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. വാക്സിന് സംയോജിപ്പിച്ച് ഉപയോഗിക്കുന്നതില്‍ പഠനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നുളള സ്പുട്നിക് V വാക്സിന്റെ 30 ലക്ഷം ഡോസ് ഇന്ത്യയിലെത്തി. മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നെത്തിയത്. നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയില്‍ എത്തിയിരുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ എയിംസിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തനായിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,27,510 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,81,75,044 ആയി. 2,795 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3,31,895 ആയി. നിലവിൽ 18,95,520 പേരാണ് ചികിത്സയിലുള്ളത്. 2,59,47,629 പേർ രോഗ മുക്തരായി.
രാജ്യത്തെ രോഗമുക്തി നിരക്ക് വീണ്ടും വർധിച്ചിരിക്കുകയാണ്. 92.09 ശതമാനമാണ് ഇപ്പോഴത്തെ നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64 ശതമാനമായി തുടരുമ്പോൾ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 21,60,46,638 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു,
Read Also: കോവിഡ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിൽ നിന്നും പുതിയ പേരുകൾ
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,317 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 179 പേര് വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ മരണ നിരക്ക് 20,672 ആയി ഉയര്‍ന്നു. ലക്ക്നൗവിലാണ് കൂടുതല്‍ മരണം. 5,625 പേര് രോഗമുക്തിയും നേടി
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. മാര്‍ച്ച് പത്തിന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്. 14,123 പേര്‍ക്കാണ് പുതുതായി രോഗം. അതേസമയം, മരണനിരക്ക് ഉയര്‍ന്ന് തന്നെ തുടരുകയാണ്. 477 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായി.മരണനിരക്ക് ഒരു ലക്ഷത്തോട് അടുക്കുകയാണ്.
ഝാര്‍ഖണ്ഡില്‍ ലോക്ക്ഡൗണ്‍ നീട്ടി, ജൂണ്‍ 10 വരെ നിയന്ത്രണങ്ങള്‍ തുടരും
പഞ്ചാബില്‍ 2,184 പേര്‍ക്ക് കോവിഡ് ബാധിച്ചു. 94 മരണവും രേഖപ്പെടുത്തി.
ഹരിയാനയില്‍ 1,233 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 3,453 പേര് രോഗമുക്തി നേടിയപ്പോള്‍ 80 മരണവും സംഭവിച്ചു. 16,280 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
മുംബൈയില്‍ 831 കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
ജെനീവ. ചൈനിസ് മരുന്ന് നിര്‍മാണ കമ്പനിയായ സിനോവാക് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിന് ലോകാരോഗ്യം സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് നിര്‍മിത വാക്സിനാണിത്.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,513 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ നിരക്ക് ആശങ്കയായി തുടരുകയാണ്. 490 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കിയതില്‍ സന്തോഷമുണ്ട്. കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ വലിയ ആശ്വാസമായി,” കേജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (01 ജൂൺ 2021) 2,345 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,023 പേര് രോഗമുക്തരായി. 14, 868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2,246 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 17.6 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നെതര്‍ലന്‍ഡ് പിന്‍വലിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4344 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1464 പേരാണ്. 2981 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11468 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 54 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണനിരക്ക്. 194 പേരുകൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ നിരക്ക് 9,009 ആയി ഉയര്‍ന്നു. അതേസമയം രോഗികളുടെ എണ്ണം കുറയുന്നതും, രോഗമുക്തര്‍ വര്‍ദ്ധിക്കുന്നതും ആശ്വാസകരമാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കോവിഡ് വാക്സിന് സംയോജിപ്പിച്ച് നല്‍കുന്നതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഓരേ വാക്സിന് തന്നെയായിരിക്കും രണ്ട് ഡോസിനും ഉപയോഗിക്കുക. കോവാക്സിനും, കോവിഷീല്‍ഡുമാണ് നിലവില്‍ രാജ്യത്ത് വാക്സിനേഷന് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. വാക്സിന് സംയോജിപ്പിച്ച് ഉപയോഗിക്കുന്നതില്‍ പഠനം നടക്കുകയാണ്.
തിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചത്. ഇവരുടെ വാക്സിനേഷന് പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.
കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ സ്വീകരിക്കുന്നതിലെ സമയപരിധിയില്‍ മാറ്റമില്ലന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ ഡോസ് എടുത്തതിന് ശേഷം 12 ദിവസം കഴിഞ്ഞായിരിക്കും രണ്ടാമത്തെ കുത്തി വയ്പ്പ് എടുക്കേണ്ടത്. കോവാക്സിന്റെ കാര്യത്തിലും ഇത് ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കേസുകളില്‍ 50 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം 1.3 ലക്ഷം കേസുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി രോഗ ശമനം ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ 30000 ഭക്ഷ്യ കിറ്റുകൾ തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടക്കുന്നത്.
മുപ്പതിനായിരാമത്തെ ഭക്ഷ്യകിറ്റ് കടവന്ത്രയിൽ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ ഉത്തർ പ്രേദേശ് സ്വദേശിനി ആസ്സാമയ്ക്ക് കൈമാറി.

റഷ്യയിൽ നിന്നുളള സ്പുട്നിക് V വാക്സിന്റെ 30 ലക്ഷം ഡോസ് ഇന്ത്യയിലെത്തി. മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നെത്തിയത്. നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയില്‍ എത്തിയിരുന്നു.
റഷ്യയിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇന്ന് എത്തിയ പുതിയ കൺസൈൻമെന്റിൽ 3 മില്യൺ ഡോസ് സ്പുട്നിക് വാക്സിൻ ഡോസുകൾ. ഇന്ന് രാവിലെ RU-9450 എന്ന ചാറ്റേർഡ് വിമാനത്തിലാണ് വാക്സിൻ എത്തിയത്.
വാക്സിൻ ക്ഷാമത്തെ തുടർന്ന് തമിഴ്നാട്ടിൽ ജൂൺ 3 മുതൽ 5 വരെ വാക്സിൻ കുത്തിവെപ്പ് നിർത്തിവെക്കുന്നു. സംസ്ഥാനത്ത് ലഭ്യമായ വാക്സിൻ ചൊവ്വാഴ്ച തീരുമെന്ന് ആരോഗ്യ സെക്രട്ടറി തിങ്കളാഴ്ച പറഞ്ഞിരുന്നു. തമിഴ്നാടിന് ജൂൺ 6ന് ഭാരത് ബയോടെക്കിൽ നിന്നും ജൂൺ 9ന് സെറം ഇൻസ്റ്റിറ്റൂട്ടിൽ നിന്നുമാണ് അടുത്ത കോൺസൈൻമെൻറ് ലഭിക്കുക.
ഉത്തർപ്രദേശിലെ മൂന്ന് ജില്ലകളിലെ കർഫ്യു പിൻവലിച്ചു. ഇതോടെ സംസ്ഥാനത്ത് കർഫ്യുയിലുള്ള ജില്ലകളുടെ എണ്ണം 64 ആയി. ആകെ 75 ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്.
റഷ്യയിൽ നിന്നുള്ള കോവിഡ് വാക്സിനായ സുപട്നിക് വി വാക്സിന്റെ രണ്ടാമത്തെ കൺസൈൻമെന്റുമായി ഹൈദരാബാദ് വിമാനത്താവളത്തിൽ രാവിലെ എത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ എയിംസിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തനായിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് രോഗികൾക്ക് നൽകാനുള്ള മരുന്നിന് ക്ഷാമം. തുടർച്ചയായി രണ്ടാം ദിവസമാണ് ആശുപത്രിയിൽ മരുന്നില്ലാതെ വരുന്നത്. ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മരുന്നെത്തിച്ച് താത്കാലികമായി പ്രശ്നം പരിഹരിച്ചിരുന്നു. 18 രോഗികളാണ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങലാണെന്ന് വാർത്ത. കഴിഞ്ഞ മാസം മന്ത്രിക്ക് കോവിഡ് ബാധിച്ചിരുന്നു.
വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും അഭിപ്രായ പ്രകാരം ‘സാർസ് കോവ് 2’ വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള പേരുകൾ നൽകാൻ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച തീരുമാനിച്ചു. വേരിയന്റ് ഓഫ് ഇന്ട്രെസ്റ്റ് (VOI), വേരിയന്റ് ഓഫ് കൺസേൺ (VOC) എന്നിങ്ങനെ രണ്ടുതരം ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾക്കാണ് ഗ്രീക്ക് പേരുകൾ നൽകുക. രാജ്യങ്ങളുടെ പേരിൽ വൈറസുകൾ അറിയപ്പെടുന്നതിൽ നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നു. കൂടുതൽ വായിക്കാം.
ഒരു മാസം മുൻപ് 51 ശതമാനമായിരുന്ന ഗോവയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 19 ശതമാനത്തിലേക്ക് എത്തിയതായി സർക്കാർ പറഞ്ഞു. ഏപ്രിൽ 30 നാണ് സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 51 ശതമാനത്തിൽ എത്തിയത്.
വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ മഹേഷ് ലാങ്ടെ ഉൾപ്പടെ 60 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഉത്തർപ്രദേശിൽ മെഗാ വാക്സിനേഷൻ ഡ്രൈവ് ഇന്ന് ആരംഭിക്കും. 30 ദിവസത്തിനുള്ളിൽ ഒരു കോടി ജനങ്ങൾക്ക് വാക്സിനേഷൻ നൽകുക എന്ന ഉദ്ദേശത്തോടെയാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. 'മിഷൻ ജൂൺ' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,27,510 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 2,795 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,81,75,044 ആയി. 3,31,895 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരണപ്പെട്ടത്. നിലവിൽ 18,95,520 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്. ആകെ 2,59,47,629 പേർ ഇതുവരെ രോഗ മുക്തരായി.
രാജ്യത്തെ രോഗമുക്തി നിരക്ക് വീണ്ടും വർധിച്ചു. 92.09 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64 ശതമാനമായി തുടരുമ്പോൾ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 21,60,46,638 ഡോസ് വാക്സിൻ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു