Latest News

രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

വിവിധ സംസ്ഥാനങ്ങളിലായി 4.11 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Delhi, keralite nurses, Delhi hospital malayalam order, Delhi hospital malayalam circular, Delhi hospital keralite nurses, ie malayalam

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,968 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 4.11 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 416 മരണവും കോവിഡ് മൂലം ഇന്നലെ സംഭവിച്ചു. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 4.20 ലക്ഷമായി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 43.51 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇന്നലെ 18 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സജീവ കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്. 1.40 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ 98,341 സജീവ കേസുകളാണുളളത്.

Also Read: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; രണ്ട് ജില്ലകളില്‍ ഇന്ന് വിതരണം ഇല്ല

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid india coronavirus kerala live updates july 26

Next Story
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 149 ആയി; കാണാതായത് 100 പേരെMaharashtra Rain
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express