ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 38,740 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി 4.05 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3.12 കോടി പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 483 പേര്‍ക്കാണ് ഇന്നലെ മഹാമാരി മൂലം ജീവന് നഷ്ടമായത്. രാജ്യത്തെ മരണസംഖ്യ 4.19 ലക്ഷമായി ഉയര്‍ന്നു.
42.34 കോടി വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ വിതരണം ചെയ്തത്. വ്യാഴാഴ്ച മാത്രം 54.76 ലക്ഷം വാക്സിനുകളും നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിക്കുമോ? ആരോഗ്യവിദഗ്ധർ പറയുന്നു