scorecardresearch
Latest News

Coronavirus India Highlights: ഇളവില്ല; ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരും

Kerala Coronavirus (Covid-19) News Highlights: വെള്ളിയാഴ്ച കൂടുതൽ നടത്താനും തീരുമാനം

covid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam
പ്രതീകാത്മ ചിത്രം

Coronavirus India Live Updates: സംസ്ഥാനത്ത് ജൂലൈ 24, 25 (ശനി, ഞായർ) തീയതികളിലും വാരാന്ത്യ സമ്പൂർണ ലോക്ക്ഡൗൺ തുടരും. വെള്ളിയാഴ്ച കൂടുതൽ പരിശോധന നടത്താനും തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (10 ശതമാനത്തിന് മുകളിൽ) ഉള്ള ജില്ലകളെ കേന്ദ്രീകരിച്ചാവും വെള്ളിയാഴ്ച കൂടുതൽ പരിശോധന നടത്തുക.

ജൂലൈ 13 ന് പ്രഖ്യാപിച്ച രീതിയിൽ ടിപിആറിനെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ തരംതിരിക്കുന്നത് തുടരുമെന്നും സംസ്ഥാന സർക്കിരിന്റെ ഉത്തരവിൽ പറയുന്നു. അധിക ഇളവുകൾ നൽകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം തടയുന്നതിനായി ദിവസേനയുള്ള പരിശോധന വർദ്ധിപ്പിക്കാനും സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു.

‘കോവിഡും ഇല്ലായിരുന്നെന്ന് കേന്ദ്രം ഉടന്‍ പറയും’; വിമര്‍ശനവുമായി ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് മരണങ്ങള്‍ സംഭവിച്ചതായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കുറച്ച് കഴി‍ഞ്ഞാല്‍ കോവിഡ് പോലും ഇവിടെ ഇല്ലായിരുന്നെന്ന് കേന്ദ്രം പറയുമെന്ന് സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കോവിഡ് ബാധിച്ചു. 36,977 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി ഉയര്‍ന്നു.

Also Read: ഇന്ത്യയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധശേഷി ഉണ്ട്: ഐ.സി.എം.ആര്‍

വിവിധ സംസ്ഥാനങ്ങളിലായി 4.07 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 2.27 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 30 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.

അതേസമയം, മരണസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. 3,998 പേര്‍ക്കാണ് ഇന്നലെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 4.18 ലക്ഷമായി ഉയര്‍ന്നു.

34.25 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ചൊവ്വാഴ്ച വിതരണം ചെയ്തത്. 40 കോടിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 16,848 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

Live Updates
18:06 (IST) 21 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-covid-lockdown-latest-updates-july-21-534285/

14:28 (IST) 21 Jul 2021
‘ഓക്സിജന്‍ ക്ഷാമം മൂലം തമിഴ്നാട്ടില്‍ കോവിഡ് മരണമുണ്ടായിട്ടില്ല’

ഓക്സിജന്‍ ക്ഷാമം മൂലം തമിഴ്നാട്ടില്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍ പറഞ്ഞു.

12:32 (IST) 21 Jul 2021
കോവി‍ഡ് ഇല്ലായിരുന്നു എന്ന് കേന്ദ്രം വൈകാതെ പറയും; വിമര്‍ശനവുമായി ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് മരണങ്ങള്‍ സംഭവിച്ചതായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കുറച്ച് കഴി‍ഞ്ഞാല്‍ കോവിഡ് പോലും ഇവിടെ ഇല്ലായിരുന്നെന്ന് കേന്ദ്രം പറയുമെന്ന് സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

11:20 (IST) 21 Jul 2021
വാക്സിന്‍ വിതരണം 40 കോടി പിന്നിട്ടു

34.25 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ചൊവ്വാഴ്ച വിതരണം ചെയ്തത്. 40 കോടിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

10:41 (IST) 21 Jul 2021
ഇന്ത്യയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധശേഷി ഉണ്ട്: ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് വയസിന് മുകളില്‍ ഉള്ള മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് ബാധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ച് (ഐ.സി.എം.ആര്‍). ഇനിയും 40 കോടിയോളം പേര്‍ക്ക് വൈറസ് ബാധിക്കാമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. ദേശിയ തലത്തില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍.

10:13 (IST) 21 Jul 2021
രോഗവ്യാപനം കുറയുന്നില്ല; രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയോളം കേരളത്തില്‍

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ശമിച്ചു കഴിഞ്ഞു. എങ്കിലും കേരളത്തില്‍ രോഗവ്യാപന തോത് കുറയാതെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) പത്ത് ശതമാനത്തില്‍ താഴെ എത്തിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കും ട്രിപ്പിള്‍ ലോക്ക്ഡൗണിനും സാധിച്ചിട്ടില്ല.

https://malayalam.indianexpress.com/kerala-news/covid-cases-and-tpr-raising-trend-continues-in-kerala-534084/

09:57 (IST) 21 Jul 2021
42,015 പുതിയ കോവിഡ് കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കോവിഡ് ബാധിച്ചു. 36,977 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി ഉയര്‍ന്നു

Web Title: Covid india coronavirus kerala live updates july 21