Latest News

Coronavirus India Highlights: കുട്ടികൾ മികച്ചരീതിയിൽ പ്രതിരോധിക്കും; പ്രൈമറി സ്‌കൂളുകള്‍ ആദ്യം തുറക്കാന്‍ നിര്‍ദേശിച്ച് ഐസിഎംആര്‍

Kerala Coronavirus (Covid-19) News Highlights: രാജ്യത്ത് 40 കോടി ആളുകള്‍ ഇപ്പോഴും കോവിഡ് -19 പിടിപെടാന്‍ സാധ്യതയുള്ളവരാണെന്നാണ് ഐസിഎംആർ കണ്ടെത്തൽ

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

Coronavirus India Highlights: ന്യൂഡൽഹി: കുട്ടികള്‍ക്കു വൈറല്‍ അണുബാധയെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനാല്‍ ആദ്യം പ്രൈമറി സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍).

ജനസംഖ്യയുടെ മൂന്നിലൊന്ന് പേരില്‍ ഇപ്പോഴും സാര്‍സ്-കോവ്-2 ആന്റിബോഡികള്‍ ഇല്ലെന്നാണ് ഐസിഎംആര്‍ ജൂണ്‍-ജൂലൈ മാസങ്ങളിലായി നടത്തിയ ഏറ്റവും പുതിയ ദേശീയ സെറോ സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്. അതായത് 40 കോടി ആളുകള്‍ ഇപ്പോഴും കോവിഡ് -19 പിടിപെടാന്‍ സാധ്യതയുള്ളവരാണെന്നാണ്. ആറു വയസിനു മുകളിലുള്ള രാജ്യത്തെ ജനസംഖ്യയുടെ 67.6 പേര്‍ക്കു പേര്‍ക്ക് സാര്‍സ്-കോവ്-2 ആന്റിബോഡികള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം ആരോഗ്യ പ്രവര്‍ത്തകരിലും സാര്‍സ്-കോവ്-2നെതിരെ ആന്റിബോഡികളുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരില്‍ പത്തിലൊന്നു പേര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ ലഭിച്ചിട്ടിലെന്നും സര്‍ക്കാര്‍ പറയുന്നു.

അതിനിടെ, നാല് പുതിയ കോവിഡ് -19 വാക്‌സിനുകള്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. ജെനിക് ലൈഫ് സയന്‍സസ് വികസിപ്പിച്ചെടുത്തത ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മുന്നോടിയായുള്ള ഉയര്‍ന്ന ഘട്ടത്തിലാണെന്നും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ഏറ്റവുമൊടുവിൽ രാജ്യത്ത് 30,093 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 16നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഞായറാഴ്ചത്തെ പരിശോധനാ നിരക്ക് കുറഞ്ഞതാകാം ഇതിനു കാരണം. പ്രതിവാര പരിശോധനകളുടെ ശരാശരി 18.72 ലക്ഷം ആയിരിക്കെ രാജ്യത്ത് ഇന്നലെ പരിശോധിച്ചത് 14.63 ലക്ഷം സാമ്പിളുകളാണ്.

ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,06,130 ആയി കുറഞ്ഞു. 45,254 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 374 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,14,482 ആയി.

അതേസമയം, രാജ്യത്ത് 10 കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ 85 ദിവസം വേണ്ടിവന്നെങ്കിൽ വാക്സിൻ എടുത്തവരുടെ എണ്ണം 30 കോടിയിൽ നിന്ന് 40 കോടിയായി ഉയരാൻ 24 ദിവസം മാത്രമാണ് എടുത്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നലെ പറഞ്ഞു. “എല്ലാവർക്കും വാക്സിൻ, സൗജന്യ വാക്സിൻ” പദ്ധതി കാരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ വാക്സിനേഷൻ കാമ്പയിൻ തുടർച്ചയായി പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു. ആദ്യ ദിവസങ്ങളിൽ 10 കോടി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ 85 ദിവസമെടുത്തു. എല്ലാവർക്കുമുള്ള വാക്സിൻ, സൗജന്യ വാക്സിൻ പ്രചാരണത്തെത്തുടർന്ന് ഇന്ത്യക്ക് 30 ദിവസത്തിൽ നിന്ന് 40 കോടിയിലേക്ക് എത്താൻ 24 ദിവസം മാത്രമെടുത്തു, ”മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

Live Updates
9:42 (IST) 20 Jul 2021
മഹാരാഷ്ട്രയില്‍ 147 മരണം

മഹാരാഷ്ട്രയില്‍ 6,910 പേര്‍ക്ക് കോവിഡ് ബാധിച്ചു. 147 മരണവും സംഭവിച്ചു. 7,510 പേരാണ് രോഗമുക്തി നേടിയത്.

9:04 (IST) 20 Jul 2021
ഇന്ത്യ-യുഎഇ യാത്രാവിലക്ക് തുടരും

ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്ന് യു‌.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

7:27 (IST) 20 Jul 2021
109 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

6:59 (IST) 20 Jul 2021
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8694 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17203 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8694 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1373 പേരാണ്. 3690 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17203 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 77 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

6:20 (IST) 20 Jul 2021
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളില്‍ ഇളവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. ഒരാഴ്ച കൂടി നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

6:04 (IST) 20 Jul 2021
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 11.91; കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

2:37 (IST) 20 Jul 2021
മിസോറാമിൽ രോഗികൾ കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 150 കുട്ടികൾക്ക്

മിസോറാമിൽ ഇന്ന് 807 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 150 പേർ കുട്ടികളാണ്.

1:35 (IST) 20 Jul 2021
മുംബൈയിൽ വാക്സിൻ ക്ഷാമം; ഇന്ന് വാക്സിൻ നൽകിയത് 58 സർക്കാർ കേന്ദ്രങ്ങളിൽ

മുംബൈയിൽ വാക്സിൻ ക്ഷാമം മൂലം വാക്സിൻ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചു. 58 സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്ന് വാക്സിൻ നൽകുന്നത്.

12:38 (IST) 20 Jul 2021
ബക്രീദിന് ലോക്ക്ഡൗൺ ഇളവ്; സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബക്രീദിനോട് അനുബന്ധിച്ചു കേരളത്തിൽ മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിന് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബക്രീദിന് മുൻപ് കടകൾ തുറക്കാൻ ഇളവ് നൽകിയത് ചോദ്യം ചെയ്തു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

11:21 (IST) 20 Jul 2021
ഇന്ത്യയിൽ നിന്നുള്ള വിമാന വിലക്ക് ആഗസ്റ്റ് 21 വരെ നീട്ടി കാനഡ

കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന വിലക്ക് ആഗസ്റ്റ് 21 വരെ നീട്ടി. ജൂലൈ 21ന് പിൻവലിക്കാൻ നിശ്ചയിച്ചിരുന്ന വിലക്കാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

10:24 (IST) 20 Jul 2021
രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നു

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 30,093 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 16നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.

ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,06,130 ആയി കുറഞ്ഞു. 45,254 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 374 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,14,482 ആയി.

Web Title: Covid india coronavirus kerala live updates july 20

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express