Latest News

Coronavirus India highlights: 10 കോടി വാക്സിൻ ലഭ്യമാക്കിയത് 85 ദിവസം കൊണ്ട്; എന്നാൽ 30 കോടിയിൽ നിന്ന് 40 കോടിയിലെത്തിച്ചത് 24 ദിവസംകൊണ്ടെന്ന് മന്ത്രി

Kerala Coronavirus (Covid-19) News Highlights: “എല്ലാവർക്കും വാക്സിൻ, സൗജന്യ വാക്സിൻ” പദ്ധതി കാരണമാണ് ഇതെന്ന് ആരോഗ്യമന്ത്രി

Coronavirus India Live Updates: രാജ്യത്ത് 10 കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ 85 ദിവസം വേണ്ടിവന്നെങ്കിൽ 30 കോടിയിൽ നിന്ന് 40 കോടിയായി വാക്സിൻ എടുത്തവരുടെ എണ്ണം ഉയരാൻ 24 ദിവസം മാത്രമാണ് എടുത്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. “എല്ലാവർക്കും വാക്സിൻ, സൗജന്യ വാക്സിൻ” പദ്ധതി കാരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ വാക്സിനേഷൻ കാമ്പയിൻ തുടർച്ചയായി പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു. ആദ്യ ദിവസങ്ങളിൽ 10 കോടി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ 85 ദിവസമെടുത്തു. എല്ലാവർക്കുമുള്ള വാക്സിൻ, സൗജന്യ വാക്സിൻ പ്രചാരണത്തെത്തുടർന്ന് ഇന്ത്യക്ക് 30 ദിവസത്തിൽ നിന്ന് 40 കോടിയിലേക്ക് എത്താൻ 24 ദിവസം മാത്രമെടുത്തു, ”മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

അതേസമയം, കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് അസം, ഉത്തർപ്രദേശ് സർക്കാരുകൾ ഈദിന് മുന്നോടിയായി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈദ് ദിനത്തിൽ സംസ്ഥാനത്ത് പൊതു കൂടിച്ചേരലും അനുവദിക്കില്ലെന്ന് അസം സർക്കാർ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉത്സവം ആഘോഷിക്കാൻ ഏതെങ്കിലും സ്ഥലത്ത് 50 ലധികം ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചതായി നിർദേശങ്ങളിൽ പറയുന്നു.

പുതിയ കോവിഡ് കേസുകളിൽ 80 ശതമാനത്തിലധികം ഡെൽറ്റ വകഭേദത്താൽ

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായവയാണെന്ന് വിദഗ്ധർ. രാജ്യത്തെ രണ്ടം കോവിഡ് തരംഗത്തിന് പ്രധാനമായും കാരണമായത് ഡെൽറ്റ വകഭേദമാണെന്നും ഇന്ത്യൻ സാർസ്-കോവി -2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ കോ-ചെയർമാൻ ഡോ എൻകെ അറോറ പറഞ്ഞു.

പുതിയതും കൂടുതൽ പകർച്ചവ്യാധിയുമായ വകഭേദം വന്നാൽ രോഗനിരക്ക് ഉയരാം. മുൻഗാമിയായ ആൽഫ വകഭേദത്തേക്കാൾ 40 മുതൽ 60 ശതമാനം വരെ കൂടുതൽ വ്യാപനം വരുന്ന ഈ വകഭേദം ഇതിനകം യുകെ, യുഎസ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ 80 ലധികം രാജ്യങ്ങളിൽ വ്യാപിച്ചു.

അതേസമയം മറ്റൊരു വകഭേദമായ ഡെൽറ്റ പ്ലസ് കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലായി 55-60 പേരിൽ കണ്ടെത്തി.

അതിന്റെ വ്യാപന നിരക്ക് വിക്സിനെ മറികടക്കാനുള്ള ശേഷി എന്നിവ സംബന്ധിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ഡോ എൻകെ അറോറ പറഞ്ഞു.

രാജ്യത്ത് 38,164 പുതിയ കേസുകള്‍; 4.21 ലക്ഷം പേര്‍ ചികിത്സയില്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് ബാധിച്ചു. 38,660 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 4.21 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

499 പേരാണ് മഹാമാരി ബാധിച്ച് ഇന്നലെ മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.14 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3.11 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

14.63 ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഉടനീളം ഇന്നലെ നടത്തിയത്. 2.60 ശതമാനമാണ് രോഗവ്യാപന നിരക്ക്. ഇതുവരെ 40.64 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി സർക്കാർ

Live Updates
2:16 (IST) 19 Jul 2021
ഗോവയിൽ 99 പേർക്ക് കോവിഡ്

ഗോവയിൽ ഇന്ന് 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 225 പേർ രോഗമുക്തി നേടി. മാർച്ച് 22 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണം 100 ൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 1,463 സജീവ കേസുകളുണ്ട്, 3.03ശതമാനമാണ് പോസിറ്റീവ് നിരക്ക് ആണ്.

1:39 (IST) 19 Jul 2021
ആന്റിബോഡികൾ ഒമ്പത് മാസം വരെ നിലനിൽക്കുമെന്ന് പഠനം

സാർസ്-കോവ്-2 മൂലമുള്ള കോവിഡ് 19 വൈറസ് രോഗബാധക്ക് ശേഷം ഒമ്പത് മാസം വരെ ആന്റിബോഡിയുടെ അളവ് ഉയർന്നു നിൽക്കുമെന്ന് പഠനം. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന രോഗികളിലും ഇല്ലാത്ത രോഗികളിലും ഇത് ഒരുപോലെ ആയിരിക്കും. ഇറ്റാലിയൻ പട്ടണത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ എന്ന ജേർണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

12:33 (IST) 19 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-death-toll-july-19-533424/

9:49 (IST) 19 Jul 2021
പുതിയ കോവിഡ് കേസുകളിൽ 80 ശതമാനവും ഡെൽറ്റ വകഭേദത്താൽ

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായവയാണെന്ന് വിദഗ്ധർ. രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന് പ്രധാനമായും കാരണമായത് ഡെൽറ്റ വകഭേദമാണെന്നും ഇന്ത്യൻ സാർസ്-കോവി -2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ കോ-ചെയർമാൻ ഡോ എൻകെ അറോറ പറഞ്ഞു.

9:23 (IST) 19 Jul 2021
ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്; കേരളത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലും ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതില്‍ കേരള സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പികെഡി നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

9:16 (IST) 19 Jul 2021
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം; മിഠായി തെരുവില്‍ പ്രതിഷേധം

കോഴിക്കോട്: മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.

7:49 (IST) 19 Jul 2021
2.6 കോടി വാക്സിന്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്: കേന്ദ്രം

സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കല്‍ 2.6 കോടി വാക്സിന്‍ ഡോസുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 42.15 കോടി വാക്സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

6:57 (IST) 19 Jul 2021
ബംഗാളില്‍ രോഗവ്യാപന നിരക്ക് കുറയുന്നു

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം 801 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.56 ശതമാനമായി കുറഞ്ഞു. 11 മരണം കൂടി സംഭവിച്ചതോടെ സംസ്ഥാനത്ത് കോവിഡില്‍ ജീവന്‍ നഷ്ടമായവര്‍ 17,999 ആയി ഉയര്‍ന്നു.

5:53 (IST) 19 Jul 2021
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി. വ്യവസായി പി.കെ.ഡി നമ്പ്യാരാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.

5:08 (IST) 19 Jul 2021
499 മരണം

499 പേരാണ് മഹാമാരി ബാധിച്ച് ഇന്നലെ മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.14 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3.11 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

4:43 (IST) 19 Jul 2021
ഡല്‍ഹിയില്‍ കോവിഡ് മരണമില്ല; നാല് മാസത്തിനിടെ ആദ്യം

നാല് മാസത്തിനിടെ ആദ്യമായി രാജ്യതലസ്ഥാനത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തില്ല. രോഗവ്യാപന നിരക്ക് 0.07 ശതമാനമായി കുറഞ്ഞു. 448 മരണം വരെ പ്രതിദിനം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

4:24 (IST) 19 Jul 2021
38,164 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് ബാധിച്ചു. 38,660 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 4.21 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates july 19

Next Story
വർഷകാല സമ്മേളനം: പ്രതിപക്ഷ പ്രതിഷേധത്തിനും വിവരച്ചോർച്ച വിവാദത്തിനും സാക്ഷിയായി ആദ്യ ദിനംpopulation control bill, population control, Parliament monsoon session, MPs children, private members bill, lok sabha news, India news, malayalam news, news in malayalam, latest news, latest news in malayalam, malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com