Coronavirus India Highlights: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 26 പുലര്‍ച്ചെ അഞ്ച് മണി വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകളും മാളുകളും തുറക്കാന്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,004 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 4.22 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 518 പേര്‍ക്ക് മഹാമാരി മൂലം ഇന്നലെ ജീവന് നഷ്ടമായി. രാജ്യത്തെ ആകെ മരണസംഖ്യ 4.13 ലക്ഷമായി ഉയര്‍ന്നു.
വാക്സിന് വിതരണം 40 കോടി പിന്നിട്ടു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 40.49 കോടി വാക്സിന് ഡോസുകളാണ് നല്‍കിയിട്ടുള്ളത്. ഇന്നലെ മാത്രം 51 ലക്ഷം ഡോസ് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിലാണ് ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 16,148 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒന്നരമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
Also Read: ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; കടകള്‍ എട്ട് മണി വരെ തുറക്കാം
കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ അടിയന്തരാവസ്ഥയിൽ ഈ തീരുമാനം “അനാവശ്യവും അനുചിതവുമാണ്” എന്ന് സംഘടന അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
“രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കർണാടകയിൽ നാളെ (ജൂലൈ 19) മുതൽ സിനിമാ ഹാളുകളും തിയേറ്ററുകളും തുറന്ന് പ്രവർത്തിക്കും. ബെംഗളൂരു നഗരത്തിൽ ഉൾപ്പെടെ ഈ ഇളവ് പ്രാബല്യത്തിൽ വരും. ജൂലൈ 26 മുതൽ വിദ്യാർത്ഥികൾക്ക് കാമ്പസുകളിൽ പ്രവേശനം അനുവദിക്കാൻ കോളേജുകൾക്ക് അനുമതിയു
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 26 പുലര്‍ച്ചെ അഞ്ച് മണി വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകളും മാളുകളും തുറക്കാന്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കി.
India-UAE Flight News: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയർലൈൻസ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
518 പേര്‍ക്ക് മഹാമാരി മൂലം ഇന്നലെ ജീവന് നഷ്ടമായി. രാജ്യത്തെ ആകെ മരണസംഖ്യ 4.13 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 4.22 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ടോക്കിയോ: ആശങ്കയായി ഒളിംപിക് വില്ലേജില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മൂന്ന് അത്ലീറ്റുകള്ക്ക് കൂടി രോഗം ബാധിച്ചതായി ഒളിംപിക് സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ്. ഞായര്‍, തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,004 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു.