Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Coronavirus India Highlights: 38,079 പുതിയ കേസുകള്‍; 4.24 ലക്ഷം പേര്‍ ചികിത്സയില്‍

Kerala Coronavirus (Covid-19) News Highlights: രാജ്യത്തെ ആകെ മരണ നിരക്ക് 4.13 ലക്ഷമായി ഉയര്‍ന്നു

മുംബൈയിലെ വാക്സിനേഷന്‍ കേന്ദ്രത്തിന് മുന്നിലെ ക്യൂ

Coronavirus India Highlights: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 43,916 പേർ രോഗമുക്തി നേടി. കോവിഡ് രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.24 ലക്ഷമായി കുറഞ്ഞു. മഹാമാരി ബാധിച്ച് 560 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.13 ലക്ഷമായി ഉയര്‍ന്നു.

ഇന്നലെ 42.12 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 40 കോടിയിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: വാക്സിന്‍‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; ഐ.സി.എം.ആര്‍. പഠനം

Live Updates
1:59 (IST) 17 Jul 2021
സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി

കേരളത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 36,100 കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്‌സിനും, കോഴിക്കോട് 93,380 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതുകൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്.

1:59 (IST) 17 Jul 2021
ഇന്ന് 1.48 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,47,876 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 949 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,14,344 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,19,69,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,44,495 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

9:35 (IST) 17 Jul 2021
മൂന്നാം തരംഗം: മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്.

8:55 (IST) 17 Jul 2021
മിസോറാമിലെ അയ്സ്വാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

രണ്ടാഴ്ചക്കത്തെ ഇളവുകള്‍ക്ക് ശേഷം കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മിസോറാമിലെ അയ്സ്വാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ 24 വരെയാണ് നിയന്ത്രണം.

8:31 (IST) 17 Jul 2021
പുതുക്കിയ നിരക്കില്‍ 66 കോടി വാക്സിന്‍ ഡോസുകള്‍ക്ക് വാങ്ങാന്‍ കേന്ദ്രം

66 കോടി കോവിഷീല്‍ഡും, കോവാക്സിനും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ മാസം വരെ വിതരണം നടത്താനുള്ളവയാണിത്. കോവിഷീല്‍ഡ് ഒരു ഡോസിന് 205 രൂപയും കോവാക്സിന് 215 രൂപ നിരക്കിലുമാണ് വാക്സിന്‍ വാങ്ങിക്കുന്നത്.

7:45 (IST) 17 Jul 2021
കോവിഡ് രണ്ടാം തരംഗത്തിൽ മരണം തടയാൻ രണ്ടു ഡോസുകൾ സഹായിച്ചുവെന്ന് ഐസിഎംആർ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ മരണങ്ങളും തടയാൻ കഴിഞ്ഞത് രണ്ടു വാക്സിൻ ഡോസുകൾ മൂലമാണെന്ന് ഐസിഎംആർ പഠനം. പൊലീസുകാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തമിഴ്‌നാട്ടിലെ 1,17,524 പൊലീസ് ഉദ്യോഗസ്ഥരിൽ വാക്‌സിൻ ഫലപ്രാപ്തിയുണ്ടായതായി പഠനം വിലയിരുത്തി.

6:57 (IST) 17 Jul 2021
വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തേക്ക് വരാനാഗ്രഹിക്കുന്നു: ഹിമാചല്‍ മുഖ്യമന്ത്രി

വരും ആഴ്ചകളില്‍ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് സ്വാഗം ചെയ്ത് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

6:23 (IST) 17 Jul 2021
കേരളത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍

കേരളത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍

5:22 (IST) 17 Jul 2021
ഒളിംപിക് വില്ലേജില്‍ ഒരാള്‍ക്ക് കോവിഡ്

ടോക്കിയോ: ഒളിംപിക്സ് വില്ലേജില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായിക മാമാങ്കം തുടങ്ങള്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന സംഭവം.

ടോക്കിയോ ഒളിംപിക്സ് സി.ഇ.ഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

5:00 (IST) 17 Jul 2021
4,24 ലക്ഷം പേര്‍ ചികിത്സയില്‍

വിവിധ സംസ്ഥാനങ്ങളിലാണ് ചികിത്സയില്‍ കഴിഞ്ഞവരുടെ എണ്ണം 4.24 ലക്ഷമായി കുറഞ്ഞു. 560 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.13 ലക്ഷമായി ഉയര്‍ന്നു.

4:36 (IST) 17 Jul 2021
38,079 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43,916 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു.

Web Title: Covid india coronavirus kerala live updates july 17

Next Story
ഭീരുക്കള്‍ക്കു കോൺഗ്രസ് വിടാം, നിര്‍ഭയര്‍ക്ക് സ്വാഗതം: രാഹുല്‍ ഗാന്ധിCongress, Rahul Gandhi, AICC, BJP, RSS, Jyotiraditya Scindia, Jitin Prasada, Narayan Rane, Social media worker Congress, Congress meet, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com