Latest News

Coronavirus India Highlights: കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Kerala Coronavirus (Covid-19) News Highlights: ഈ ഘട്ടത്തിലുള്ള അലംഭാവം കൊറോണ വൈറസ് കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം

Covid-19, Coronavirus, Covid-19 updates, Covid-19 cases, Covid-19 third wave, Covid third wave, when third wave will hit, Randeep Guleria, AIIMS, Lockdown, Covid-19 third wave, Covid cases in India, Covid news, ie malayalam

Coronavirus India Highlights: ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ മേഖലകളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധി തടയുന്നതിന് പൊതുജനാരോഗ്യ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാനങ്ങളെ ധരിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം കത്തയച്ചിട്ടുണ്ട്. ഈ ഘട്ടത്തിലുള്ള അലംഭാവം കൊറോണ വൈറസ് കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, വിപണികൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിലെ അത്തരം അലംഭാവം കോവിഡ് കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല, ”അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 41,806 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 581 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചു നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.39 ശതമാനമാണിത്.

രാജ്യത്ത് ഇതുവരെ  3,09,87,880 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,11,989 പേർക്ക് മഹാമാരിയിൽ ജീവൻ നഷ്ടമായി.

അതേസമയം, കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ട പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചു.

കോവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായും മന്ത്രി അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയുമാണ് പരിശോധിക്കുക. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളെയും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മുഖ്യമന്ത്രി വിളിച്ചു, കട തുറക്കൽ സമരത്തിൽനിന്ന് പിന്മാറി വ്യാപാരികൾ

Live Updates
8:09 (IST) 15 Jul 2021
ഗോവയിൽ 126 പേർക്ക് കോവിഡ്

ഗോവയിൽ വ്യാഴാഴ്ച 126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 134 പേർ രോഗമുക്തി നേടി. ഒരു മരണവും സ്ഥിരീകരിച്ചു.

6:17 (IST) 15 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-15-531760/

2:43 (IST) 15 Jul 2021
പുതുച്ചേരിയിൽ 103 പേർക്ക് കോവിഡ്

പുതുച്ചേരിയിൽ ൧03 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാഹിയിൽ ഏഴ്‌ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,19,405 പേരാണ് പുതുച്ചേരിയിൽ കോവിഡ് ബാധിതരായത്.

12:51 (IST) 15 Jul 2021
അരുണാചൽ പ്രദേശിൽ 465 പേർക്ക് കോവിഡ്

അരുണാചൽ പ്രദേശിൽ 465 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 41,279 ആണ്.

11:43 (IST) 15 Jul 2021
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നു

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർദ്ധനവ്. രണ്ടായിരത്തോളം കേസുകളുടെ വർധനവാണ് റിപ്പോർട്ട് ചെയ്തത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, സിക്കിം, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിക്കുന്നത്.

10:33 (IST) 15 Jul 2021
ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ താരത്തിന് കോവിഡ്; ക്വാറന്റൈനിൽ

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ അംഗത്തിന് കോവിഡ്. പാരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയ താരം ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന് ലഭിച്ച വിവരം. നിലവിൽ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന താരം പിന്നീട് ദർഹാമിൽ ടീമിനൊപ്പം ചേരും.

9:57 (IST) 15 Jul 2021
സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ട പരിശോധന

കോവിഡ്-19 ബാധിതരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ട പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചു. കോവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായും മന്ത്രി അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയുമാണ് പരിശോധിക്കുക. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളെയും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്.

Web Title: Covid india coronavirus kerala live updates july 15

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com