scorecardresearch

Coronavirus India Highlights: സംസ്ഥാനത്ത് നാളെയും മറ്റന്നാളും കൂട്ടപ്പരിശോധന; 3.75 പേരെ പരിശോധിക്കും

Kerala Coronavirus (Covid-19) News Highlights: തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളെയും കണ്ടെത്തിയായിരിക്കും പരിശോധന

Coronavirus India Live Updates: തിരുവനന്തപുരം: കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി കൂട്ട പരിശോധന നടത്തുമെന്ന് ആരോഗ്യ വീണാ ജോര്‍ജ്.

കോവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായും മന്ത്രി അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയുമാണ് പരിശോധിക്കുക. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളെയും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍ഫ്‌ളുവന്‍സ ലക്ഷണമുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കോവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ പരിശോധനയ്ക്ക് വിധേയരാക്കും.

ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവര്‍, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍ എന്നിവരെയും പരിശോധിക്കും.

ഒപിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ (ഡോക്ടറുടെ നിര്‍ദേശ പ്രകാരം) എന്നിവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചും. അതേസമയം കോവിഡ് മുക്തരായവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിളുകള്‍ അയയ്ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്. പോസിറ്റിവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 38,792 പുതിയ കേസുകള്‍; 624 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 41,000 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യം 4.29 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 624 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ആകെ മരണസംഖ്യ 4.11 ലക്ഷമായി വര്‍ധിച്ചു.

ഇന്നലെ 37.14 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. 38.76 കോടി വാക്സിനാണ് ഇതുവരെ നല്‍കിയത്.

മാസ്ക് ധരിക്കാതെയുള്ള ജനക്കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ ആശങ്ക അറിയിച്ചു. മൂന്നാം തരംഗം തടയാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Kappa variant of Covid-19: കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം

Live Updates
19:42 (IST) 14 Jul 2021
കോഴിക്കോട് ജില്ലയിൽ മെഗാ പരിശോധനാ ക്യാംപുകൾ

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ മെഗാ കോവിഡ് പരിശോധനാ ക്യാമ്പുകള്‍ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന.

ജെഡിറ്റി കോംപ്ലക്സ്, പുതിയറ എസ്.കെ.ഹാള്‍, ടാഗോര്‍ ഹാള്‍, സമുദ്ര ഓഡിറ്റോറിയം എന്നിവിടങ്ങളിലും എലത്തൂര്‍, ചെറുവണ്ണൂര്‍, നല്ലളം, ബേപ്പൂര്‍, രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുമാണ് പരിശോധന നടക്കുക.

18:07 (IST) 14 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-14-531286/

13:58 (IST) 14 Jul 2021
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇളവുകള്‍

കേരളത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തുടരവെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ഇളവ്. രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം നൂറിന് താഴെയെത്തിയ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവില്‍ നിയന്ത്രണങ്ങളില്ല.

12:39 (IST) 14 Jul 2021
മധ്യപ്രദേശില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു

മധ്യ പ്രദേശില്‍ ജൂലൈ 25 മുതല്‍ 11,12 ക്ലാസുകള്‍ ആരംഭിക്കും. 50 ശതമാനം കുട്ടികള്‍ക്കായിരിക്കും പ്രവേശനം. നാല് തവണ ഒരാഴ്ച ക്ലാസുകള്‍ ഉണ്ടാകും. രണ്ട് ബാച്ചായി തിരിച്ചായിരിക്കും ക്ലാസുകള്‍.

11:45 (IST) 14 Jul 2021
സംസ്ഥാനങ്ങളുടെ പക്കല്‍ 1.51 കോടി വാക്സിനുണ്ട്: കേന്ദ്രം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 39.59 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി 1.51 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെ പക്കലുള്ളതായും കേന്ദ്രം വ്യക്തമാക്കി.

11:13 (IST) 14 Jul 2021
അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

കൊച്ചി: കേരളത്തില്‍ കൊവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണവുമായ കര്‍ണാടക. ഏഴ് ചെക്ക്പോസ്റ്റുകള്‍ കൂടി സ്ഥാപിച്ചു.

https://malayalam.indianexpress.com/news/more-restrictions-in-kerala-karnataka-border-530915/

10:42 (IST) 14 Jul 2021
624 മരണം

624 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ആകെ മരണ നിരക്ക് 4.11 ലക്ഷമായി വര്‍ധിച്ചു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യം 4.29 ലക്ഷമായി ചുരുങ്ങി.

10:17 (IST) 14 Jul 2021
8,792 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 41,000 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നു.

Web Title: Covid india coronavirus kerala live updates july 14