Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Coronavirus India Highlights: കരുതലില്ലെങ്കിൽ ഭാവിയിലെ തരംഗങ്ങൾ ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയം

Kerala Coronavirus (Covid-19) News Highlights: കാലാവസ്ഥാ അറിയിപ്പിനെ പോലെ മാത്രമാണ് മൂന്നാം തരംഗത്തെ ജനങ്ങൾ കാണുന്നതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി

Covid-19, Coronavirus, Covid-19 updates, Covid-19 cases, Covid-19 third wave, Covid third wave, when third wave will hit, Randeep Guleria, AIIMS, Lockdown, Covid-19 third wave, Covid cases in India, Covid news, ie malayalam

Coronavirus India Highlights: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് നിയന്ത്രണ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന് അനുയോജ്യമായ പെരുമാറ്റത്തിന്റെ “ഗുരുതരമായ ലംഘനം” ഉണ്ടെന്നും അതിൽ ആശങ്കയുള്ളതായും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ഇതുവരെയുള്ള നേട്ടങ്ങളെ ഇല്ലാതാക്കാൻ ഇത് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ മൂന്നാം തരംഗത്തെ കാണുന്നത് ഒരു കാലാവസ്ഥാ അറിയിപ്പിനെ പേലെ മാത്രമാണെന്നും ലാവ് അഗർവാൾ. കോവിഡ് കാലഘട്ടത്തിന് അനുയോജ്യമായ പെരുമാറ്റമുണ്ടെങ്കിൽ മാത്രമേ രോഗവ്യാപനത്തിന്റെ ഭാവിയിലെ തരംഗങ്ങൾ തടയാനാവൂ എന്ന കാര്യം മനസ്സിലാക്കുന്നതിൽ ജനങ്ങൾ പരാജയപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ മുതല്‍ സ്പുട്നിക് വാക്സിന്‍ ഉത്പാദനം ആരംഭിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 118 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

49,007 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 4.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നു.

കോവിഡ് സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചൊവ്വാഴ്ച ചർച്ച നടത്തും. 58 ജില്ലകളിലാണ് നിലവില്‍ ടെസ്റ്റ പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) 10 ശതമാനത്തിന് മുകളില്‍ ഉള്ളത്. ഇതില്‍ 37 എണ്ണവും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.

Also Read: കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുന്നത് മനുഷ്യ സാധ്യമല്ലാത്ത കാര്യമെന്ന് അമിത് ഷാ

Live Updates
8:55 (IST) 13 Jul 2021
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്തംബറില്‍ സ്പുട്നിക് വാക്സിന്‍ ഉത്പാദനം ആരംഭിക്കും

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ മുതല്‍ സ്പുട്നിക് വാക്സിന്‍ ഉത്പാദനം ആരംഭിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

7:32 (IST) 13 Jul 2021
ഇറാഖിലെ ആശുപത്രിയില്‍ തീപിടുത്തം; 50 കോവിഡ് രോഗികള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: തെക്കൻ ഇറാഖിലെ അൽ ഹുസൈൻ ടീച്ചിംഗ് ഹോസ്പിറ്റലിൽ കോവിഡ് വാർഡില്‍ തീ പടർന്ന് 50 പേർ മരിച്ചതായി ഇറാഖ് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

7:01 (IST) 13 Jul 2021
ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റം.

https://malayalam.indianexpress.com/kerala-news/kerala-covid-more-relaxations-in-lockdown-530342/

5:58 (IST) 13 Jul 2021
കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം

കോവിഡ് -19ന്റെ കാപ്പ വകഭേദം ഉത്തർപ്രദേശിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി യുപി സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ലഖ്‌നൗവിലെ കിംഗ് ജോർജ്ജ്സ് മെഡിക്കൽ കോളേജിൽ ജീനോം സീക്വൻസിങ് നടത്തിയ 109 സാമ്പിളുകളിൽ 107 എണ്ണത്തിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയപ്പോൾ രണ്ട് സാമ്പിളുകളിൽ കാപ്പ വേരിയന്റ് കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.

https://malayalam.indianexpress.com/explained/covid-19-kappa-variant-all-you-need-to-know-explained-528398/

5:36 (IST) 13 Jul 2021
49,007 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് ഇന്നലെ 49,007 പേര്‍ കോവിഡില്‍ നിന്നും നേടി. വിവിധ സംസ്ഥാനങ്ങളിലായി 4.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നു.

5:34 (IST) 13 Jul 2021
49,007 പേര്‍ രോഗമുക്തി നേടി

49,007 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 4.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നു.

5:15 (IST) 13 Jul 2021
31,443 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 118 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Web Title: Covid india coronavirus kerala live updates july 13

Next Story
മെഹുൽ ചോക്സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക ഹൈക്കോടതിMehul Coksi
The moderation of comments is automated and not cleared manually by malayalam.indianexpress.com