Latest News

രാജ്യത്ത് 41,506 പുതിയ കേസുകള്‍; കൂടുതല്‍ കേരളത്തില്‍

വിവിധ സംസ്ഥാനങ്ങളിലായി 4.54 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേര്‍ക്ക് കോവിഡ് ബാധിച്ചു. 41,526 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 4.54 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.20 ശതമാനമായി ഉയര്‍ന്നു.

895 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 4.08 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ 37.2 ലക്ഷം വാക്സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പ്രതിദിന കേസുകള്‍ 40,000 ത്തിന് മുകളിലാണ് എന്നത് ആശങ്കയാണ്. രോഗവ്യാപനത്തില്‍ കുറവുണ്ടാകുന്നില്ല. കേരളത്തിലാണ് ഏറ്റവും അധികം രോഗബാധിതര്‍ ഉണ്ടാകുന്നത്. ഇന്നലെ സംസ്ഥാനത്ത് 14,087 പേര്‍ക്ക് കോവിഡ് ബാധിച്ചു.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോയമ്പത്തൂരില്‍ നിയന്ത്രണം

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. ഇ-പാസും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.

രോഗവ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ ഇളവുകളോടെ തുടരും. തിയേറ്ററുകളും ബാറുകളും തുറക്കാന്‍ അനുമതിയില്ല. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും ഉണ്ടായിരിക്കില്ല.

Also Read: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid india coronavirus kerala live updates july 11

Next Story
സിക്ക വൈറസ്: അതിര്‍ത്തിയില്‍ നിയന്ത്രണവുമായി തമിഴ്നാട്; ഇ പാസ് ഇല്ലാത്തവരെ കടത്തി വിടില്ലlockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com