Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Coronavirus India Highlight: രാജ്യത്തെ 53 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്രം

Kerala Coronavirus (Covid-19) News Highlight: വിവിധ സംസ്ഥാനങ്ങളിലായി 4.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

India-UAE flights, Dubai flights, UAE flight bookings, Covid-19 second wave, kerala rt-pcr, India travel restrictions, India news, Indian express, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

Coronavirus India Highlight: രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത മൊത്തം കോവിഡ് കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്തത് കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു. മഹാരാഷ്ട്രയിൽ 21 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 32 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളിൽ 80 ശതമാനവും 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 90 ജില്ലകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ജൂലൈ എട്ട് വരെയുള്ള ഒരാഴ്ചത്തെ കണക്കിൽ 17 സംസ്ഥാനങ്ങളിലെ 66 ജില്ലകളിൽ പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികമായി വർധിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കോവിഡ് ബാധിച്ചു. 44,459 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2.98 കോടി പേരാണ് രോഗമുക്തി നേടിയത്.

വിവിധ സംസ്ഥാനങ്ങളിലായി 4.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 911 മരണമാണ് ഇന്നലെ മാത്രം മഹാമാരി മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.05 ലക്ഷമായി ഉയര്‍ന്നു.

അതേസമയം ഇന്നലെ 40.23 ലക്ഷം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തു. 36.89 കോടി വാക്സിനാണ് ഇതുവരെ കേന്ദ്രം നല്‍കിയിട്ടുള്ളത്.

Also Read: കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം

Live Updates
1:23 (IST) 9 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-09-528231/

8:43 (IST) 9 Jul 2021
സംസ്ഥാനത്ത് 14 പേർക്കു കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 15 പേരാണ് സിക്ക വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

7:05 (IST) 9 Jul 2021
ഓക്സിജന്‍ ലഭ്യത; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ഓക്സിജന്‍ ലഭ്യതയെക്കുറിച്ച് അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.

6:18 (IST) 9 Jul 2021
Qatar Visa News: ഫാമിലി, ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നത് ഖത്തര്‍ പുനരാരംഭിക്കുന്നു; വിശദാംശങ്ങള്‍

ഖത്തര്‍: ജൂലൈ 12 മുതൽ ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.

https://malayalam.indianexpress.com/overseas/qatar-to-resume-issuing-family-and-tourist-entry-visas-527938/

5:45 (IST) 9 Jul 2021
കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം

പൂണെ: ദേശീയതലത്തിൽ കൊറോണ വൈറസ് കേസുകള്‍ കുറയുന്ന പ്രവണത തുടരുമ്പോൾ വിപരീത ദിശയിൽ കേരളം. ഇക്കാര്യത്തിൽ ജനുവരിയിലേതിനു സമാനമായ സാഹചര്യമാണു കേരളത്തിലിപ്പോള്‍. പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. ഇതുമൂലം, രണ്ടു മാസത്തിനിടെ ആദ്യമായി ദേശീയതലത്തില്‍ സജീവ കേസുകളുടെ എണ്ണം വര്‍ധിച്ചു.

https://malayalam.indianexpress.com/explained/covid-19-numbers-explained-what-is-behind-the-stubborn-upward-trend-in-kerala-527839/

5:08 (IST) 9 Jul 2021
911 കോവിഡ് മരണം

911 മരണമാണ് ഇന്നലെ മാത്രം മഹാമാരി മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.05 ലക്ഷമായി ഉയര്‍ന്നു.

4:43 (IST) 9 Jul 2021
43,393 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കോവിഡ് ബാധിച്ചു. 44,459 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2.98 കോടി പേരാണ് രോഗമുക്തി നേടിയത്.

Web Title: Covid india coronavirus kerala live updates july 09

Next Story
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മലയാളി ഉള്‍പ്പടെ രണ്ട് സൈനികർ മരിച്ചുKerala Soldier, Terrorist Attack
The moderation of comments is automated and not cleared manually by malayalam.indianexpress.com