Coronavirus India Live Updates: കോവിഡ് വ്യാപനം തടയുന്നതിനായി അടിയന്തര കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 736 ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. 20,000 ഐ.സി.യു ബെഡുകളും കോവിഡ് ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച് തയാറാക്കും, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡാവിയ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം ബുധനാഴ്ച 40 ലക്ഷം കടന്നു. വൈറസ് വ്യാപനത്തിന് കാരണമാകുന്ന പുതിയ വൈറസ് വകഭേദങ്ങ ഉണ്ടാവുകയും രാജ്യങ്ങൾ എല്ലാ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള തീവ്ര ശ്രമവുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോവിഡ് മരണങ്ങൾ 40 ലക്ഷം കവിയുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 45,892 പുതിയ കോവിഡ് കേസുകൾ. 817 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,07,09,557 ആയി ഉയർന്നു. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,60,704 ആയി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.18 ശതമാനമാണ്.
അതേസമയം, സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന് രാത്രിയോടെ എത്തുമെന്നും അറിയിച്ചു.
ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന് കേന്ദ്രം നല്‍കിയതാണ്.
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
Also Read: Covid-19-Lambda variant: എന്താണ് ലാംഡ വകഭേദം; ഇന്ത്യയിൽ ആശങ്കയ്ക്ക് കാരണമാണോ?
36.08 ലക്ഷം കോവിഡ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ വിതരം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 37 കോടിയോളമായി.
ഗോവയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 195 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 1,965 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയിലെ മുംബൈയില്‍ 540 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായി. നിലവില്‍ 7,714 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിംപിക്സിന്റെ ഗെയിംസ് വേദികളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഒളിംപിക്ക് മന്ത്രി തമായോ മരുകാവ അറിയിച്ചു. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും എത്തിയിട്ടുണ്ട്. കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്സിന് രാത്രിയോടെ എത്തുന്നതാണ്. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്സിനാണ് ലഭ്യമായത്.
736 ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. 20,000 ഐ.സി.യു ബെഡുകളും കോവിഡ് ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച് തയാറാക്കും, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡാവിയ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി അടിയന്തര കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4859 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1325 പേരാണ്. 2094 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10930 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 48 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
https://malayalam.indianexpress.com/kerala-news/zika-virus-infection-confirmed-in-kerala-527732/
ദുബായ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി ഒമാന്‍ ഭരണകൂടമറിയിച്ചു.
https://malayalam.indianexpress.com/overseas/india-oman-flight-news-covid-19-travel-ban-527716/
മിസോറാമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 548 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. രണ്ട് മരണം കൂടി കോവിഡ് മൂലം സംഭവിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്ക് 101 ആയി ഉയര്‍ന്നു.
സ്വകാര്യ ആശുപത്രികള്‍ക്കു കോവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന പരമാവധി മുറി വാടക സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 100 കിടക്കള്ക്കു താഴെയുള്ളവ, നൂറിനും മുന്നൂറിനും ഇടയില്‍ കിടക്കകളുള്ളവ, മുന്നൂറിനു മുകളില്‍ കിടക്കകളുള്ളവ എന്നിങ്ങനെ ആശുപത്രികളെ തരം തിരിച്ചാണ് വാടക നിശ്ചയിച്ചത്. 2,645 മുതല്‍ 9,776 രൂപ വരെയാണ് പുതിയ നിരക്കുകള്‍. വിശദാംശങ്ങൾ അറിയാം:
ഒളിമ്പിക്സ് ആരംഭിക്കാൻ രണ്ടു ആഴ്ച മാത്രം അവശേഷിക്കെ ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കോവിഡ് മൂലം ലോകത്താകെ ജീവൻ നഷ്ടമായവരുടെ എണ്ണം ബുധനാഴ്ച 4 മില്യൺ (40 ലക്ഷം) കടന്നു.
ഒഡിഷയിൽ 2,542 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 57 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9,32,330 ആയി. ഇതുവരെ 4,415 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്. പുതിയ വിവാഹ ബുക്കിങ് അനുവദിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താം. ഗുരുവായൂർ നഗരസഭയിൽ ടി പി ആർ 12.58% ആയതോടെയാണ് നിയന്ത്രണം.
കോവിഡ് ബാധിച്ച 4,60,704 പേർ ഇപ്പോൾ ഇന്ത്യയിലുണ്ട്, ഇത് രാജ്യത്തെ മൊത്തം കേസുകളുടെ 1.5 ശതമാനം മാത്രമാണ്. ആരോഗ്യ മന്ത്രലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ രോഗ മുക്തി നിരക്ക് 97.18 ശതമാനമാണ്. ഇന്ത്യയിലെ പ്രതിദിന പോസിറ്റീവ് നിരക്ക് ഇപ്പോൾ 2.42 ശതമാനമാണ്. കഴിഞ്ഞ 17 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.
സാർസ്-കോവി-2 കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കാരണമുള്ള രോഗബാധകൾ ലോകത്താകെ വർധിക്കുമ്പോഴാണ് മറ്റൊരു വകഭേദമായ ലാംഡ വകഭേദത്തെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും ഉയർന്നുവരുന്ന ഒരു പുതിയ ഭീഷണിയായി അവതരിപ്പിക്കുന്നത്. ജൂൺ 14 നാണ് ലോകാരോഗ്യ സംഘടന ലാംഡ വകഭേദത്തെ സ്ഥിരീകരിച്ചത്. സി.37 എന്നതാണ് ഈ വകഭേദത്തിന്റെ ശാസ്ത്രീയ നാമം.