Coronavirus India Highlights: തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന് രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന് കേന്ദ്രം നല്‍കിയതാണ്.
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഒൻപത് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്ക; വൈറസ് വ്യാപനം തടയാൻ ശ്രമം വേണം: ആരോഗ്യ മന്ത്രാലയം
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, ത്രിപുര, സിക്കിം എന്നീ ഒൻപത് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും, ആരോഗ്യ സൗകര്യങ്ങളുടെ ആസൂത്രണവും അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാലത്തിന് അനുയോജ്യമായ പെരുമാറ്റം, ഫലപ്രദമായ ക്ലിനിക്കൽ മാനേജുമെന്റ് എന്നിവ ഈ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ പറഞ്ഞു.
45 ഓളം ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് ഉള്ളതിനാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഹാമാരി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ജൂൺ 29 മുതൽ ജൂലൈ 5 വരെ ഇന്ത്യയിലെ 73 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റീവ് നിരക്ക് റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ കേസുകള്‍; മരണ സംഖ്യ ഉയര്‍ന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 43,733 പുതിയ കോവിഡ് കേസുകള്‍. 47,240 പേര് രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.59 ലക്ഷമായി കുറഞ്ഞു.
കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ മരണ നിരക്കും കൂടിയിട്ടുണ്ട്. 930 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന് നഷ്ടമായത്. ആകെ മരണം 4.04 ലക്ഷമായി ഉയര്‍ന്നു.
കോവിഡ് രോഗമുക്തി നിരക്ക് 97.17 ശതമാനമാണ്. ഇന്നലെ 36.05 ലക്ഷം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയത് 36.13 കോടി ഡോസാണ്.
Also Read: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന് രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്.
അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന് കേന്ദ്രം നല്‍കിയതാണ്.
കർണാടകയിൽ ബുധനാഴ്ച 2,743 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 75 മരണങ്ങളും സ്ഥിരീകരിച്ചു. 3,081 പേർ രോഗമുക്തി നേടി.
ഓഗസ്റ്റ് 16 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതായി ആന്ധ്ര പ്രദേശ് സർക്കാർ. ജൂലൈ 12 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പശ്ചിമ ബംഗാളിലെ സുന്ദർബൻസിൽ സൗത്ത് 24 പർഗാനാസ് ജില്ലാ ഭരണകൂടം കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചു. 100 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയ യജ്ഞത്തിൽ ജില്ലാ മജിസ്ട്രേറ്റ് പി ഉലകനാഥനും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോവിഡ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
സാമൂഹ്യ സുരക്ഷാ മിഷൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീൽ പോകുന്നത്
കൊച്ചി: മെഡിക്കല്‍ ഓക്സിജന്റെ വില കൂട്ടാനാവില്ലെന്ന് ഹൈക്കോടതി. വില നിയന്ത്രണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിക്കാന്‍ കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്സിന് ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്സിന് നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ രണ്ട് യോഗങ്ങള്‍ വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജില്ലാ കലക്ടര്‍മാര്‍, ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, കോവിഡ് ടാസ്ക് ഫോഴ്സ് എന്നിവരുടെ യോഗമാണ് വിളിച്ചത്.
ഇന്നലെ 36.05 ലക്ഷം വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയത് 36.13 കോടി വാക്സിന് ഡോസുകളാണ്.
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് പുനക്രമീകരിച്ചിരിക്കുന്നത്.
https://malayalam.indianexpress.com/kerala-news/kerala-covid-lockdown-restrictions-modified-526631/
കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ മരണ നിരക്കും കൂടിയിട്ടുണ്ട്. 930 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന് നഷ്ടമായത്. 4.04 ലക്ഷമായി രാജ്യത്തെ മരണ സംഖ്യ ഉയര്‍ന്നു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47,240 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.59 ലക്ഷമായി കുറഞ്ഞു.