Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Coronavirus India Highlights: ചികിത്സയിലുള്ള രോഗികൾ അഞ്ചു ലക്ഷത്തിൽ താഴെ, എങ്കിലും പല സംസ്ഥാനങ്ങളിലും ഉയർന്ന ടിപിആർ: ആരോഗ്യ മന്ത്രാലയം

Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി 4.64 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid 19, Covid Death

Coronavirus India Highlights: ഇന്ത്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിലും പല സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ. “മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, സിക്കിം എന്നിവിടങ്ങളിൽ ഇപ്പോഴും പത്തു ശതമാനത്തിൽ അധികം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നുണ്ട്. ചില സ്ഥലങ്ങളിൽ രണ്ടാം തരംഗം പരിമിത അളവിൽ ഇപ്പോഴും നിലനിൽക്കുന്നു” അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 51,864 പേര്‍ രോഗമുക്തി നേടി. 4.64 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

553 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 4.03 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.17 ശതമാനമാണ്. 35.75 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ വിതരണം ചെയ്തത്.

ഇന്നലെ ഒരു സംസ്ഥാനത്തും പതിനായിരത്തിന് മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. രോഗവ്യാപനം കൂടുതലുള്ള കേരളത്തില്‍ 8,037 പേര്‍ക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ കേസുകള്‍ 6,740 ആയി കുറയുകയും ചെയ്തു.

Also Read: India-Germany Travel Ban: ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് ജര്‍മനി നീക്കി

Live Updates
3:53 (IST) 6 Jul 2021
കർണാടകയിൽ 3,104 പേർക്ക് കോവിഡ്

കർണാടകയിൽ 3,104 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 92 മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മാത്രം 715 പുതിയ കോവിഡ് കേസുകളും 15 മരണങ്ങളും സ്ഥിരീകരിച്ചു.

12:57 (IST) 6 Jul 2021
കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വർഗീകരിക്കുന്നതിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ബുധനാഴ്ച മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും. എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. എന്നാൽ ഓരോ വിഭാഗങ്ങളിലെയും ടിപിആർ പരിധി മാറ്റം വരുത്തി.

12:36 (IST) 6 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,960 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്.

10:43 (IST) 6 Jul 2021
ഡൽഹിയിൽ 79 പേർക്ക് കോവിഡ്

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് മരണങ്ങൾ സ്ഥിരീകരിച്ചു. 154 പേർ രോഗമുക്തി നേടി.

9:10 (IST) 6 Jul 2021
അസമില്‍ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അസമില്‍ ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഗോല്‍പാറ, ഗോല്‍ഘട്ട്, ജോഹട്ട്, ലഖിംപൂര്‍, സോനിത്പൂര്‍, ബിസ്വനാഥ്, മൊറിഗവോന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍. ബുധനാഴ്ച രാവിലെ അഞ്ച് മണി മുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

8:16 (IST) 6 Jul 2021
കോവിഡ് ബാധിച്ച് കുടുംബങ്ങള്‍ക്ക് സഹായവുമായി ഡല്‍ഹി സര്‍ക്കാര്‍

കോവിഡ് ബാധയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് സഹായ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാന ശ്രോതസായ വ്യക്തി മരച്ചവര്‍ക്കും, മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും പ്രതിമാസം ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

6:52 (IST) 6 Jul 2021
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി

6:24 (IST) 6 Jul 2021
1.66 കോടി വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ പക്കല്‍

സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കല്‍ 1.66 കോടി വാക്സിന്‍ ഡോസുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 37.7 കോടി വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

5:53 (IST) 6 Jul 2021
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; ടി.പി.ആര്‍ ആശങ്ക

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയാണ്.

https://malayalam.indianexpress.com/kerala-news/kerala-covid-lockdown-decision-today-526029/

5:36 (IST) 6 Jul 2021
വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; പഠനം

ന്യൂഡല്‍ഹി: ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളില്‍ കൂടുതലും ഡെല്‍റ്റ വകഭേദമെന്ന് പഠനം. ഡല്‍ഹിയില്‍ മൂന്ന് ആശുപത്രികളിലെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം വൈറസ് പിടിപെട്ട 100 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. സര്‍ ഗംഗ രാം ഹോസ്പിറ്റര്‍, ഇന്ദ്രപ്രസ്ത അപ്പോളോ ഹോസ്പിറ്റല്‍, നോര്‍ത്തേണ്‍ റെയില്‍വെ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലെ ജീവനക്കാരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

https://malayalam.indianexpress.com/news/delta-variant-most-prevalent-in-breakthrough-infections-526096/

5:12 (IST) 6 Jul 2021
ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് ജര്‍മനി നീക്കി

ബെര്‍ലിന്‍: കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി. ഇന്ത്യക്ക് പുറമെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച നാല് രാജ്യങ്ങളുടേയും വിലക്ക് നീക്കിയതായി ജര്‍മന്‍ ഹെല്‍ത്ത് ഏജെന്‍സി അറിയിച്ചു.

https://malayalam.indianexpress.com/news/germany-lifts-ban-on-travellers-from-india-526082/

4:35 (IST) 6 Jul 2021
553 മരണം

553 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 4.03 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.17 ശതമാനമാണ്. 35.75 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

4:17 (IST) 6 Jul 2021
34,703 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 51,864 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 4.64 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates july 06

Next Story
India-Germany Travel Ban: ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാ വിലക്ക് ജർമനി നീക്കിGermay, India, Travel Ban
The moderation of comments is automated and not cleared manually by malayalam.indianexpress.com