Latest News

Coronavirus India Highlights: കോവിഡ് – 19 ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ഒറ്റയ്ക്ക് ഒരു രാജ്യത്തിനും കഴിയില്ല: പ്രധാനമന്ത്രി

Kerala Coronavirus (Covid-19) News Highlights: വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.82 ലക്ഷമായി കുറഞ്ഞു

PM Modi, Narendra Modi, Prime Minister

Coronavirus India Highlights: ഡൽഹി: ഒരു രാജ്യത്തിനും കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് അനുഭവങ്ങളിൽ കാണാമെന്ന് പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞു. “കഴിഞ്ഞ നൂറു വർഷത്തിൽ ഇത്തരത്തിൽ ഒരു മഹാമാരിക്ക് സമാന്തരമായി ഒന്നും ഉണ്ടായിട്ടില്ല. ഒരു രാജ്യം അത് എത്ര ശക്തരാണെങ്കിലും ഇത്തരത്തിലുള്ള വെല്ലുവിളി പരിഹരിക്കാൻ ഒറ്റയ്ക്ക് സാധിക്കില്ലന്ന് അനുഭവങ്ങൾ കാണിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു. കോവിൻ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കാർ ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കോവിഡ് വാക്സിൻ രജിസ്‌ട്രേഷനുള്ള കോവിൻ സൈറ്റ് ഒരു ഓപ്പൺ സോഴ്സ് സൈറ്റ് ആക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്ക് കോവിഡ് ബാധിച്ചു. 42,352 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.82 ലക്ഷമായി കുറഞ്ഞു.

723 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ആകെ മരണ നിരക്ക് 4.02 ലക്ഷമായി ഉയര്‍ന്നു. 35.28 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ വാക്സിന്‍ നയം നിലവില്‍ വന്നതിന് ശേഷം ഇതുവരെ 6.77 കോടി ഡോസ് വാക്സിനാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്. ആകെ വിതരണം ചെയ്തതിന്റെ അഞ്ചില്‍ ഒന്ന് ശതമാനമാണിത്. ഇതുവരെ 13 സംസ്ഥാനങ്ങളില്‍ ഒരു കോടിയിലധികം പേര്‍ ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തു.

Also Read: വാക്സിനേഷനില്‍ കുതിപ്പ്; 13 ദിവസത്തിനിടെ 6.77 കോടി ഡോസ് വിതരണം

Live Updates
2:14 (IST) 5 Jul 2021
മോസ്‌കോയിൽ സ്പുട്നിക് വി വാക്സിൻ കുട്ടികളിൽ പരീക്ഷണം ആരംഭിച്ചു

മോസ്‌കോയിൽ സ്പുട്നിക് വി വാക്സിൻ 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചു. 100 കുട്ടികളിൽ ആണ് പരീക്ഷണം നടത്തുന്നത്.

12:33 (IST) 5 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,818 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്.

12:33 (IST) 5 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-05-525806/

11:15 (IST) 5 Jul 2021
എല്ലാ രാജ്യങ്ങൾക്കും കോവിൻ ലഭ്യമാക്കും: പ്രധാനമന്ത്രി

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ വെബ്സൈറ്റായ കോവിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞു. ഇതിനായി വെബ്സൈറ്റിനെ ഒരു ഓപ്പൺ സോഴ്സ് വെബ്സൈറ്റ് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

9:16 (IST) 5 Jul 2021
ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ നീട്ടി

ഉത്തരാഖണ്ഡില്‍ കോവിഡ് കര്‍ഫ്യൂ നീട്ടി. ജൂലൈ 13 വരെ നിയന്ത്രണങ്ങള്‍ തുടരും. മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി. 50 ശതമാനം പേര്‍ക്ക് മത്രമായിരിക്കും പ്രവേശനം.

8:57 (IST) 5 Jul 2021
ബീഹാറില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍

കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ബീഹാറിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിതിഷ് കുമാര്‍. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ആശുപത്രിയില്‍ പ്രവേശനം.

എല്ലാ സര്‍വകലാശാലകളും, കോളെജുകളും, സ്കൂളുകള്‍ എന്നിവ തുറക്കും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തും.

8:11 (IST) 5 Jul 2021
കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കും

കോവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍. ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 69 ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത്.

7:11 (IST) 5 Jul 2021
കോവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാൻ മോഡേണ, ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് മുക്തിനേടിയവരുടേയും, മോഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരുടേയും ടി – സെല്ലുകള്‍ക്ക് കോവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം. സെല്‍ റിപ്പോര്‍ട്ട് മെഡിസിനില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

https://malayalam.indianexpress.com/explained/moderna-pfizer-vaccines-prime-t-cells-to-fight-variants-explained-525605/

6:44 (IST) 5 Jul 2021
2.01 കോടി വാക്സിന്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്

2.01 കോടി വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

6:10 (IST) 5 Jul 2021
ഡല്‍ഹിയില്‍ സജീവ കേസുകള്‍ ആയിരത്തില്‍ താഴെ

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച രാജ്യതലസ്ഥാനത്ത് സജീവ കേസുകള്‍ ആയിരത്തില്‍ താഴെയെത്തി. 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യ കുറയുന്നത്. 992 പേരാണ് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

5:37 (IST) 5 Jul 2021
ടിപിആർ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും കോവിഡ് സാഹചര്യം വിലയിരുത്തുക.

https://malayalam.indianexpress.com/kerala-news/kerala-covid-lockdown-cm-pinarayi-vijayan-called-meeting-525450/

5:04 (IST) 5 Jul 2021
വാക്സിനേഷനിൽ കുതിപ്പ്; 13 ദിവസത്തിനിടെ 6.77 കോടി ഡോസ് വിതരണം

ന്യൂഡല്‍ഹി: പുതിയ വാക്സിന്‍ നയം നിലവില്‍ വന്നതിന് ശേഷം രാജ്യത്ത് 6.77 കോടി ഡോസുകള്‍ വിതരണം ചെയ്തു. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്ന് വരെയുള്ള കാലയളവിലാണിത്. ജൂണ്‍ 21 ന് ശേഷം പ്രതിദിന വാക്സിനേഷന്‍ ശരാശരി 52.08 ലക്ഷമായി ഉയര്‍ന്നു. ഇതിന് മുന്‍പ് 31.20 ലക്ഷമായിരുന്നു ശരാശരി വിതരണം.

https://malayalam.indianexpress.com/kerala-news/6-77-crore-doses-since-new-policy-rolled-out-525466/

4:47 (IST) 5 Jul 2021
723 മരണം

723 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ആകെ മരണ നിരക്ക് 4.02 ലക്ഷമായി ഉയര്‍ന്നു. 35.28 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

4:26 (IST) 5 Jul 2021
39,796 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്ക് കോവിഡ് ബാധിച്ചു. 42,352 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.82 ലക്ഷമായി കുറഞ്ഞു.

Web Title: Covid india coronavirus kerala live updates july 05

Next Story
വാക്സിനേഷനിൽ കുതിപ്പ്; 13 ദിവസത്തിനിടെ 6.77 കോടി ഡോസ് വിതരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com