Latest News

Coronavirus India Highlights: കോവിഡ് വാക്സിൻ: രാജ്യത്ത് പുതിയ രണ്ട് പരിശോധനാ കേന്ദ്രങ്ങൾ കൂടി

Kerala Coronavirus (Covid-19) News Highlights: ഹൈദരാബാദിലും പൂനെയിലുമാണ് പുതിയ ലാബുകൾ

Coronavirus India Highlights: രാജ്യത്ത് രണ്ട് കോവിഡ് വാക്സിൻ പരിശോധനാ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതായി കേന്ദ്ര സർക്കാർ. കോവിഡ് -19 വാക്സിനുകൾ പരിശോധിക്കുന്നതിനും അവ പുറത്തിറക്കുന്നതിന് മുൻപുള്ള അംഗീകാരം നൽകുന്നതിനും വേണ്ടിയുള്ള പരീക്ഷണ ശാലകളാണ് ആരംഭിക്കുന്നത്.

ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളായ പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസ് (എൻ‌സി‌സി‌എസ്), ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്നോളജി (എൻ‌ഐ‌എബി) എന്നിവയിലാണ് പുതിയ പരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

ഹൈദരാബാദ്, പൂനെ നഗരങ്ങളിൽ വാക്സിൻ നിർമാണ കേന്ദ്രങ്ങളുണ്ട്. കോവിഷീൽഡ് നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം പൂനെയിലാണ്. കോവാക്സിൻ നിർമ്മിക്കുന്ന ഭാരത് ബയോടെക് ഹൈദരാബാദിലാണ് പ്രവർത്തിക്കുന്നത്.

രാജ്യത്ത് ഇത്തരത്തിലുള്ള ഒരു മരുന്ന് പരിശോധനാ കേന്ദ്രം മാത്രമാണ് ഇതുവരെയുണ്ടായിരുന്നത്. ഹിമാചൽ പ്രദേശിലെ കസൗലിയിലാണ് അത്.

പി‌എം-കെയേഴ്സ് ഫണ്ടിന്റെ ധനസഹായത്തോടെ സജ്ജീകരിച്ച പുതിയ പരീക്ഷണ ശാലകളിൽ വാക്സിനുകളുടെ ബാച്ച് പരിശോധനയും വാക്സിനുകളുടെ ഗുണനിലവാര നിയന്ത്രണവും നടത്തുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ഈ കേന്ദ്രങ്ങളിൽ പ്രതിമാസം 60 ബാച്ച് വാക്സിനുകൾ പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ആവശ്യമനുസരിച്ച് നിലവിലുള്ള കോവിഡ് -19 വാക്സിനുകളും മറ്റ് പുതിയ കോവിഡ് -19 വാക്സിനുകളും പരീക്ഷിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് വാക്സിൻ നിർമ്മാണവും വിതരണവും ത്വരിതപ്പെടും. മാത്രമല്ല, പൂനെ, ഹൈദരാബാദ് എന്നിവ രണ്ട് വാക്സിൻ നിർമാണ കേന്ദ്രങ്ങളാണെന്നതിനാൽ ഇവയുടെ നീക്കം എളുപ്പമാക്കും, ’’ പ്രസ്താവനയിൽ പറയുന്നു.

ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി

കോവിഡ് വ്യാപനത്തെത്തുടർന്ന് ഹരിയാനയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 12 വരെ നീട്ടി. അതേസയം ലോക്ക്ഡൗണിൽ ഇളവുകളും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു.

ഹരിയാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ കടകളും രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ തുറക്കാൻ അനുമതിയുണ്ട്. മാളുകൾ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്നിരിക്കും. റെസ്റ്റോറന്റുകളും ബാറുകളും രാവിലെ 10 മുതൽ രാത്രി 50 ശതമാനം ആളുകളെ വരെ അനുവദിച്ച് തുറക്കാം.

43,071 പുതിയ കേസുകള്‍; 955 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കോവിഡ് ബാധിച്ചു. 52,299 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4.85 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായ ചികിത്സയില്‍ കഴിയുന്നത്.

955 മരണമാണ് കോവിഡ് മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 4.02 ലക്ഷമായി ഉയര്‍ന്നു. അതേസമയം, വാക്സിന്‍ വിതരണവും തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 35 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

കേരളത്തിലാണ് രാജ്യത്ത് രോഗവ്യാപനം ശമിക്കാതെ തുടരുന്നത്. ഇന്നലെയും സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പതിനായിരത്തില്‍ കൂടുതല്‍ പ്രതിദിന രോഗബാധിതരുണ്ടാകുന്നത് കേരളത്തില്‍ മാത്രമാണ്.

മരണനിരക്ക് കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 156 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയിലും, കേരളത്തിലുമാണ് മഹാമാരി മൂലമുള്ള മരണങ്ങള്‍ നൂറിലധികം പ്രതിദിനം സംഭവിക്കുന്നത്. കോവിഡ് രൂക്ഷമായി നിലനിന്നിരുന്ന തമിഴ്നാട്ടിലും, കര്‍ണാടകയിലും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

Also Read: കോവിഡില്‍ പെരുവഴിയിലായി പ്രവാസികള്‍; ജോലി നഷ്ടപ്പെട്ടത് 10.45 ലക്ഷം പേര്‍ക്ക്

Live Updates
4:09 (IST) 4 Jul 2021
ഡൽഹിയിൽ സജീവ കോവിഡ് കേസുകൾ 992′; 2020 ഏപ്രിൽ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണം

ഡൽഹിയിൽ ഞായറാഴ്ച 94 പുതിയ കോവിഡ് രോഗബാധകൾ സ്ഥിരീകരിച്ചു. ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.13 ശതമാനമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നഗരത്തിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 992 ആയി കുറഞ്ഞുവെന്ന് ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിനിൽ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 10 ന് ശേഷം ഏറ്റവും ഡൽഹിയിൽ സജീവ കോവിഡ് കേസുകളുടെ ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇതെന്ന് കോവിഡ് രോഗബാധ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന ഇൻഡ്യ.ഓർഗ് പറയുന്നു. 2020 ഏപ്രിൽ 10ന് 862 സജീവ കേസുകളായിരുന്നു ഡൽഹിയിലുണ്ടായിരുന്നത്.

2:10 (IST) 4 Jul 2021
ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി

കോവിഡ് വ്യാപനത്തെത്തുടർന്ന് ഹരിയാനയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 12 വരെ നീട്ടി. അതേസയം ലോക്ക്ഡൗണിൽ ഇളവുകളും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു. ഹരിയാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ കടകളും രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ തുറക്കാൻ അനുമതിയുണ്ട്. മാളുകൾ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്നിരിക്കും. റെസ്റ്റോറന്റുകളും ബാറുകളും രാവിലെ 10 മുതൽ രാത്രി 50 ശതമാനം ആളുകളെ വരെ അനുവദിച്ച് തുറക്കാം.

1:13 (IST) 4 Jul 2021
യുഎഇയിൽ മൊഡേണ വാക്സിന് അംഗീകാരം

മൊഡേണ കോവിഡ് വാക്സിന് യുഎഇ അംഗീകാരം നൽകിയതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തെ അധികരിച്ച് ഔദ്യഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. യുഎഇയിൽ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് മൊഡേണയുടേത്. സിനോഫാം, ഫൈസർ-ബയോൺടെക്, സ്പുട്നിക് 5, ഓക്സ്ഫോഡ്-ആസ്ട്രസെനക എന്നിവയുടെ വാക്സിനുകൾക്കാണ് ഇതിനു മുൻപ് യുഎഇ അംഗീകാരം നൽകിയിരുന്നത്.

ഗൾഫ് മേഖലയിലെ വിനോദസഞ്ചാര, വാണിജ്യ, വ്യവസായ ഹബ്ബായ യുഎഇയിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ യജ്ഞങ്ങളിലൊൊന്നാണ് നടക്കുന്നത്. എന്നാൽ പ്രതിദിന രോഗബാധകളുടെ എണ്ണം രണ്ടായിരത്തോളം ആയി തുടരുന്നു. ഫെബ്രുവരിയിൽ രാജ്യത്ത് പ്രതിദിന രോഗബാധകൾ 4000 എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു.

യുഎഇയിൽ കോവിഡിന്റെ ബീറ്റ, ഡെൽറ്റ, ആൽഫ വേരിയന്റുകൾ വ്യാപിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

12:40 (IST) 4 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-04-525290/

9:15 (IST) 4 Jul 2021
ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേരാണ് പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നത്. 2500 ഓളം ഡോക്ടര്‍മാരാണ് സേവന സന്നദ്ധരായുള്ളത്. കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്.

8:16 (IST) 4 Jul 2021
ഡല്‍ഹിയില്‍ സ്റ്റേഡിയങ്ങള്‍ തുറക്കുന്നു

സ്റ്റേഡിയങ്ങളും, സ്പോര്‍ട്സ് കോംപ്ലക്സുകളും തുറക്കാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ തുറക്കാം. കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

7:38 (IST) 4 Jul 2021
കോവിഡ് മരണനിരക്കിലെ അവ്യക്തതകള്‍ നീക്കും : ആരോഗ്യമന്ത്രി

പത്തനംതിട്ട: കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അവ്യക്തതകളെല്ലാം നീക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാരിന്റെ നടപടികളെല്ലാം സുതാര്യമാണമെന്നും ജനങ്ങള്‍ക്ക് സഹായം ലഭിക്കേണ്ട കാര്യത്തില്‍ ആരോഗ്യവകുപ്പ് ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

https://malayalam.indianexpress.com/kerala-news/health-minister-veena-george-on-covid-death-controversy-525201/

7:00 (IST) 4 Jul 2021
ആന്‍ഡമാനില്‍ മൂന്ന് കോവിഡ് കേസുകള്‍

ആന്‍മാനില്‍ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി മൂന്ന് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്യ ഇതുവരെ പ്രദേശത്ത് 7,478 പേര്‍ക്ക് രോഗം ബാധിച്ചു.

5:54 (IST) 4 Jul 2021
മൂന്നാം തരംഗത്തിന് മുന്നറിയിപ്പ്

കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ തീവ്രമാകുമെന്ന് സര്‍ക്കാര്‍ വിദഗ്ധ സമിതി. രണ്ടാം തരംഗത്തിലുണ്ടായതിന്റെ പകുതി കേസുള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാം.

5:04 (IST) 4 Jul 2021
കോവിഡില്‍ പെരുവഴിയിലായി പ്രവാസികള്‍; ജോലി നഷ്ടപ്പെട്ടത് 10.45 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തിയത് 14.63 ലക്ഷം പ്രവാസികള്‍. ഇതില്‍ 10.45 ലക്ഷം ആളുകള്‍ തൊഴിലില്ലായ്മയാണ് മടക്കത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരമാണിത്.

https://malayalam.indianexpress.com/kerala-news/in-pandemic-year-more-than-ten-lack-expacts-from-kerala-lost-job-525046/

4:33 (IST) 4 Jul 2021
955 മരണം

955 മരണമാണ് കോവിഡ് മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 4.02 ലക്ഷമായി ഉയര്‍ന്നു. അതേസമയം, വാക്സിന്‍ വിതരണവും തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 35 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

4:16 (IST) 4 Jul 2021
43,071 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കോവിഡ് ബാധിച്ചു. 52,299 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4.85 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായ ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates july 04

Next Story
ഇന്ധനനിരക്ക്: കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നുPetrol, Diesel
The moderation of comments is automated and not cleared manually by malayalam.indianexpress.com