Latest News

Coronavirus India Highlights: ഡെൽറ്റ അപകടകാരി, വ്യതിയാനം തുടരുന്നുവെന്നും ലോകാരോഗ്യ സംഘടന

Kerala Coronavirus (Covid-19) News Highlights: രാജ്യത്ത് 44,111 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 738 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്

covid19, coronavirus, Delta variant, WHO on Delta variant, Delta most transmisable, WHO chief Tedros Adhanom Ghebreyesus, Delta Plus, Alfa Covid variant, Gama covid variant, ie malayalam

Coronavirus India Highlights: ലോകം മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകരോഗ്യ സംഘടനാ ജനറൽ സെക്രട്ടറി ടെഡ്രോസ് അദാനോം. കോവിഡ് വൈറസിന്റെ ഡെൽറ്റ പോലുള്ള വകഭേദങ്ങൾ വികസിക്കുകയും പരിണാമം ചെയ്യുകയും ചെയ്യുകയാണെന്ന് അദ്ദേഹം ശനിയാഴ്ച മുന്നറിയിപ്പ് നൽകി. വാക്സിൻ ലഭിക്കാത്ത രാജ്യങ്ങളിലെ ആശുപത്രി കിടക്കകൾ വീണ്ടും രോഗികളെ കൊണ്ട് നിറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 44,111 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 738 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,05,02,362 ആയി. ഇതുവരെ 3,05,02,362 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,95,533 ആയി കുറഞ്ഞു.  

ഭാരത് ബയോടെകിന്റെ കോവാക്സിൻ രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും മൂന്നാംഘട്ട പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.

കോവിഡിന്റെ ഡെൽറ്റ വകഭേദമായ ബി.1.617.2 ന് എതിരെ കോവാക്സിൻ 65.2 ശതമാനം വരെ ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.

Read Also: കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഇന്നു മുതൽ പ്രസിദ്ധീകരിക്കും

അതേസമയം, ഗർഭിണികൾക്ക് ഇനിമുതൽ കോവിഡ് -19 വാക്സിനേഷൻ ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററിൽ (സിവിസി) നേരിട്ടെത്തുകയോ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Live Updates
7:04 (IST) 3 Jul 2021
കോവിഡ് ഭാവിയിൽ പ്രാദേശിക പകർച്ചവ്യാധിയായി ചുരുങ്ങുമെന്ന് വിദഗ്ദ്ധർ

കോവിഡ്-19 കേസുകൾ ക്രമാനുഗതമായി കുറയുന്നുണ്ടെങ്കിലും വൈറസ് മാറ്റങ്ങൾക്ക് നിധേയമാവുന്നതിനാൽ ഡൽഹിയിൽ രോഗബാധകളുടെ എണ്ണം പൂജ്യം എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാനാവില്ലെന്ന് കരുതുന്നതായി ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഭാവിയിൽ കൊറോണ വൈറസ് ഒരു പ്രാദേശിക പ്രദേശമായി ചുരുങ്ങുമെന്നും അവർ പ്രവചിച്ചു.

“പൂജ്യത്തിലെത്തിക്കുക എന്നത് ഒരു സാധ്യതയില്ലാത്ത കാര്യമാണ്. വൈറസ് പരിവർത്തനം ചെയ്യുന്നു. ഇതിനാഷ ഭാവിയിലെ പെരുമാറ്റം പ്രവചിക്കാൻ പ്രയാസമാണ്,” ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ റസിഡന്റ് മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് കെ. സിംഗ് പറഞ്ഞു.

6:08 (IST) 3 Jul 2021

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-03-524900/

3:40 (IST) 3 Jul 2021
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കോവിഡ് നിയന്ത്രങ്ങളിൽ ഇളവ്

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ സർക്കാർ ശനിയാഴ്ച സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ചരിത്ര സ്‌മാരകങ്ങളിലേക്ക് വൈകുന്നേരം നാല് മണിവരെ പ്രവേശനം അനുവദിച്ചു.

1:58 (IST) 3 Jul 2021
ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഗർഭിണികൾക്കും ഇനി മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരം ഗർഭിണികൾക്ക് ഇപ്പോൾ കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ അല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ഹാജരായോ വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം.

11:39 (IST) 3 Jul 2021
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഇന്നു മുതൽ പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണതിയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.

10:59 (IST) 3 Jul 2021
കേരളത്തിൽ ഇന്നും നാളെയും ലോക്ക്ഡൗൺ

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും നാളെയും തുടരും. ആവശ്യസേവനങ്ങൾ മാത്രമാകും ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടാവുക. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ മുതൽ തുടരും.

10:06 (IST) 3 Jul 2021
കോവാക്സിൻ 77.8 ശതമാനം ഫലപ്രദം

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടത്. രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.

Web Title: Covid india coronavirus kerala live updates july 03

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com