Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Coronavirus India Highlights: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി; കൂടുതൽ ഇളവുകൾ

Kerala Coronavirus (Covid-19) News Highlights: കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 13 ശതമാനം കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam

Coronavirus India Highlights: ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വെള്ളിയാഴ്ച പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് ഒരാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.

ഓരോ ജില്ലയിലെയും കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഇളവുകൾ നൽകിയിരുന്ന മുൻ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്നും വ്യത്യസ്തമായി, സംസ്ഥാന വ്യാപകമായി ഏകീകൃത ഇളവുകളാണ് സർക്കാർ നൽകിയിരിക്കുന്നത്.

ഇനിമുതൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവക്ക് രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ 50 ശതമാനം ആളുകൾ മാത്രമായി പ്രവർത്തിക്കാം. സർക്കാർ ബസുകൾക്കും സ്വകാര്യ ബസുകൾക്കും 50 ശതമാനം യാത്രക്കാരുമായി സർവീസ് നടത്താം. ഐടി സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരനുമായി പ്രവർത്തിക്കാം. ആരധനാലയങ്ങൾ അർച്ചനകളും മറ്റുമില്ലാതെ പ്രാർത്ഥനക്ക് മാത്രമായി തുറക്കാം. ഷോപ്പിംഗ് മാളുകളും തുണിക്കടകളും 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാം തുടങ്ങിയവയാണ് പ്രധാന ഇളവുകൾ.

അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിലെത്തിയ സമയത്തെ അപേക്ഷിച്ച് സജീവ കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 86 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

“മൂർധന്യത്തിലെത്തിയ സമയം മുതൽ ഇപ്പോൾ വരെ സജീവമായ കോവിഡ് കേസുകളിൽ 86 ശതമാനം കുറവുണ്ടായി. ക്ലിനിക്കൽ മാനേജ്മെന്റിന്റെ തുടർച്ചയായ ശ്രദ്ധയിൽ, മെയ് 3 ന് 81.1 ശതമാനമായിരുന്ന റിക്കവറി നിരക്ക് ഇപ്പോൾ 97 ശതമാനമായി,” ആരോഗ്യ മന്ത്രാലയം ജോയിന്റ് ലാവ് അഗർവാൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 13 ശതമാനം കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് -19 കേസുകളിൽ 13 ശതമാനം കുറവുണ്ടായി. രാജ്യത്ത് ശരാശരി 46,000 കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്,” ലാവ് അഗർവാൾ പറഞ്ഞു.

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുന്നു. കേരളത്തിന് പുറമെ, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, മണിപ്പൂര്‍ , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്കും വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് തന്നെ പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59,384 പേർ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.09 ലക്ഷമായി കുറഞ്ഞു.

ഇന്നലെ 853 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ നാല് ലക്ഷം കടന്നു. 34 കോടി ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.

രോഗവ്യാപനം ദിവസങ്ങളായി കുറഞ്ഞുനിന്നിരുന്ന മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ വര്‍ധിച്ചു. രോഗമുക്തരേക്കാള്‍ രോഗബാധിതരാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.19 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്.

Also Read: കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

Live Updates
3:02 (IST) 2 Jul 2021
ഗർഭിണികൾക്കും വാക്സിൻ ലഭ്യമാവുമെന്ന് ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് ഇപ്പോൾ കോവിഡ് -19 വാക്സിനേഷൻ ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററിൽ (സിവിസി) നേരിട്ടെത്തുകയോ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

https://malayalam.indianexpress.com/news/health-ministry-announced-pregnant-women-now-eligible-for-covid-19-vaccination-524508/

2:01 (IST) 2 Jul 2021
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണതിയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

https://malayalam.indianexpress.com/kerala-news/kerala-covid-deaths-names-and-details-of-the-deceased-will-be-published-says-health-minister-524430/

12:33 (IST) 2 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-july-02-524387/

11:03 (IST) 2 Jul 2021
സജീവ രോഗബാധകളുടെ എണ്ണത്തിൽ 86 ശതമാനം കുറവ്

രാജ്യത്ത് കോവിഡ് രോഗബാധ മൂർധന്യത്തിലെത്തിയ സമയത്തെ അപേക്ഷിച്ച് നിലവിൽ സജീവ കോവിഡ് രോഗബാധകളുടെ എണ്ണത്തിൽ രാജ്യത്ത് 86 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം.

“മൂർധന്യത്തിലെത്തിയ സമയം മുതൽ ഇപ്പോൾ വരെ സജീവമായ കോവിഡ് കേസുകളിൽ 86 ശതമാനം കുറവുണ്ടായി. ക്ലിനിക്കൽ മാനേജ്മെന്റിന്റെ തുടർച്ചയായ ശ്രദ്ധയിൽ, മെയ് 3 ന് 81.1 ശതമാനമായിരുന്ന റിക്കവറി നിരക്ക് ഇപ്പോൾ 97 ശതമാനമായി,” ആരോഗ്യ മന്ത്രാലയം ജോയിന്റ് ലാവ് അഗർവാൾ പറഞ്ഞു.

11:00 (IST) 2 Jul 2021
ഒരാഴ്ചകൊണ്ട് കോവിഡ് കേസുകളിൽ 13 ശതമാനം കുറവ്

രാജ്യത്ത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 13 ശതമാനും കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം.

“കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് -19 കേസുകളിൽ 13 ശതമാനം കുറവുണ്ടായി. രാജ്യത്ത് ശരാശരി 46,000 കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്,” ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

9:36 (IST) 2 Jul 2021
കോവിഡ് മരണങ്ങൾ: വിടാതെ പ്രതിപക്ഷം, സുതാര്യമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പേരില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിൽ ഉടലെടുത്ത പോര് മുറുകുന്നു. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഐ.സി.എം.ആര്‍, ഡബ്ല്യു.എച്ച്.ഒ മാനദണ്ഡങ്ങൾ അട്ടിമറിച്ചതായി സതീശന്‍ ആരോപിച്ചു.

https://malayalam.indianexpress.com/kerala-news/kerala-covid-death-controversy-oppositions-vs-government-524259/

8:54 (IST) 2 Jul 2021
ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പേരില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നു. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഐ.സി.എം.ആര്‍, ഡബ്ല്യു.എച്ച്.ഒ മാനദണ്ഡങ്ങല്‍ അട്ടിമറിച്ചതായി സതീശന്‍ ആരോപിച്ചു.

7:20 (IST) 2 Jul 2021
ജൂലൈ എത്തി, വാക്സിൻ വന്നില്ല; കേന്ദ്ര മന്ത്രിമാരോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമം ചോദ്യം ചെയ്തതിന് തന്നെ ആക്ഷേപിച്ച കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലിനും ഡോ. ഹർഷ് വർധനനും മറുപടിയുമായി രാഹുൽ ഗാന്ധി. ജൂലൈ എത്തി, വാക്സിൻ ഇതുവരെ എത്തിയില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

https://malayalam.indianexpress.com/news/july-has-come-vaccines-havent-says-rahul-gandhi524190/

6:37 (IST) 2 Jul 2021
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുന്നു. കേരളത്തിന് പുറമെ, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, മണിപ്പൂര്‍ , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്കും വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് തന്നെ പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

5:42 (IST) 2 Jul 2021
നാഗാലാന്‍ഡ് എം.എല്‍.എ തോഷി വുങ്തുംങ് കോവിഡ് ബാധിച്ച് അന്തരിച്ചു

കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാഗാലാന്‍ഡ് എം.എല്‍.എ തോഷി വുങ്തുംങ് അന്തരിച്ചു. 56 വയസായിരന്നു.

5:07 (IST) 2 Jul 2021
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് കമ്പനി

ന്യൂ ജേഴ്സി: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനും മറ്റ് തീവ്ര വ്യാപന ശേഷിയുള്ള വൈറസുകളും പ്രതിരോധിക്കുന്നതില്‍ തങ്ങളുടെ ഒറ്റ ഡോസ് വാക്സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.

https://malayalam.indianexpress.com/news/johnson-and-johnson-single-shot-vaccine-shows-strong-activity-against-delta-variant-524102/

4:47 (IST) 2 Jul 2021
853 മരണം

ഇന്നലെ 853 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണനിരക്ക് നാല് ലക്ഷം കടന്നു. 34 കോടി ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.

4:22 (IST) 2 Jul 2021
46,617 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59,384 പേരാണ് രോഗമുക്തി നേടിയത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.09 ലക്ഷമായി കുറഞ്ഞു

Web Title: Covid india coronavirus kerala live updates july 02

Next Story
കേരളത്തിൽനിന്നുള്ളവർക്ക് കർശന നിയന്ത്രണം; ഉത്തരവുമായി കർണാടകcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com