Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Coronavirus India Highlights: കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യാത്രാനുമതി നൽകി 9 യൂറോപ്യൻ രാജ്യങ്ങൾ

Kerala Coronavirus (Covid-19) News Highlights:കോവിഷീല്‍ഡ് വാക്സിനെടുത്ത എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാത്ത സാഹചര്യം നിലനിന്നിരുന്നു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

Coronavirus India Highlights: ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരുടെ യാത്രയ്ക്ക് ഒൻപത് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഓസ്ട്രിയ, ജർമനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലൻഡ്, സ്‌പെയിൻ തുടങ്ങി ഒൻപത് രാജ്യങ്ങൾ കോവിഷീൽഡ് വാക്സിനെടുത്തവരുടെ യാത്ര അനുവദിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കോവിഷീൽഡിനെ സ്വിറ്റ്സർലൻഡ് ഷെൻഗൻ രാജ്യമായി സ്വീകരിക്കുന്നതായും ഇന്ത്യൻ സർക്കാർ അംഗീകരിച്ച എല്ലാ വാക്സിനുകളെടുത്തവരുടെ യാത്ര അംഗീകരിക്കുമെന്ന് എസ്തോണിയ സ്ഥിരീകരിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

കോവിഷീല്‍ഡ് വാക്സിനെടുത്ത എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതേത്തുടർന്ന്, കോവിഷീൽഡ്, കോവാക്സിൻ എന്നിവ എടുത്തവർക്ക് യാത്രാനുമതി നൽകണമെന്ന് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് സ്വീകരിക്കപ്പെട്ടില്ലെങ്കിൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഒൻപത് രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകിയത്.

അതിനിടെ, തങ്ങളുടെ കോവിഡ് വാക്സിനായ സൈകോവ്-ഡിയുടെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഇന്ത്യൻ മരുന്ന് കമ്പനിയായ സൈഡസ് കാഡിലെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി.

രാജ്യത്ത് ഏറ്റവും ഒടുവിലായി 48,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 61,588 പേർ രോഗമുക്തരായി. 5.23 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ ഒരു ഇടവേളയ്ക്ക് ശേഷം ആയിരം കടന്നു. ഇന്നലെ 1,005 പേരാണ് കോവിഡ് മൂലം മരിച്ചത്. മൊത്തം മരണസംഖ്യ 3.99 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 33.57 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്.

രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. പതിനായിരത്തില്‍ അധികമാണ് പ്രതിധിന കേസുകളുടെ എണ്ണം. ഇന്നലെ 13,568 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണുള്ളത്.

രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചിരുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ട്. ഇരു സംസ്ഥാനങ്ങളിലും പുതിയ രോഗികളേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. ആന്ധ്ര പ്രദേശിലും സമാനമാണ് കോവിഡ് സ്ഥിതിഗതികള്‍.

Also Read: കോവിഡ് രണ്ടാം തരംഗത്തില്‍ മരണപ്പെട്ടത് 800 ഡോക്ടര്‍മാര്‍: ഐ.എം.എ

Live Updates
1:54 (IST) 1 Jul 2021
യുപിയിൽ നാല് കോവിഡ് മരണങ്ങൾ കൂടി; 147 പുതിയ കേസുകൾ

ഉത്തർ പ്രദേശിൽ നാല് കോവിഡ് മരണങ്ങൾ കൂടു പുതുതായി റിപ്പോർട്ട് ചെയ്തു, ഇതോടെ ആകെ മരണം 22,601 ആയി. 147 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,06,252 ആയി

12:33 (IST) 1 Jul 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്.

12:01 (IST) 1 Jul 2021
ഒന്നരവർഷമായി ഡോക്ടർമാർ നൽകുന്ന സേവനം മാതൃകാപരം: പ്രധാനമന്ത്രി

കഴിഞ്ഞ ഒന്നരവർഷം ഡോക്ടർമാർ നൽകിയ സേവനം മാതൃകാപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് ഡോക്ടർമാർ നടത്തിയ പ്രവർത്തനത്തിന് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി പ്രധാനമന്ത്രി നന്ദി പറഞ്ഞു, തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നവർക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

10:50 (IST) 1 Jul 2021
കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ യാത്രയ്ക്ക് എട്ട് യൂറോപ്യൻ രാജ്യങ്ങളുടെംഗീകാരം. ഓസ്ട്രിയ, ജർമനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലൻഡ്, സ്‌പെയിൻ തുടങ്ങി ഒൻപത് രാജ്യങ്ങൾ കോവിഷീൽഡ് വാക്സിനെടുത്തവരുടെ യാത്ര അനുവദിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു

10:32 (IST) 1 Jul 2021
വാക്സിൻ ക്ഷാമം; ഒഡിഷയിലെ 16 ജില്ലകളിൽ വാക്സിൻ വിതരണം നിർത്തി

കോവിഷീൽഡ് വാക്സിന്റെ കുറവ് കാരണം ഒഡിഷയിലെ 16 ജില്ലകളിൽ വാക്സിൻ വിതരണം ഒഡിഷ സർക്കാർ നിർത്തിവെച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ ക്ഷാമവും ഉണ്ടായിരിക്കുന്നത്.

8:53 (IST) 1 Jul 2021
യഥാര്‍ത്ഥ കോവിഡ് മരണസംഖ്യ പുറത്ത് വിടണം: വി.ഡി സതീശന്‍

കൊവിഡ് വ്യാപനത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മരണസംഖ്യയിലെ യഥാർത്ഥ കണക്കുകൾ സർക്കാർ പുറത്തു വിടാൻ തയാറാവണം. കൊവിഡ് മരണങ്ങൾ കേരളത്തിൽ കുറവാണെന്ന് വരുത്തി തീർത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ്.

8:29 (IST) 1 Jul 2021
കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

ന്യൂഡല്‍ഹി: തങ്ങളുടെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി തേടി സൈഡസ് കാഡില. ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ കാഡിലയുടെ വാക്‌സിന്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ക്കെതിരെ 66.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് ഇടക്കാല വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.

https://malayalam.indianexpress.com/news/zydus-cadila-applies-for-emergency-use-nod-for-covid-19-vaccine-523603/

7:57 (IST) 1 Jul 2021
കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മരണം നിശ്ചയിക്കുന്നതിന്റെ ചുമതല ഡോക്ടർമാർക്ക് തന്നെയാണ്. ഇപ്പോൾ കാര്യങ്ങള്‍ കൂടുതൽ സുതാര്യമാണ്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

7:22 (IST) 1 Jul 2021
രോഗവ്യാപനം കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. പതിനായിരത്തില്‍ അധികം പ്രതിധിന കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണുള്ളത്.

6:39 (IST) 1 Jul 2021
ഡെല്‍റ്റ പ്ലസ് വകഭേദം; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ

ഡെല്‍റ്റ പ്ലസ് വകഭേദം ഇതിനോടകം തന്നെ 100 രാജ്യങ്ങളില്‍ വ്യാപിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വരു മാസങ്ങള്‍ കൂടുതല്‍ വ്യാപനസാധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു.

5:49 (IST) 1 Jul 2021
താനെയില്‍ 534 കോവിഡ് കേസുകള്‍

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 534 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 5.32 ലക്ഷമായി ഉയര്‍ന്നു. 20 മരണവും കോവിഡ് മൂലം ഇന്നലെ സംഭവിച്ചു.

5:30 (IST) 1 Jul 2021
പ്രതിദിന കേസുകൾ കൂടുന്നു; രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ടിപിആര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

https://malayalam.indianexpress.com/kerala-news/triple-lockdown-according-tpr-kerala-covid-523433/

5:12 (IST) 1 Jul 2021
കോവിഡ് രണ്ടാം തരംഗത്തിൽ 800 ഡോക്ടർമാർ മരിച്ചതായി ഐഎംഎ

പൂനെ: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 800 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണവും.

https://malayalam.indianexpress.com/news/ima-says-800-doctor-deaths-in-second-wave-523449/

4:55 (IST) 1 Jul 2021
1,005 മരണം

മരണസംഖ്യ ഒരു ഇടവേളയ്ക്ക് ശേഷം ആയിരം കടന്നു. ഇന്നലെ 1,005 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണനിരക്ക് 3.99 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 33.57 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളത്.

4:31 (IST) 1 Jul 2021
8,786 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 61,588 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലായി 5.23 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates july 01

Next Story
കോവിഡ് രണ്ടാം തരംഗത്തിൽ 800 ഡോക്ടർമാർ മരിച്ചതായി ഐഎംഎ
The moderation of comments is automated and not cleared manually by malayalam.indianexpress.com