വാഷിങ്ടൺ: കോവിഡ് വലിയ ആഘാതമുണ്ടാക്കിയ സമ്പദ്‌വ്യവസ്ഥ കരകയറാൻ സാധ്യതയുള്ളതായി രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട്. 2021ൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ 5.5 ശതമാനം വളർച്ചയുണ്ടാകും. ഇന്ത്യയിൽ അതിവേഗ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്, 11.5 ശതമാനം.

വാക്സിന്റെ വരവ് വ്യാപാര പ്രവർത്തനങ്ങൾ സജീവമാകാൻ കാരണമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഎഫ് വ്യക്തിമാക്കി. ഒക്ടോബറിലെ പ്രവചനത്തെക്കാൾ ഇപ്പോൾ 0.3 ശതമാനം ഉയർച്ച വളർച്ചാ നിരക്കിൽ പ്രതീക്ഷിക്കുന്നു.

Also Read: സംഘർഷം നിറഞ്ഞ റിപ്ലിക് ദിനം; ട്രാക്ടർ റാലി അവസാനിപ്പിച്ച് കർഷകർ; ഹരിയാനയിൽ ഇന്റർനെറ്റ് വിലക്ക്

2021-ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച അടയാളപ്പെടുത്തിയ ഏക രാജ്യം ഇന്ത്യയാണ്. ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുക. 8.1 ശതമാനമാണ് ചൈനയുടെ ജിഡിപിയെന്ന് കണക്കാക്കുന്നു. മലേഷ്യ 7%, തുര്‍ക്കി 6% സ്‌പെയിന്‍ 5.9%, ഫ്രാന്‍സ് 5.5% യുഎസ് 5.1% ഇങ്ങനെ പോകുന്നു പ്രവചനങ്ങള്‍.

Also Read: അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ല; ഒറ്റക്കെട്ടായി സമരം തുടരുമെന്ന് കർഷകർ

2020 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. 2020 ൽ പോസിറ്റീവ് വളർച്ചാ നിരക്കായ 2.3 ശതമാനം രേഖപ്പെടുത്തിയ ഏക പ്രധാന രാജ്യം ചൈനയാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2022 ൽ 6.8 ശതമാനവും ചൈനയുടെ സമ്പദ്‌വ്യവസ്ഥ 5.6 ശതമാനവും വളർച്ച നേടുമെന്ന് ഐഎംഎഫ് അറിയിച്ചു. ഏറ്റവും പുതിയ പ്രവചനങ്ങൾക്കൊപ്പം, ലോകത്തിലെ ഏറ്റവും വേഗതയേറിയ വികസ്വര സമ്പദ്‌വ്യവസ്ഥ പദവിയും ഇന്ത്യ വീണ്ടെടുക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook