കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയിലും നിയന്ത്രണം

ഭരണഘടനാപരമായ ചുമതല വഹിക്കുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ ജീവിത പങ്കാളികള്‍, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, അടിയന്തര ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്

Goa, Travel Restrictions, Kerala

പനജി: കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റൈന്‍ നിര്‍ദേശിച്ചു. നോര്‍ത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സെപ്റ്റംബർ 20 വരെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ചുമതല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്. ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ക്വാറന്റൈനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്.

കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളും, ജീവനക്കാരുമല്ലാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും അഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ ജീവിത പങ്കാളികള്‍, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, അടിയന്തര ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.

Also Read: ആരാണ് ഭൂപേന്ദ്ര പട്ടേൽ; ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid goa orders five day quarantine for people from kerala

Next Story
ആരാണ് ഭൂപേന്ദ്ര പട്ടേൽ; ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് അറിയേണ്ടതെല്ലാംBhupendra Patel, gujarat cm, Bhupendra Patel new gujarat cm, Vijay Rupani, Vijay Rupani resignation, gujarat govt formation, indian express, ഭൂപേന്ദ്ര പട്ടേൽ, ഗുജറാത്ത്, ഗുജറാത്ത് മുഖ്യമന്ത്രി, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com