കോവിഡ് വ്യാപനം തടയുന്നതിനുളള ഏകവഴി ലോക്ക്ഡൗൺ: രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കൊണ്ടൊന്നും തന്നെ രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞിട്ടില്ലെന്നും രാഹുൽ

rahul gandhi, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുളള ഏകമാർഗം സമ്പൂർണ ലോക്ക്ഡൗൺ മാത്രമെന്ന് രാഹുൽ ഗാന്ധി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം നിരവധി പാവപ്പെട്ട ജനങ്ങളുടെ മരണത്തിനിടയാക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കൊണ്ടൊന്നും തന്നെ രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ല. യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവന്ന് രാഹുൽ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.57 ലക്ഷം പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2.02 കോടിയിലധികമായി. രാജ്യത്ത് 34 ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. 1.66 കോടിയിലധികം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,449 മരണങ്ങളാണുണ്ടായത്. മൊത്തം മരണം 2.22 ലക്ഷത്തിലധികമായി.

Read More: Coronavirus India Live Updates: ബിഹാറിൽ മേയ് 15 വരെ ലോക്ക്ഡൗൺ, ഡൽഹി ജനങ്ങൾക്ക് 2 മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേജ്‌രിവാൾ

അതിനിടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ വ്യാപനം കുറയുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 ദിവസത്തിനിടെ ആദ്യമായി, പ്രതിദിന രോഗബാധിതരുടെ എണ്ണം അന്‍പതിനായിരത്തില്‍നിന്ന് തിങ്കളാഴ്ച 48,621 ആയി താഴ്ന്നു. രോഗബാധിതരുടെ മൊത്തം എണ്ണം 47,71,022 ആയി. അതേസമയം, 567 കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 70,851 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid full lockdown only way now rahul gandhi492792

Next Story
വാക്‌സിന് അംഗീകാരം നൽകണം, കേന്ദ്രസർക്കാരിനെ സമീപിച്ച് അമേരിക്കൻ കമ്പനി ഫൈസർcovid vaccine, fizer, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com