scorecardresearch

കോവിഡ്: രണ്ടാം ഡോസെടുത്ത് 9 മാസമെങ്കിലും കഴിഞ്ഞവർക്ക് കരുതൽ ഡോസ്

ഈ വർഷം ഏപ്രിൽ 10 നകം രണ്ടാമത്തെ ഡോസ് എടുത്തവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം

ഈ വർഷം ഏപ്രിൽ 10 നകം രണ്ടാമത്തെ ഡോസ് എടുത്തവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം

author-image
WebDesk
New Update
covid vaccine, omicron, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് ജനുവരി 10 മുതൽ നൽകി തുടങ്ങും. 60 വയസ്സു കഴിഞ്ഞ മറ്റു ഗുരുതര രോഗമുള്ളവർക്കും രണ്ടാം ഡോസെടുത്ത് 9 മാസമെങ്കിലും കഴിഞ്ഞവർക്കും ആയിരിക്കും കരുതൽ ഡോസ് നൽകുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കി.

Advertisment

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഫരീദാബാദിലെ ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും (ടിഎച്ച്എസ്ടിഐ) നടത്തിയ അഞ്ച് ശാസ്ത്രീയ പഠനങ്ങളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾ തമ്മിലുള്ള ഇടവേള ഒമ്പത് മാസമായി നിശ്ചയിച്ചതെന്ന് ചർച്ചയുടെ ഭാഗമായ ഉന്നത സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഈ വർഷം ഏപ്രിൽ 10 നകം രണ്ടാമത്തെ ഡോസ് എടുത്തവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം. അതായത്, ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ജനുവരി 16 മുതൽ കുത്തിവയ്പ്പ് നൽകി തുടങ്ങിയേക്കും. ''കരുതൽ ഡോസിന് അർഹതയുള്ളവരെ കോവിൻ പ്ലാറ്റ്ഫോമിലൂടെ അറിയാം. ജനുവരി 10 മുതൽ എത്രപേർ കരുതൽ ഡോസിന് അർഹരാണെന്നതിന്റെ കണക്കുകൾ ഞങ്ങളുടെ പക്കലുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനം ഉണ്ടാകും,” ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിസംബർ 25 ന് രാത്രിയാണ് മുൻനിര തൊഴിലാളികൾക്കും അതുപോലെ 60 വയസ്സിനു മുകളിലുള്ളവർക്കും കോമോർബിഡിറ്റികൾ ഉള്ളവർക്കും വാക്സിനേഷന്റെ കരുതൽ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഒമിക്രോൺ വ്യാപനം അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

Read More: ഒമിക്രോൺ വ്യാപനം കൂടുന്നു; ഡൽഹിയിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ

Covid Vaccine Omicron

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: