Latest News

കോവിഡ് ആശങ്ക: പണം പിൻവലിക്കുന്നത് കുത്തനെ ഉയരുന്നു

സംസ്ഥാനങ്ങളോ കേന്ദ്ര സര്‍ക്കാരോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ഭയത്തെത്തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സിയുടെ വര്‍ധനവെന്നു വിദഗ്ധര്‍ പറയുന്നു

covid19, coronavirus, india covid situation, Reserve Bank of India, India cash dependency, RBI, household financial savings, India GDP, coronavirus impact on household savings,ie malayalam

ന്യൂഡല്‍ഹി: രണ്ടു മാസമായുള്ള കോവിഡ് രണ്ടാം തരംഗം രൂക്ഷമയായതോടെ പൊതുജനങ്ങൾക്കിടെയിലെ കറൻസി ക്രമാതീതമായി വര്‍ധിച്ചു. ഏപ്രില്‍ ഒന്‍പതിന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ, പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി 30,191 കോടി രൂപ ഉയര്‍ന്ന് 27,87,941 കോടി രൂപയിലെത്തി. ഫെബ്രുവരി 27 നും ഏപ്രില്‍ ഒന്‍പതിനുമിടയിലുള്ള ആറാഴ്ചയില്‍ പൊതുജനങ്ങളുമായുള്ള കറന്‍സി വിനിമയം 52,928 കോടി രൂപ ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളോ കേന്ദ്ര സര്‍ക്കാരോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ഭയത്തെത്തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സിയുടെ വര്‍ധനവെന്നു വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം, മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം, പൊതുജനങ്ങളുടെ കറന്‍സി ഉപയോഗം ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ചിനും ജൂണിനുമിടയില്‍ പൊതുജനങ്ങളുടെ കറന്‍സി ഉപയോഗം 3.07 ലക്ഷം കോടി ഉയര്‍ന്നു. ഫെബ്രുവരി 28ന് അവസാനിച്ച രണ്ടാഴ്ചയില്‍ 22.55 ലക്ഷം കോടിയായിരുന്നു കറന്‍സി ഉപയോഗം. ജൂണ്‍ 19 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ അത് 25.62 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍, പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി 16.7 ശതമാനം അഥവാ 3,98,382 കോടി രൂപ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.6 ശതമാനം അഥവാ 3,03,955 കോടി രൂപയായിരുന്നുവെന്നു റിസര്‍വ് ബാങ്ക് ഡേറ്റ വ്യക്തമാക്കുന്നു.

Also Read: കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

2020 ജൂലൈയ്ക്കു ശേഷം 2021 ഫെബ്രുവരിയില്‍ വീണ്ടും ആക്കം കൂട്ടുന്നതിനുമുമ്പ് അതിന്റെ വേഗത കുറഞ്ഞു. 2021 ഫെബ്രുവരി മുതല്‍ ഇത് 80,857 കോടി രൂപ ഉയര്‍ന്നു.

താരതമ്യപ്പെടുത്തുമ്പോള്‍, 2020 ഡിസംബറിനും 2021 ജനുവരിക്കുമിടയിൽ പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സിയുടെ വര്‍ധന 33,500 കോടി രൂപ മാത്രമാണ്. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുജനങ്ങളുമായുള്ള കറന്‍സിയുടെ വര്‍ധന 22,305 കോടി രൂപയാണ്. ഉത്സവ മാസങ്ങളായ ഒക്ടോബര്‍, നവംബര്‍ കാലയളവില്‍ കുതിച്ചുചാട്ടം ഉണ്ടായി. ഒക്ടോബര്‍ ഒന്‍പതിനും നവംബര്‍ 20 നും ഇടയിലുള്ള രണ്ടാഴ്ചയില്‍ പൊതുജനങ്ങളുടെ കറന്‍സി ഉപയോഗം 88,300 കോടി രൂപ ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച്, പ്രചാരത്തിലുള്ള മൊത്തം കറന്‍സിയില്‍നിന്ന് ബാങ്കുകളുമായുള്ള പണം കുറച്ചതിനുശേഷമുള്ളതാണു പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി. പ്രചാരത്തിലുള്ള നോട്ടുകള്‍, റുപ്പി നാണയങ്ങള്‍, ചെറിയ നാണയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണു പ്രചാരത്തിലുള്ള കറന്‍സി. ഇത് ഉപഭോക്താക്കളും വ്യാപാരങ്ങളും തമ്മിലുള്ള ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഒരു രാജ്യത്തിനുള്ളിലെ പണത്തെയോ കറന്‍സിയെയോ സൂചിപ്പിക്കുന്നു. ഇത് അര്‍ത്ഥമാക്കുന്നത് രാജ്യമെമ്പാടുമുള്ള വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന കറന്‍സിയാണ്.

Also Read: വാക്സിൻ വില കുറയ്ക്കണം; സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രം

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ആളുകള്‍ ബാങ്ക് ശാഖകളില്‍നിന്നും എടിഎമ്മുകളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുകയും പണമിടപാടുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു.

കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങളോ കേന്ദ്ര സര്‍ക്കാരുകളോ പ്രഖ്യാപിച്ചേക്കാവുന്ന കൂടുതല്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ പ്രതീക്ഷിച്ച് ആളുകള്‍ പണം സ്വരൂപിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണു പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി വര്‍ധന് സൂചിപ്പിക്കുന്നതെന്നു ബാങ്കര്‍മാര്‍ പറയുന്നു. ഡെബിറ്റ് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ജനപ്രിയമായിട്ടുണ്ടെങ്കിലും ആളുകള്‍ അനിശ്ചിത സമയങ്ങളില്‍ കറന്‍സി താൽപര്യപ്പെടുന്നു.

പൊതുജനങ്ങള്‍ക്കിടയിലെ പണത്തിന്റെ വര്‍ധനവ് ഇടപാട് ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണത്തിന്റെ ഉപയോഗം സൂചിപ്പിക്കുന്നതാണെന്നാണ് ബാങ്കര്‍മാരുടെ അഭിപ്രായം. ഇത് എടിഎമ്മുകളില്‍നിന്ന് കൂടുതല്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ആരോഗ്യ അടിയന്ത ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ പണം പിന്‍വലിക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബാങ്കര്‍ പറഞ്ഞു.

അതേസമയം, 2016 നവംബര്‍ എട്ടിനു കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനുശേഷം പൊതുജനങ്ങള്‍ക്കിടെയിലെ കറന്‍സി 9.9 ലക്ഷം കോടി രൂപ അഥവാ 55 ശതമാനം ഉയര്‍ന്നു. 2016 നവംബര്‍ നാലിലെ കണക്കനുസരിച്ച്, പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി 17.97 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ നിലവിലത് 27.87 ലക്ഷം കോടി രൂപയാണ്.

നോട്ട് നിരോധനത്തിനു സര്‍ക്കാര്‍ പറഞ്ഞ ഒരു കാരണം ഇന്ത്യയെ പണം കൈവശം വയ്ക്കാത്ത സമൂഹമാക്കി മാറ്റുക എന്നതായിരുന്നു. സര്‍ക്കാരും റിസര്‍വ് ബാങ്കും ഡിജിറ്റല്‍ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുകയും വിവിധ ഇടപാടുകളില്‍ പണം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി വര്‍ധിച്ചുവെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

മറുവശത്ത്, സമ്പദ്‌വ്യവസ്ഥയിലെ പണ വിതരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ധിച്ചു. 11.21 ശതമാനം അഥവാ 19.17 ലക്ഷം കോടി രൂപ ഉയര്‍ന്ന് 2021 ഏപ്രില്‍ ഒന്‍പതിന് 189.07 ലക്ഷം കോടി രൂപയായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid fear and anxiety spread cash back in favour with public

Next Story
വാക്സിൻ വില കുറയ്ക്കണം; സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രംcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com