Latest News

കോവിഡ്: വിദേശത്തു നിന്ന് 8.4 ലക്ഷം പ്രവാസി മലയാളികൾ തിരിച്ചെത്തി; 5.5 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു

മടങ്ങിയെത്തിയവരിൽ 2.08 ലക്ഷം പേർക്ക് അവരുടെ തൊഴിൽ വിസകളുടെ കാലാവധി അവസാനിക്കുകയോ മറ്റ് കാരണങ്ങളോ ഉണ്ട്. ബാക്കിയുള്ളവരിൽ മുതിർന്ന പൗരന്മാർ, കുട്ടികൾ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവരാണ് ഉൾപ്പെടുന്നത്

flight service, Covid 19 Evacuation, പ്രവാസികൾ നാട്ടിലേക്ക്, vande bharat mission, flights to india, india flight timings, air tickets to ndia, air ticket booking site, air ticket booking procedure, embassy air tickets, air india flights to Kochi, air India Flights to Kozhikkode, air india flights to trivandrum, air india flights to Kannur, air india express flights to Kochi, air India express Flights to Kozhikkode, air india express flights to trivandrum, air india express flights to Kannur, ships to India, vande bharat mission news, vande bharat mission flight plan, mea flight plan for indians abroad, mha flight plan, mha flight plan india, flight plan, flight start date in india, flight start date, flight start date in india news, mea flight plan for indians abroad, mea, mea news, vande bharat mission mea, vande bharat mission latest news, indians stranded in dubai airport, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍,flights to evacuate NRIs, പ്രവാസികളെ ഒഴിപ്പിക്കാന്‍ വിമാന സര്‍വീസ്‌, iemalayalam, ഐഇമലയാളം
Representative Image

കോവിഡ് -19 മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, കഴിഞ്ഞ വർഷം മെയ് മുതൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 8.4 ലക്ഷം പേരിൽ 5.52 ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് സർക്കാരിന്റെ കണക്കുകൾ.

2020 മെയ് ആദ്യ വാരത്തിനും ഈ വർഷം ജനുവരി നാലിനും നും ഇടയിൽ 8.43 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ഇവരിൽ 5.52 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടമായി. ഇതിൽ 1.40 ലക്ഷം പേർ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയവരാണ്.

മടങ്ങിയെത്തിയവരിൽ 2.08 ലക്ഷം പേർക്ക് അവരുടെ തൊഴിൽ വിസകളുടെ കാലാവധി അവസാനിക്കുകയോ മറ്റ് കാരണങ്ങളോ ഉണ്ട്. ബാക്കിയുള്ളവരിൽ മുതിർന്ന പൗരന്മാർ, കുട്ടികൾ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവരാണ് ഉൾപ്പെടുന്നത്.

കോവിഡ് -19 സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധി തുടരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ, വിദേശത്ത് നിന്ന്, പ്രധാനമായും പശ്ചിമേഷ്യയിൽ നിന്നുള്ള പണമയയ്ക്കലിൽ വലിയ ഇടിവ് സംഭവിക്കുമ്പോൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ദീർഘകാല പ്രത്യാഘാതം അഭിമുഖീകരിച്ചേക്കാം.

Read More: അമേരിക്കൻ പാർലമെന്റ് ആക്രമണം: നാല് മരണം, 52 അറസ്റ്റ്

അന്താരാഷ്ട്ര കുടിയേറ്റത്തെക്കുറിച്ച് വിശദമായി പഠിച്ച പ്രൊഫ. എസ്. ഇരുദയ രാജൻ, ഇതൊരു അപകടസൂചനയായി കണക്കാക്കുന്നില്ല. “ദുരിതത്തിലായ കുടിയേറ്റക്കാരുടെ യഥാർത്ഥ എണ്ണം കുറവായിരിക്കും. അവരിൽ ഒരു വിഭാഗം, അത് മൂന്നിൽ രണ്ട് ഭാഗമാകാം, വരും മാസങ്ങളിൽ കുടിയേറ്റത്തിനായുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുമെന്ന് ഞാൻ കരുതുന്നു. ഇതിനകം ആളുകൾ മടങ്ങാൻ തുടങ്ങി,” അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്ന് വരുന്ന പണലഭ്യതയിൽ വലിയ കുറവ് താൻ കാണുന്നില്ലെന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് റിസർച്ച് യൂണിറ്റിലെ ചെയർ പ്രൊഫസർ രാജൻ പറയുന്നു.

“കേരളത്തിൽ 2018 ൽ 85,000 കോടി രൂപയായിരുന്നു വിദേശത്തു നിന്ന് എത്തിയിരുന്നത്. ഇത് 2020 ൽ ഒരു ലക്ഷം കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു,” നടപ്പ് സാമ്പത്തിക വർഷത്തിൽ പണമയയ്ക്കുന്നതിൽ 10 മുതൽ 15 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് രാജൻ പറഞ്ഞു.

മഹാമാരിക്കു ശേഷമുള്ള കുടിയേറ്റത്തിന്റെ പുതിയ ഇടനാഴികളിലൊന്ന് ആരോഗ്യമേഖലയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നാൽ അടുത്ത കുടിയേറ്റ പാതയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ നാം ഒരു വർഷം കാത്തിരിക്കണം.”

അതേസമയം, പ്രവാസികൾ കേരളത്തിലേക്ക് മടങ്ങുമ്പോൾ, സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയിലെ എൻ‌ആർ‌ഐ നിക്ഷേപം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ബാങ്കിംഗ് മേഖലയിലെ എൻ‌ആർ‌ഐ നിക്ഷേപത്തിന്റെ 29 ശതമാനം വരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എജി‌എം (എൻ‌ആർ‌ഐ സെൽ) അജയ കുമാർ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസങ്ങളിൽ സ്ഥിരമായ വളർച്ച കൈവരിച്ചതായി പറയുന്നു. “ഓരോ മാസവും എസ്‌ബി‌ഐയിലെ എൻ‌ആർ‌ഐ നിക്ഷേപം 300 കോടി രൂപ വർദ്ധിച്ചു.” ഇതിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

“ഡോളറിനെതിരായ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ആദ്യ പകുതിയിലെ വളർച്ചയ്ക്ക് കാരണം, ഇത് കൂടുതൽ പണം അയയ്ക്കാൻ എൻ‌ആർ‌ഐകളെ പ്രേരിപ്പിക്കുന്നു. ചെലവാക്കാനോ കച്ചവടത്തിനോ ഉള്ള വഴികൾ കുറവായതിനാൽ ആളുകൾ ബാങ്കുകളിൽ പണം നിക്ഷേപിക്കാനാണ് താൽപര്യം കാണിച്ചത്.”

എന്നിരുന്നാലും, ഡിസംബർ മുതൽ ഡോളറിനെതിരെ രൂപയുടെ മൂല്യം വർധിച്ചതോടെ, എൻ‌ആർ‌ഐ നിക്ഷേപങ്ങളുടെ വളർച്ചയിൽ ഇടിവുണ്ടായതായി എസ്‌ബി‌ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും വ്യവസായങ്ങൾ പുനരാരംഭിച്ചതും കാരണം ആളുകൾ ഇപ്പോൾ കൂടുതൽ ചെലവഴിക്കാൻ തുടങ്ങിയിരിക്കാം.”

“പ്രവാസികളുടെ തിരിച്ചുവരവിൽ നിന്നുള്ള പ്രതിസന്ധിയുടെ യഥാർത്ഥ ആഘാതം അടുത്ത സാമ്പത്തിക വർഷത്തിൽ എൻ‌ആർ‌ഐ നിക്ഷേപരംഗത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ട്,” എന്നാണ് കുമാർ അഭിപ്രായപ്പെടുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid effect 8 4 lakh migrants back in kerala from abroad 5 5 lakh lost their jobs

Next Story
ട്രാക്ടർ റാലിയുടെ ഭാഗമായി ആയിരക്കണക്കിന് കർഷകർFarmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,
The moderation of comments is automated and not cleared manually by malayalam.indianexpress.com