Latest News

ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് മഹാമാരി മൂലം സംഭവിച്ചത്

Covid Death, India

പൂനെ: രാജ്യത്ത് കോവിഡ് ശാന്തമാകുമ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയോളം വര്‍‍ദ്ധിച്ചു. ചില സംസ്ഥാനങ്ങളില്‍ മരണസംഖ്യ നാല് മടങ്ങോളവുമാണ് ഉയര്‍ന്നത്.

പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, ഒഡീഷ, ത്രിപുര, കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് എന്നിവടങ്ങളിലാണ് ഇത്തരം സാഹചര്യമുള്ളത്. ആന്ധ്രയിലും, ബംഗാളിലും 40 ശതമാനം വര്‍ദ്ധനവാണ് കോവിഡ് മരണത്തിലുണ്ടായത്.

ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 1.18 ലക്ഷം മരണവും സംഭവിച്ചത് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.

പ്രസ്തുത സംസ്ഥാനങ്ങളിലെ ആകെ കോവിഡ് മരണനിരക്കിന്റെ 60 ശതമാനവും കഴിഞ്ഞ ആറാഴ്ചയ്ക്കിടെയാണ് സംഭവിച്ചത്. രണ്ട് മുതല്‍ രണ്ടര ഇരട്ടിവരെയാണ് മരണത്തിലെ വര്‍ദ്ധന. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോവിഡ് മരണനിരക്ക് കൂടിയത് ഏപ്രില്‍ ഒന്നിന് ശേഷമാണ്.

Also Read: ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം

ബീഹാറിലെ കോവിഡ് മരണസംഖ്യയിലെ 83 ശതമാനവും രേഖപ്പെടുത്തിയത് ഈ കാലയളവില്‍ തന്നെ. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 4,000 കോവിഡ് മരണങ്ങള്‍ കൂടി പട്ടികയിലേക്ക് ചേര്‍ത്തിരുന്നു. ഈ മരണങ്ങള്‍ ഏത് കാലയളവില്‍ സംഭവിച്ചതാണെന്ന് കൃത്യമായി പറയുന്നില്ല, ആദ്യ തരംഗത്തില്‍ സംഭവിച്ചതും ഉള്‍പ്പെട്ടിട്ടുണ്ടാവണം.

രാജ്യത്തെ ആകെ മരണസംഖ്യയും രണ്ടാം തരംഗത്തില്‍ വേഗത്തില്‍ ഉയര്‍ന്നു. 1.64 ലക്ഷത്തില്‍ നിന്ന് 3.73 ലക്ഷത്തിലേക്കെത്തി. ഉത്തരാഖണ്ഡ്, അസം, ഗോവ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 70 ശതമാനം മരണങ്ങളും കഴിഞ്ഞ ആറാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തവയാണ്. മേഘാലയയും, നാഗാലാന്‍ഡും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid death toll doubled in four states in last six weeks

Next Story
‘ക്ഷേമപദ്ധതികൾക്കായി സർക്കാർ പണം ലാഭിക്കുകയാണ്;’ ഇന്ധന വിലയെക്കുറിച്ച് കേന്ദ്ര മന്ത്രിPetrol price india, india petrol prices, petrol diesel price india, india petrol diesel tax, dharmendra Pradhan, Petrol Price, പെട്രോള്‍ നിരക്ക്, Diesel Price, ഡീസല്‍ നിരക്ക്, Oil Price, ഇന്ധന വില,Petrol Price in Kerala, Diesel Price in Kerala, Petrol Price News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com