scorecardresearch

കോവിഡ് രണ്ടാം തരംഗ വ്യാപനം കൂടുതൽ ഗ്രാമങ്ങളിൽ, 30 ജില്ലകളിൽ കേസുകൾ കുത്തനെ ഉയരുന്നു

30 ജില്ലകളിൽ ദിവസേന പുതിയ കേസുകൾ കുത്തനെ ഉയരുന്ന പ്രവണത കാണിക്കുന്നു. ഇതിൽ 10 എണ്ണം കേരളത്തിലാണ്

30 ജില്ലകളിൽ ദിവസേന പുതിയ കേസുകൾ കുത്തനെ ഉയരുന്ന പ്രവണത കാണിക്കുന്നു. ഇതിൽ 10 എണ്ണം കേരളത്തിലാണ്

author-image
WebDesk
New Update
Covid 19 Highlights: സംസ്ഥാനത്ത് കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം; മാസ്കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പരമാവധി വില നിശ്ചയിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ 24 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രം. കഴിഞ്ഞ രണ്ടാഴ്ചയായി 30 ജില്ലകളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഈ വിവരങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

ഇന്നലെവരെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,45,164 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്കാണ് കോവിഡ് ബാധിച്ചത്. 3,915 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സർക്കാർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമോ അതിൽ കൂടുതലോ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആർട്ടി അഹൂജ പറഞ്ഞു. ഗോവ (48.5 ശതമാനം), ഹരിയാന (36.1 ശതമാനം), പുതുച്ചേരി (34.9 ശതമാനം), പശ്ചിമ ബംഗാൾ (33.1 ശതമാനം), കർണാടക, ഡൽഹി, രാജസ്ഥാൻ (29.9 ശതമാനം).

Read More: Coronavirus India Live Updates: കോവിഡ് ചികിത്സയില്‍ വിദേശ മരുന്നുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം: ബോംബെ ഹൈക്കോടതി

Advertisment

12 സംസ്ഥാനങ്ങളിൽ സജീവ കേസുകൾ ഒരു ലക്ഷത്തിന് മുകളിലാണ്. 7 സംസ്ഥാനങ്ങളിൽ 50,000 ത്തിനും ഒര ലക്ഷത്തിനും ഇടയിലാണ്. രാജ്യത്ത് കേസുകൾ എങ്ങനെയാണ് വ്യാപിക്കുന്നതെന്ന് കാണിക്കുന്ന ഒരു പ്രധാന സൂചകമാണ് കേസ് പോസിറ്റിവിറ്റി. അഞ്ച് ശതമാനത്തിൽ താഴെ പോസിറ്റിവിറ്റിയുള്ള മൂന്ന് സംസ്ഥാനങ്ങൾ മാത്രമേയുള്ളൂ, ഒമ്പത് സംസ്ഥാനങ്ങൾളിൽ 5 മുതൽ 15 ശതമാനം വരെയാണ് പോസിറ്റിവിറ്റി നിരക്ക്. 24 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി. ഉയർന്ന പോസിറ്റിവിറ്റി ആശങ്കപ്പെടുത്തുന്നതാണെന്ന് അഹൂജ പറഞ്ഞു.

പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ദിനംപ്രതി പുതിയ കേസുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന പ്രവണത കാണിക്കുന്നതായി അഹൂജ പറഞ്ഞു. കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ്, അസം, ഹിമാചൽ പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.

30 ജില്ലകളിൽ ദിവസേന പുതിയ കേസുകൾ കുത്തനെ ഉയരുന്ന പ്രവണത കാണിക്കുന്നു. ഇതിൽ 10 എണ്ണം കേരളത്തിലാണ്. കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ. ആന്ധ്രപ്രദേശിലാണ് 7 ജില്ലകൾ. ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ടു ജില്ലകൾ, മഹാരാഷ്ട്രയിൽ ഒരു ജില്ല. ചെന്നൈ, പട്ന, കുർദ (ഒഡീഷ) എന്നിവയാണ് മറ്റു ജില്ലകൾ.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: