Latest News

ബൂസ്റ്റര്‍ ഡോസ്: പുതിയ വാക്സിന് സാധ്യത; നാലെണ്ണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍

നിലവിലെ മാനദണ്ഡമനുസരിച്ച് രാജ്യത്ത് 11 കോടിയിലധികം പേരാണ് ബൂസ്റ്റര്‍ ഡോസിന് യോഗ്യത നേടിയിട്ടുള്ളത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യ രണ്ട് ഡോസുകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും അടുത്ത ഡോസെന്ന് രാജ്യത്തെ വാക്സിനേഷനുമായി ബന്ധപ്പെട്ട ഉന്നത സാങ്കേതിക ഉപദേശക സമിതിയിൽ ധാരണയുണ്ടെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.

ശനിയാഴ്ചയോടെ രാജ്യത്ത് 60 വയസിന് മുകളിലുള്ള 12.04 കോടിയാളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. പ്രസ്തുത വിഭാഗത്തില്‍ 9.21 കോടി പേരാണ് രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ 1.03 കോടി ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസും 96 ലക്ഷം പേര്‍ രണ്ട് ഡോസ് കുത്തിവയ്പ്പെുമെടുത്തു. 1.83 മുന്നണി പോരാളികളാണ് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്, 1.68 കോടി പേര്‍ രണ്ട് ഡോസുമെടുത്തു. 11 കോടിയിലധികം പേരാണ് ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുള്ളവര്‍.

“ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത് നേരത്തെ സ്വീകരിച്ച വാക്സിന്‍ ആയിരിക്കില്ല എന്നതില്‍ ചില സൂചനകളുണ്ട്. അതിനാല്‍ ഒരാള്‍ക്ക് മൂന്ന് ഡോസ് കോവിഷീൽഡോ കോവാക്സിനോ എടുക്കാൻ കഴിയില്ലെന്നാണ് പ്രാഥമിക ധാരണ,” ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ബൂസ്റ്റര്‍ ഡോസ് മറ്റൊരു കമ്പനിയുടെ വാക്‌സിനായിരിക്കാനും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. വരും മാസങ്ങളിൽ ഒന്നിലധികം സാധ്യതകള്‍ സര്‍ക്കാരിന് മുന്നിലേക്ക് എത്തിയേക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ കോർബെവാക്‌സ് എന്ന പ്രോട്ടീൻ സബ് യൂണിറ്റ് കോവിഡ് വാക്‌സിനാണ് പട്ടികയില്‍ മുന്നിലുള്ളത്.

പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍, വൈറസിന്റെ ആന്റിജനിക് ഭാഗങ്ങൾ മാത്രം അടങ്ങിയ, നിർജ്ജീവമാക്കിയ മുഴുവൻ സെൽ വാക്സിനുകളിൽ നിന്നും ഇത് വ്യത്യസ്തമാണ്. ബയോ ഇയുടെ വാക്സിൻ കാൻഡിഡേറ്റിൽ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സെന്റർ ഫോർ വാക്സിൻ ഡെവലപ്മെന്റ് വികസിപ്പിച്ച ഒരു ആന്റിജൻ ഉൾപ്പെടുന്നു. കൂടാതെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ്റെ ഇന്റഗ്രേറ്റഡ് കൊമേഴ്‌സ്യൽലൈസേഷൻ ടീമായ ബിസിഎം വെഞ്ചേഴ്‌സിൽ നിന്ന് ലൈസൻസ് നേടിയിട്ടുണ്ട്.

കോർബെവാക്‌സിന്റെ 30 കോടി ഡോസിനായി കേന്ദ്രം 1500 കോടി രൂപ ഇതിനോടകം നല്‍കിയതായാണ് വിവരം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കോർബെവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെ ഡോസാകാനുള്ള അടുത്ത സാധ്യത സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവോവാക്സായിരിക്കാം. ഇത് ഒരു പുനഃസംയോജന നാനോപാർട്ടിക്കിൾ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ ആണ്. യുഎസ് ആസ്ഥാനമായുള്ള നോവാവാക്‌സും എസ്‌ഐഐയ്ക്കും ഇതിനോടകം തന്നെ ഫിലിപ്പീന്‍സില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

അടുത്തതായി കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത് ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ വാക്സിനാണ്. ജനുവരി പകുതിയോടെ ഈ വാക്സിന്റെ ഉത്പാദനം ആരംഭിച്ചേക്കും. പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ എംആര്‍എന്‍എ കോവിഡ് വാക്സിനാണ് പട്ടികയില്‍ നാലാമതുള്ളത്.

Also Read: കോവാക്സിൻ 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകാൻ അടിയന്തര അനുമതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid booster dose could be of a different vaccine says sources

The moderation of comments is automated and not cleared manually by malayalam.indianexpress.com