/indian-express-malayalam/media/media_files/uploads/2021/08/vaccine-3-3.jpg)
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ കോര്‍ബെവാക്സിന്റെ അഞ്ച് കോടി ഡോസിനു പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍. നികുതി കൂടാതെ ഡോസിനു 145 രൂപ നിരക്കിലാണു ഹെദരാബാദ് ആസ്ഥാനമായുള്ള 'ബയോളജിക്കല്‍ ഇ'യില്‍നിന്നു വാക്‌സിന്‍ വാങ്ങുന്നത്.
പുതിയ വാക്‌സിന്‍ ഏത് വിഭാഗത്തിലുള്ളവര്‍ക്കു നല്‍കണമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍, ആരോഗ്യപരിചര, മുന്‍നിര പ്രവര്‍ത്തകര്‍ക്കും ഗുരുതരമായ മറ്റു രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കുന്ന മുന്‍കരുതല്‍ ഡോസായി നല്‍കുന്നതു സംബന്ധിച്ച് സാങ്കേതിക ഗ്രൂപ്പുകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ കുത്തിവയ്പ് വിഭാഗത്തിലും ചര്‍ച്ചകള്‍ നടക്കുന്നതായാണു വിവരം.
കോര്‍ബെവാക്സിനുവേണ്ടിയുള്ള സപ്ലൈ ഓര്‍ഡര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ജനുവരി അവസാനം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, വാക്‌സിന്‍ ഈ മാസം 'ബയോജിക്കല്‍ ഇ' ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് മുന്‍കൂര്‍ അനുമതിയായി 1,500 കോടി അനുവദിച്ചിരുന്നു.
Also Read: രോഗവ്യാപനം കുറയുന്നു; ഇന്ന് 33,538 പേര്‍ക്ക് കോവിഡ്
കോവിഡ്-19 വാക്സിനുകളുടെ മുന്‍കരുതല്‍ ഡോസ്, 15 വയസിനു താഴെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ എന്നിവയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക വിപുലീകരിക്കുന്നതിനുള്ള തീരുമാനവും ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെ അവലോകനത്തെ അടിസ്ഥാനമാക്കി എന്‍ടിജിഐയുടെ ശുപാര്‍ശകള്‍ക്കനുസൃതമായിരിക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്സിനായ കോര്‍ബെവാക്സിന്റെ അടിയന്തിര സാഹചര്യങ്ങളിലെ നിയന്ത്രിത ഉപയോഗത്തിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. 28 ദിവസത്തെ ഇടവേളയിലാണ് കോര്‍ബെവാക്സിന്റെ രണ്ട് ഡോസ് നല്‍കുക.
രണ്ടിനും എട്ടിനുമിടയില്‍ ഡിഗ്രി സെല്‍ഷ്യസില്‍ സംഭരിച്ചിരിക്കുന്ന ഇന്‍ട്രാമുസ്‌കുലര്‍ റൂട്ടിലൂടെയാണ് വാക്‌സിന്‍ നല്‍കുന്നത്. അഞ്ച് മില്ലി (10 ഡോസ്) അടങ്ങിയതാണ് ഒരു വയല്‍. ഒറ്റ ഡോസ് 0.5 മില്ലി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.