scorecardresearch

യുകെയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ പരീക്ഷിച്ചു തുടങ്ങി

ഈ വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷ

ഈ വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷ

author-image
WebDesk
New Update
Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ലണ്ടന്‍: ലോകത്തിലെ ആദ്യ കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ബ്രിട്ടന്റെ പരിശ്രമങ്ങളുടെ ഭാഗമായി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ ട്രയല്‍ ആരംഭിച്ചു. ഓക്‌സ്‌ഫോർഡ് സര്‍വകലാശാലയുടെ കീഴിലുള്ള ജെന്നര്‍ ഇന്‍സ്റ്റിറ്റ‌്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

Advertisment

ചാഡോക്‌സ് 1 എന്‍കോവ്-19 എന്നാണ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്. പതിനെട്ടിനും 55നും ഇടയിലുള്ള രോഗബാധിതരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കിടയിലാണ് ആദ്യ ട്രയലുകള്‍ നടത്തുന്നത്. പരീക്ഷണത്തിനു നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

ഈ വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. ട്രയല്‍ ആരംഭിക്കുമ്പോള്‍ത്തന്നെ ജെന്നര്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ടീം ഉത്പാദനത്തിനുള്ള ചട്ടവട്ടങ്ങളും ഒരുക്കുകയാണ്. വിജയിച്ചാല്‍ സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകള്‍ തയാറാക്കുകയാണ് ലക്ഷ്യം.

അതേസമയം സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തവർഷം വരെ മരുന്ന് ലഭ്യമാക്കുക എന്നതിന്റെ സാധ്യത വളരെ കുറവാണെന്നും യാഥാർഥ്യം ആളുകൾ മനസിലാക്കണമെന്നും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു.

Advertisment

“നമ്മൾ അതേക്കുറിച്ച് യാഥാർത്ഥ്യബോധം പുലർത്തണം. നിലവിൽ മറ്റ് സാമൂഹിക നടപടികളെ തന്നെ ആശ്രയിക്കേണ്ടിവരും,” വിറ്റി പറഞ്ഞു.

"ചാഡോക്‌സ് 1 വൈറസിൽ നിന്ന് നിർമ്മിച്ച വാക്സിനുകൾ ഇന്നുവരെ 320 ൽ അധികം ആളുകൾക്ക് നൽകിയിട്ടുണ്ട്, അവ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പനി, തലവേദന പോലുള്ള താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടാക്കാം," ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ അധികൃതർ വ്യക്തമാക്കി.

മാർച്ച് 23 മുതൽ അവശ്യ കാരണങ്ങളും ദൈനംദിന വ്യായാമവും ഒഴികെ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് യുകെയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഉയരുമ്പോൾ, സർക്കാർ ഇപ്പോൾ വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രത്തിന്റെ അടുത്ത ഭാഗത്തേക്ക് തിരിയുകയാണ്. പരിശോധന, സമ്പർക്കം തുടങ്ങിയവ ദ്രുതഗതിയിലാക്കി.

ഏപ്രിൽ അവസാനത്തോടെ പ്രതിദിനം ഒരു ലക്ഷം പേരെ കോവിഡ് -19 പരീക്ഷിക്കുമെന്ന് യുകെ ആവർത്തിച്ചു. ബുധനാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം 24 മണിക്കൂർ കാലയളവിൽ 13,522 പേരെ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ.

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: