പൂനെ: കോവിഡ് പ്രതിരോധ മരുന്നായ കോവിഡ് ഷീൽഡ്, 73 ദിവസത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ തെറ്റാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ). കോവിഷീൽഡിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട മാധ്യമങ്ങളിലെ നിലവിലെ അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് നിർമാതാക്കൾ കൂടിയായ എസ്‌ഐ‌ഐ പ്രസ്താവനയിൽ പറഞ്ഞു. ഇതെല്ലാം ഊഹാപോഹങ്ങളാണെന്നും കമ്പനി വ്യക്തമാക്കി.

ഇൻസ്റ്റിറ്റ്യൂട്ടിന് 73 ദിവസത്തിനുള്ളിൽ വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനാവുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിറം ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയത്.

Read More: ഈ വർഷം അവസാനത്തോടെ കോവിഡ് വാക്‌സിൻ; പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി

“നിലവിൽ, വാക്സിൻ നിർമ്മിക്കാനും ഭാവിയിലെ ഉപയോഗത്തിനായി സംഭരിക്കാനും മാത്രമേ സർക്കാർ ഞങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളൂ,” എന്ന് എസ്‌ഐഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.പരീക്ഷണങ്ങൾ വിജയകരമാണെന്ന് തെളിഞ്ഞുകഴിഞ്ഞാൽ കോവിഷീൽഡ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനാവും. അതിന് ആവശ്യമായ എല്ലാ അംഗീകാരങ്ങളും തങ്ങൾക്ക് നിലവിലുണ്ടെന്നും സിറം പ്രസ്താവനയിൽ പറയുന്നു.

ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിനായുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. വാക്സിൻ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ അത് വാണിജ്യാടിസ്ഥാനത്തിൽ എപ്പോൾ ലഭ്യമാവുമെന്ന താര്യം എസ്‌ഐ‌ഐ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.

Read More: കൊറോണ വെെറസ് രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണവിധേയമാകും: ലോകാരോഗ്യസംഘടന

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത വാക്‌സിനായി ആസ്ട്രാസെനെക്കയുമായി പൂനെ ആസ്ഥാനമായുള്ള സ്ഥാപനം പ്രൊഡക്ഷൻ ആൻഡ് ക്ലിനിക്കൽ ട്രയൽ കരാർ ഉണ്ടാക്കിയിരുന്നു.

ഇന്ത്യയ്ക്കും കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുമായി 10 കോടി ഡോസ് കോവിഡ് -19 വാക്സിനുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനായി ഗാവി, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുമായും കമ്പനി ധാരണയിലെത്തിയിരുന്നു.

Read More: Reports on commercialising Covishield vaccine in 73 days ‘false’, Serum Institute clarifies

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook