scorecardresearch

Covid-19 vaccine tracker, September 3: യുഎസിന്റെ കോവിഡ് വാക്സിൻ നവംബർ തുടക്കത്തിൽ

Coronavirus (COVID-19) Vaccine Tracker: എന്നാൽ വാക്സിൻ നിർമാതാക്കൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ എന്നിവർ വാക്സിൻ അടുത്ത വർഷം ലഭ്യമാകുമെന്നാണ് അവകാശപ്പെടുന്നത്

Coronavirus (COVID-19) Vaccine Tracker: എന്നാൽ വാക്സിൻ നിർമാതാക്കൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ എന്നിവർ വാക്സിൻ അടുത്ത വർഷം ലഭ്യമാകുമെന്നാണ് അവകാശപ്പെടുന്നത്

author-image
WebDesk
New Update
covid 19 vaccine, കോവിഡ്-19 വാക്‌സിന്‍, കോവിഡ്-19 വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus, കൊറോണവൈറസ്, covid 19 vaccine update,കൊറോണവൈറസ് വാക്‌സിന്‍, oxford vaccine, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍, covid 19 vaccine latest news, coronavirus,കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, coronavirus vaccine, കൊറോണ വാക്‌സിന്‍, corona vaccine, covid 19 vaccine india, coronavirus vaccine india, കൊറോണവൈറസ് വാക്‌സിന്‍ ഇന്ത്യ, coronavirus vaccine update, covid 19, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ,

Coronavirus (COVID-19) Vaccine Tracker: നവംബർ ആദ്യത്തോടെ അമേരിക്കയുടെ കൊറോണ വൈറസ് വാക്സിൻ തയ്യാറാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ നിർദിഷ്ട ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന പദ്ധതിക്ക് തയ്യാറാകണമെന്ന് രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ ഉദ്യോഗസ്ഥരോട് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisment

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളൊന്നും അപ്പോഴേക്കും തയ്യാറാകാൻ സാധ്യതയില്ല. ഏറ്റവും പുരോഗമിച്ചവ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. പരീക്ഷണം ഈ വർഷം അവസാനം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ നിർമാതാക്കൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ എന്നിവർ വാക്സിൻ അടുത്ത വർഷം ലഭ്യമാകുമെന്നാണ് അവകാശപ്പെടുന്നത്.

Read More: Covid-19 vaccine tracker, September 2: ഓക്സ്ഫോർഡ് യുഎസിൽ മൂന്നാംഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചു

വർഷാവസാനത്തോടെ രാജ്യത്ത് വാക്സിൻ ലഭ്യമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കക്കാർക്ക് ഉറപ്പ് നൽകി. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വാക്സിൻ എത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. കൊറോണ വൈറസ് വാക്സിൻ ലഭ്യത ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കും.

Advertisment

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതോടകം അമേരിക്കയിൽ ആരംഭിച്ചിട്ടുണ്ട്. യു‌എസിലെ പരീക്ഷണത്തിൽ‌ മുപ്പതിനായിരത്തോളം പേർ‌ പങ്കെടുക്കാൻ‌ സാധ്യതയുണ്ട്. യുഎസിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ, അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള ഈ പരീക്ഷണങ്ങളുടെ പ്രാഥമിക ഡേറ്റ ഒക്ടോബർ ആദ്യം തന്നെ ലഭിക്കുമെന്ന് ഡെവലപ്പർമാർ പ്രതീക്ഷിക്കുന്നു.

മൂന്നാം ഘട്ടത്തിൽ നിന്നുള്ള പ്രാഥമിക ഡേറ്റ അനുകൂലമാണെങ്കിൽ യുഎസ് വാക്സിനേഷന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സർക്കാർ ആസ്ട്രാസെനെക്കയുമായി ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും അതിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്ക വാക്സിനേഷനിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അനുയോജ്യമായ വാക്സിൻ കാൻഡിഡേറ്റുകൾക്ക് അടിയന്തിര അംഗീകാരം നൽകാമെന്ന് രാജ്യത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Read in English: Covid-19 vaccine tracker, September 3: The US could have a shot by early November

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: