scorecardresearch

Covid-19 vaccine tracker, Sept 9: സുരക്ഷ പ്രധാനം; തിരക്കുപിടിച്ച് കോവിഡ് വാക്സിൻ ഇറക്കില്ലെന്ന് കമ്പനികൾ

ഒൻപത് കമ്പനികളിൽ അസ്ട്രാസെനെക, മോഡേണ, ഫൈസർ എന്നിവയും ഉൾപ്പെടുന്നു. ഇവയുടെ കൊറോണ വൈറസ് വാക്സിൻ നിലവിൽ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാണ്

ഒൻപത് കമ്പനികളിൽ അസ്ട്രാസെനെക, മോഡേണ, ഫൈസർ എന്നിവയും ഉൾപ്പെടുന്നു. ഇവയുടെ കൊറോണ വൈറസ് വാക്സിൻ നിലവിൽ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാണ്

author-image
WebDesk
New Update
coronavirus, covid-19, coronavirus immunity, coronavirus structure, coronavirus PLpro, coronavirus latest news, coronavirus research, indian express news

Coronavirus (COVID-19) Vaccine Tracker: കോവിഡ് വാക്സിൻ കണ്ടെത്തുന്നതിനുള്ള മത്സരത്തിനിടെ സാധാരണ നിയന്ത്രണ നടപടികൾ തിരക്കുപിടിച്ച് കടന്നു പോകുന്നു എന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ, ഉയർന്ന ശാസ്ത്രീയവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടേ വാക്സിൻ പുറത്തിറക്കൂ എന്ന ഉറപ്പുമായി ഒൻപത് മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രംഗത്ത്.

Advertisment

ഒൻപത് കമ്പനികളിൽ അസ്ട്രാസെനെക, മോഡേണ, ഫൈസർ എന്നിവയും ഉൾപ്പെടുന്നു. ഇവയുടെ കൊറോണ വൈറസ് വാക്സിൻ നിലവിൽ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാണ്. നോവാവാക്സ്, സനോഫി, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ, ജോൺസൺ & ജോൺസൺ, ബയോ ടെക്, മെർക്ക് എന്നിവയാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കുന്ന മറ്റ് കമ്പനികൾ. ഈ കമ്പനികളിൽ ഓരോന്നും കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നുണ്ട്. ഒരു വാക്‌സിനിൽ ഫൈസറുമായി ബയോ എൻടെക് സഹകരിക്കുന്നു.

Read More: കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന വ്യക്തികളുടെ സുരക്ഷയും ക്ഷേമവുമായിരിക്കും എപ്പോഴും തങ്ങളുടെ മുൻഗണനയെന്ന് ഉറപ്പ് നൽകുന്നുവെന്നും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലൂടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പ് ലഭിച്ചാൽ മാത്രമേ വാക്സിനുകൾക്ക് അനുമതി തേടുകയുള്ളൂ എന്നും കമ്പനികൾ പറഞ്ഞു.

Advertisment

ഏറ്റവുമാദ്യം ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നത് തങ്ങളാകണമെന്ന വിവിധ ഗവൺമെന്റുകളുടെ വാശി മരുന്നിന്റെ ശാസ്ത്രീയ പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഒപ്പം ജനങ്ങളുടെ മനസിൽ സംശയം ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനികളുടെ പുതിയ പ്രസ്താവന.

കൂടാതെ, നവംബർ 3 ന് അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊറോണ വൈറസ് വാക്സിൻ എത്തിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളും വിമർശിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് കൊറോണ വൈറസ് വാക്സിൻ ലഭ്യമാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരവധി തവണ പറഞ്ഞിരുന്നു.

അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയിൽ നിന്നുള്ള സമീപകാല നിർദ്ദേശങ്ങളും നവംബറോടെ ഒരു വാക്സിൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷ നൽകിയിരുന്നു. ഒക്ടോബറോടെ വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലപ്രാപ്തി ഡാറ്റ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസറിൽ നിന്നുള്ള ഒരു പ്രസ്താവന ഈ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.

Read in English: Covid-19 vaccine tracker, Sept 9: Leading developers say will not release vaccines prematurely

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: