Coronavirus (COVID-19) Vaccine Tracker: കൊറോണ വൈറസ് വാക്സിൻ ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ എത്തുമെന്ന് പ്രതീക്ഷകൾ നൽകി വിവിധ രാജ്യങ്ങൾ. ഈ വർഷം അവസാനിക്കുന്നതിന് മുൻപോ അല്ലെങ്കിൽ അതിലും വേഗത്തിലോ വാക്സിൻ എത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനം.
കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചാലുടൻ അടിയന്തിര അനുമതി നൽകുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. മുഴുവൻ ലൈസൻസിംഗ് പ്രക്രിയയും പൂർത്തിയാകുന്നതുവരെ കാത്തിരിക്കില്ലെന്നും ബ്രിട്ടൻ അറിയിച്ചു. പുതിയ നിയമ വ്യവസ്ഥ ഈ വർഷം ഒക്ടോബറിൽ തന്നെ ആരംഭിക്കും. വാക്സിൻ സുരക്ഷിത മാണെന്ന് തെളിയിക്കപ്പെട്ടാൽ മരുന്ന് നിർമാണ കമ്പനിക്ക് അടിയന്തിര അനുമതി നൽകാനുള്ള ഭേദഗതിയാണ് വരുത്തുന്നത്. വാക്സിനുകൾ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ കേസെടുക്കുന്നതിൽ നിന്നും ഈ നിയമം സംരക്ഷിക്കും.
ഈ വർഷം വാക്സിൻ ലഭ്യമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ കൂടുതൽ ഉറപ്പോടെയാണ് ട്രംപ് ഇക്കാര്യം പറ്ഞത്. “നമുക്ക് ഈ വർഷം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കും, നാം ഒരുമിച്ച് വൈറസിനെ ഇല്ലാതാക്കും,” വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള റിപ്പബ്ലിക് പാർട്ടിയുടെ നാമനിർദേശം സ്വീകരിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.
എന്നിരുന്നാലും, യുഎസിന്റെയും യുകെയുടെയും പദ്ധതികൾ വാക്സിൻ ക്ലിനിക്കൽ ട്രയലുകളിലൊന്നെങ്കിലും പൂർത്തിയാകുന്നതിനെ ആശ്രയിച്ചിരിക്കും, മാത്രമല്ല അതിന്റെ ഫലങ്ങൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണം. നിലവിൽ, മിക്ക വാക്സിൻ നിർമാതാക്കളും തങ്ങളുടെ ഉൽപ്പന്നം അടുത്ത വർഷം ആദ്യം തയ്യാറാകാൻ സാധ്യതയുണ്ടെന്നാണ് വാദിക്കുന്നത്.
Read in English: Covid-19 vaccine tracker, August 29: US, UK open up possibility of a shot this year itself