Covid-19 Vaccine: കോവിഡ്-19 വാക്സിന് ഈ വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്ന് ചൈനീസ് പൊതുമേഖലയിലെ മരുന്ന് ഉല്പാദക കമ്പനിയുടെ തലവന്‍ പറഞ്ഞു.
വാക്സിന് 1000 യുവാന്‍ (140 യുഎസ് ഡോളര്‍) താഴെയായിരിക്കും വാക്സിന്റെ വിലയെന്ന് സൈനോഫാം ചെയര്‍മാനായ ലിയു ജിന്ഷെന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രത്തോട് പറഞ്ഞു. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണ വാക്സിന് സ്വീകരിക്കണം.
വലിയ നഗരങ്ങളില്‍ വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വാക്സിന് നല്‍കണമെന്നും ജനവാസം കുറഞ്ഞ ഗ്രാമീണ മേഖലകളില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 140 കോടി ജനങ്ങളും വാക്സിന് എടുക്കേണ്ടതില്ലെന്ന് ഗുവാങ്മിങ് ദിനപത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞു.
Read Also: Covid-19 vaccine: ഇന്ത്യയില്‍ കോവിഡ്-19 വാക്സിന് നിര്‍മിക്കാന്‍ രണ്ട് കരാറുകള്‍ കൂടി
രണ്ട് വാക്സിനുകളാണ് സൈനോഫാം പരീക്ഷിക്കുന്നത്. 220 മില്ല്യണ്‍ ഡോസ് വാക്സിനുകള്‍ വര്‍ഷം നിര്‍മ്മിക്കാനുള്ള കഴിവ് കമ്പനിക്കുണ്ട്.
കമ്പനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി കൂടിയായ ലിയു വാക്സിന് സ്വീകരിച്ചുവെന്നും പത്രത്തോട് പറഞ്ഞു.
ചൈനയിലെ ഗവേഷകരും എക്സിക്യൂട്ടീവുകളും തങ്ങളുടെ തന്നെ വാക്സിന് സ്വീകരിച്ചതിലെ ധാര്‍മ്മികത ചില ശാസ്ത്ര സംഘങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.
Read in English: Covid-19 vaccine ready by end of year, says China’s SinoPharm