ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണ സംവിധാനം വികസിപ്പിക്കുന്നതിനെക്കുറിച്ച് നിർദേശവുമായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം. നിലവിലുള്ള കോവിഡ് -19 പാൻഡെമിക് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുള്ള യോഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നത്.

എല്ലാ തലത്തിലുമുള്ള സർക്കാർ, പൗരസംഘടനകളെ ഉൾപ്പെടുത്തി വോട്ടെടുപ്പ്, ദുരന്തനിവാരണ രീതികൾ എന്നിവ സംഘടിപ്പിക്കുന്ന തരത്തിൽ വാക്സിൻ വിതരണ സംവിധാനം വികസിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓരോ പൗരനും കോവിഡ്-19 വാക്സിനുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് പൂർണ്ണ തയ്യാറെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മാർച്ചിൽ; സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട്

മൂന്ന് വാക്സിനുകളുടെ വികസനം ഇന്ത്യയിൽ പുരോഗതിയിലാണെന്നും അതിൽ രണ്ടെണ്ണം രണ്ടാം ഘട്ടത്തിലാണെന്നും ഒന്ന് മൂന്നാം ഘട്ടത്തിലാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) പ്രസ്താവനയിൽ പറഞ്ഞു. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ഗവേഷണ സംവിധാാനങ്ങളുമായി ഇന്ത്യൻ ശാസ്ത്രജ്ഞരും ഗവേഷണ സംഘങ്ങളും സഹകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ന് നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നീതി ആയോഗിലെ ആരോഗ്യ ചുമതലയുള്ള അംഗം, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ, മുതിർന്ന ശാസ്ത്രജ്ഞർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read More: മഞ്ഞുകാലത്ത് കൊറോണ വൈറസിന്റെ സ്വാധീനം എങ്ങിനെയായിരിക്കും?

നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺവാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് -19 (എൻ‌ഇ‌ജി‌വി‌സി) സംസ്ഥാന സർക്കാരുകളുമായും ഇത് സംബന്ധിച്ച മറ്റ് പ്രസക്ത കക്ഷികളുമായും ഇത് സംബന്ധിച്ച് ചർച്ച നടത്തി വാക്സിൻ സംഭരണം, വിതരണം, ഭരണനിർവ്വഹണം എന്നിവയുമായി വിശദമായ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കി അവതരിപ്പിച്ചു.

ഇന്ത്യയിൽ ദേശവ്യാപകമായി ഐസിഎംആറും ബയോടെക്നോളജി വകുപ്പും (ഡി.ബി.റ്റി) കോവിഡ് 19 വൈറസായ സാർസ് കോവി2 വിന്റെ ജനതിക ഘടന സംബന്ധിച്ച് നടത്തിയ രണ്ട് വ്യത്യസ്ത പഠനങ്ങൾ സൂചിപ്പിക്കുന്നത് വൈറസ് ജനിതകമായി സ്ഥിരത പുലർത്തുന്നുണ്ടെന്നും കാര്യമായ മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നുമാണ്.

ഇന്ത്യയിൽ ആകെ സ്ഥിരീകരിച്ച കോവിഡ് -19 രോഗബാധകളുടെ എണ്ണം 74 ലക്ഷം കവിഞ്ഞു. അതേസമയം രോഗം ഭേദമായവരുടെ എണ്ണം 65 ലക്ഷം കവിഞ്ഞു, വീണ്ടെടുക്കൽ നിരക്ക് 87.78 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

Read More: PM Modi suggests developing Covid-19 vaccine delivery plan for speedy access to citizens

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook